Author: admin

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു . ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏഴാം നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുന്നത് . ഏഴുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.തെരഞ്ഞെടുപ്പില്‍ 1.55 കോടി പേര്‍ക്കാണ് വോട്ടവകാശം. 13,033 പോളിങ് ബൂത്തുകളാണ് ഉളളത്. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. സൂക്ഷ്മ പരിശോധന ജനുവരി 18ന്‌. പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. രാഷ്ട്രീയ ആരോപണങ്ങളും പ്രചാരണ തന്ത്രങ്ങളുമായി കടുത്ത ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷിയാകുക. തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാന്‍ ശ്രമിക്കുകയാണ് എഎപി (ആംആദ്മി പാര്‍ട്ടി). ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്നു മത്സരിച്ച കോണ്‍ഗ്രസും എഎപിയും ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയാണ്.

Read More

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവസാന ദിവസമായ ഇന്ന് പത്ത് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കലാകിരീടത്തിനായുള്ള പോരാട്ടം കടുത്തു. നാലാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂർ ഒന്നാമതെത്തി. 965 പോയിൻ്റ് നേടിയാണ് നാലാം ദിനം തൃശ്ശൂർ മുന്നിലെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിൻ്റോടെ കോഴിക്കോടാണ് മൂന്നാമത്. പാലക്കാട് ഗുരുകുലം എച്ച്എസ്എസ് 166 പോയിൻ്റോടെ സ്കൂൾ വിഭാ​ഗത്തിൽ ബഹുദൂരം മുന്നിലാണ്. വഴുതക്കാട് കാർമൽ എച്ച്എസ്എസ് 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്എസ്എസ് മാനന്തവാടി 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. ഇതിനിടെ നാലാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 239 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ96, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 105, ഹൈസ്‌കൂൾ അറബിക് വിഭാ​ഗത്തിൽ 19, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 19 ഇനങ്ങൾ വീതമാണ് പ‍ൂ‍ർത്തിയായിരിക്കുന്നത്.

Read More

കോഴിക്കോട് : പുന:നിർമ്മിക്കുന്ന മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിന് ഭക്തിസാന്ദ്രമായ ചടങ്ങിൽ തറക്കല്ലിടൽ . ദിവ്യബലിക്ക് ചേർന്ന ചടങ്ങിൽ കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. 1934 ൽ സ്ഥാപിതമായ ക്രിസ്തുരാജ ദേവാലയം 1961 ൽ പുതുക്കിപണിതപ്പോൾ തറക്കല്ലായി അന്നത്തെ ബിഷപ് ഡോ. പത്രോണി സ്ഥാപിച്ച അതേ മൂലക്കല്ലിനു തന്നെയാണ് പുതിയ ദേവാലയത്തിൻ്റെ തറക്കല്ലായി മാറാൻ നിയോഗമുണ്ടായത്. ഈശോ സഭാ പ്രൊവിൻഷ്യൽ ഫാ. ഇ.പി. മാത്യു, ഇടവക വികാരി ഫാ. സോണി, മുൻ വികാരിയും ഇടവകയുടെ ആത്മീയ ആചാര്യനുമായ ഫാ. അബ്രഹാം പള്ളിവാതുക്കൽ, മുൻ വികാരിമാർ, മറ്റ് ഈശോ സഭാ വൈദികർ, വിവിധ കോൺവൻ്റുകളിലെ കന്യാസ്ത്രീകൾ, ഇടവകാംഗങ്ങൾ, പറോപ്പടി സെൻ്റ് ആൻ്റണീസ് ഇടവകാംഗങ്ങൾ തുടങ്ങി നിരവധി പേർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു. ഒന്നര വർഷം മുൻപ് കാലപ്പഴക്കം മൂലം പൊളിച്ചു മാറ്റിയതാണ് കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം .. മലബാറിലെ അതിപുരാതന ദേവാലയങ്ങളിലൊന്നാണ് കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം…

Read More

കോഴിക്കോട്∙ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി നഗരത്തിന് പുതുമയുള്ള കാഴ്ചകൾ സമ്മാനിച്ച് കോഴിക്കോട് രൂപത സംഘടിപ്പിച്ച പ്രഥമ ‘ഫെലിക്സ് നതാലിസ്’ മഹാക്രിസ്തുമസ് ഘോഷയാത്ര. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര, ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു. ആയിരത്തിലധികം ക്രിസ്മസ് പാപ്പമാരാണ് കോഴിക്കോടിനെ ഇളക്കിമറിച്ച മഹാക്രിസ്തുമസ് ഘോഷയാത്രയിൽ പങ്കെടുത്തത്. സെന്റ് ജോസഫ് ദേവാലയ അങ്കണത്തിൽ, കോഴിക്കോട് രൂപതാ ബിഷപ് ഡോ: വർഗീസ് ചക്കാലയ്ക്കൽ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകളെ പറപ്പിച്ചാണ് ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചത്. കോഴിക്കോട് രൂപതയുടെ മീഡിയ സെന്ററായ പാക്സ് കമ്മ്യൂണിക്കേഷൻസ് സംഘടിപ്പിച്ച ഫ്ലാഷ്മോബും ഉദ്ഘാടനച്ചടങ്ങിന് പകിട്ടേകി. സെന്റ് ജോസഫ് ദേവാലയത്തിൽനിന്നും വയനാട് റോഡ് വഴി സിഎച്ച് ഓവർബ്രിഡ്ജിലൂടെയാണ് ക്രിസ്തുമസ് ഘോഷയാത്ര സമാപന വേദിയായ ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തിയത്. സമാപന സമ്മേളനം കോഴിക്കോട് നഗരസഭാ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം വർണശബളമാക്കി പാക്സ് കമ്മ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ തീം…

Read More

മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തിയെട്ടാം ദിനത്തിലേക്ക് കടന്നു. എൺപത്തി ഏഴാം ദിന നിരാഹാര ഉത്ഘാടനം ഫാ. ആന്റണി തോമസ് പോളക്കാട്ട് സിപി നിർവഹിച്ചു.ഇരുപത്തി മൂന്ന് പേർ നിരാഹാരമിരുന്നു. ആലപ്പുഴ രൂപതയിൽ നിന്നും കാത്തലിക് ഫിഷർമെന്റ്സ് യൂണിയൻ ഭാരവാഹികൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ഫാദർ ആന്റണി പോൾ, ഫാദർ ജോണി കളത്തിൽ ചെല്ലാനം, ഫാദർ തോബിയാസ് തെക്കേ പാലക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അതിജീവനത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ആലപ്പുഴ രൂപതാ ഒപ്പം ഉണ്ടാകുമെന്ന് ഫാ. ക്ലിഫിക്സ് ഫെർണ്ണാഡസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. തൊടുപുഴയിൽ നിന്നും സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥന കൂട്ടായ്മ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ബ്രദർ തോമസ് തൊടുപുഴ ബ്രദർ ഡെയ്സൺ എറണാകുളം, ജോബി സ്കറിയ തൃശ്ശൂർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Read More

കൊച്ചി:എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ 1993 – 94 എസ്എസ്എൽസി ബാച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമംവരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യസമിതി ഡയറക്ടർ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഓർമ്മയിൽ ഒരു കുളിർമ എന്ന പേരിൽ തൃപ്പൂണിത്തുറ വടക്കേക്കോട്ട സെൻ്റ് ജോസഫ് ഇടവക പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ1993 94 ബാച്ചിലെ വിദ്യാർത്ഥികളും കുടുംബങ്ങളും അധ്യാപകരും പങ്കെടുത്തു.തങ്ങൾക്ക് നല്ല മാതൃക പകർന്നു നൽകിയ അധ്യാപകരെയും അക്കാലയളവിൽ സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഫ്രാൻസിസ് സേവ്യറിനേയും വിദ്യാർത്ഥികൾ ആദരിച്ചു. 2019ൽ ആരംഭിച്ച സൗഹൃദ സംഗമം 5 വർഷം കൂടുമ്പോഴാണ് പൊതുപരിപാടി സംഘടിപ്പിക്കുന്നത്. അധ്യാപകരായ ബേബി തദേവൂസ്, ജൂഡിത്ത്, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ പങ്കെടുത്ത 64 അധ്യാപകരെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. നിയാസ്, ഷിറാൻ, യേശുദാസ് എന്നിവർ നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം പിന്നിടവേ കലാകിരീടത്തിനായുള്ള പേരാട്ടത്തിൽ കണ്ണൂ‍ർ മുന്നിൽ. 713 പോയിൻ്റോടെയാണ് കണ്ണൂ‍ർ കുതിപ്പ് തുടരുന്നത്. 708 പോയിൻ്റുമായി കോഴിക്കോടും തൃശ്ശൂരും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 702 പോയിൻ്റുമായി പാലക്കാട് നാലാമതാണ്. പാലക്കാട് ഗുരുകുലം എച്ച്എസ്എ്സ, വഴുതക്കാട് കാർമൽ എച്ച്എസ്എസുമാണ് സ്കൂൾ വിഭാഗത്തിൽ മുന്നിൽ. ഇതിനിടെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 179 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ 69, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 79, ഹൈസ്‌കൂൾ അറബിക് വിഭാ​ഗത്തിൽ 16, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 15 ഇനങ്ങൾ വീതമാണ് പ‍ൂ‍ർത്തിയായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് 70 മത്സരങ്ങൾ മാത്രമാണ്. കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരളനടനം, കോൽക്കളി, ആൺകുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടൻ തുള്ളൽ, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലപ്പുലയ ആട്ടം, സംഘഗാനം, കഥാപ്രസംഗം, ബാൻഡ് മേളം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.

Read More

ആലപ്പുഴ: റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ സാമൂഹ്യവിരുദ്ധർ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം താറുമാറായി .ഇതോടെ ട്രെയിൻ സർവീസ് കുഴപ്പിലായി . കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകളാണ് സാമൂഹ്യവിരുദ്ധർ മുറിച്ചത്. ഇതിനെ തുടര്‍ന്ന് 21 ട്രെയിനുകളാണ് വൈകിയത്. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തും. ഇന്നലെ പുലര്‍ച്ചെ 2.30ന് തിരുവല്ലയില്‍ നിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണു തകരാര്‍ നേരിട്ടത്. സിഗ്‌നല്‍ ലഭിക്കാതെ ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. സിഗ്നല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള റെയില്‍വേ ഫോണും തകരാറിലായി. പിന്നീട് സിഗ്നലിനു പകരം കടലാസില്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയാണു (പേപ്പര്‍ മെമ്മോ) അമൃത ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കടത്തിവിട്ടത്. തിരുവല്ല, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ സിഗ്‌നല്‍, കമ്യൂണിക്കേഷന്‍ ജീവനക്കാര്‍ പാളത്തിലൂടെ നടത്തിയ പരിശോധനയിലാണ് കല്ലിശേരിയിലെ പാലത്തിലെ (പമ്പ ബ്രിജ്) സ്ലാബ് നീക്കി കേബിളുകള്‍ മുറിച്ചതായി കണ്ടെത്തിയത്. രാവിലെ 9.25നാണ് തകരാര്‍ പരിഹരിച്ചത്. സിഗ്‌നല്‍ തകരാറിലായതോടെ ഇരു…

Read More

മൈസൂർ: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൈസൂരുവിൽ ഇന്ന് ബന്ദ്‌. ഡോ.ബി.ആർ.അംബേദ്കർ സമരസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്‌. ദളിത് അനുകൂല സംഘടനകൾ, കർഷക അനുകൂല സംഘടനകൾ, മുസ്ലീം സംഘടനകൾ, ഡ്രൈവർമാരുടെ സംഘടനകൾ, വഴിയോര കച്ചവടക്കാർ എന്നിവർ മൈസൂരു ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര – ഗ്രാമ പ്രദേശങ്ങൾ പൂർണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. നഗരത്തിലുടനീളം വൻ പ്രതിഷേധ റാലി സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. മൈസൂരിലെ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികൾ കറുത്ത ബാൻഡ് ധരിച്ച് ജോലിയിൽ പ്രവേശിക്കും.

Read More

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ ആറ് എച്ച്എംപിവി കേസുകള്‍ റിപോര്‍ട്ട് ചെയ്തു.രോഗ വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എച്ച്എംപിവി റിപോര്‍ട്ട് ചെയ്ത ആളുകളില്‍ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല. ഇന്ത്യയിലെ സാഹചര്യം ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ബെംഗളൂരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് എച്ച്എംപിവി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. ശ്വാസകോശസംബന്ധമായ പകര്‍ച്ചവ്യാധികളുള്ളവര്‍ പൊതു നിര്‍ദേശങ്ങള്‍ പാലിക്കുക, ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍.

Read More