- തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലി പതാക ഉയർത്തി
- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
Author: admin
വാഷിംഗ്ടൺ: രാജ്യങ്ങൾക്ക് മേൽ ഉയർന്ന വ്യാപാരതാരിഫുകൾ പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി. ട്രംപിന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമെന്നും ഏകപക്ഷീയമെന്നും വിമർശിച്ച കോടതി,ഈ നടപടികൾ നിയമാനുസൃതമല്ലെന്ന് കണ്ടെത്തി തടയുകയും ചെയ്തു. യുഎസ് മാൻഹാട്ടനിലെ വ്യാപാര കോടതിയാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. ട്രംപ് അധികാരം കൈയിലെടുക്കുന്നുവെന്നും നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള തീരുമാനങ്ങൾ യുഎസ് കോൺഗ്രസിന്റെ അധികാരം മറികടക്കുന്നതാകരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് നിയമം പ്രസിഡന്റിന് ഒരിക്കലും താരിഫ് ഉയർത്താൻ പരിധിയില്ലാത്ത അധികാരം നൽകുന്നില്ലെന്നും കോടതി പറഞ്ഞു .ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്കുമേൽ താരിഫ് ഏർപ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്. 20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യൻ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന്…
തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ഈ മാസം മുതൽ കുറവ് വരും. ഇന്ധന സർചാർജ് കുറയുന്നതിനാലാണ് വൈദ്യുതി ബില്ല് കുറയുന്നത്. ജൂൺമാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവു വരുത്തിയിരുന്നു. പിന്നാലെയാണ് ജൂണിലും സർചാർജിൽ കുറവ് വരുത്തുന്നത്. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ (രണ്ടു മാസം കൂടുമ്പോൾ ലഭിക്കുന്ന) ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെ എസ് ഇ ബി ഉത്തരവായിട്ടുണ്ട്. ഇക്കൊല്ലം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവ് വരുത്തിയിരുന്നു.
കോട്ടപ്പുറം: സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ൻ്റെ സമാപനം വ്യാഴാഴ്ച . ദിവ്യകാരുണ്യ പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും വ്യാഴാഴ്ച നടക്കും. നാലാം ദിനത്തിൽ നടന്ന ദിവ്യബലിക്ക് കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കലറക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ എന്നിവർ സഹകാർമ്മികരായി. വാഹനങ്ങളുടെ വെഞ്ചരിപ്പ് നടന്നു. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ, കൺവെൻഷന് നേതൃത്വം നൽകി. കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
ചെന്നൈ : കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്. മക്കള്‍ നീതി മയ്യമാണ് കമല്‍ ഹാസനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രമേയം മക്കള്‍ നീതി മയ്യം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാര്‍ത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വില്‍സന്‍ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആര്‍ ശിവലിംഗം, എഴുത്തുകാരി സല്‍മ എന്നിവരും ഡിഎംകെ സ്ഥാനാര്‍ത്ഥികളാകും. അതേസമയം, നിലവില്‍ രാജ്യസഭ അംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇതുവരെ 519 കേസുകളാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം.രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കണം.രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റിന്റെയും ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് . ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ റെഡ് അലർട്ട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയാണ് നൽകിയിരിക്കുന്നത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നി നദികളിൽ ഓറഞ്ചും കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നി…
കൊച്ചി :കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിലുള്ള സാമൂഹ്യ പഠന മുറികളിലെ പഠിതാക്കൾക്ക് “മഞ്ചാടി” ദ്വിദിന പഠന ക്യാമ്പും, “കരുതൽ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങളുടെ വിതരണവും കുട്ടമ്പുഴ ട്രൈബൽ ഷെൽറ്ററിൽ സംഘടിപ്പിച്ചു. മഞ്ചാടി ദ്വിദിന ക്യാമ്പിൻ്റെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്ന പോൾ, എളംബ്ലാശേരി, പിണവൂർകുടി, വെള്ളാരംകുത്ത് എന്നീ സ്ഥലങ്ങളിലെ പഠന മുറികളിലെ ഫെസിലിറ്റേറ്റർസ് ആയ റോസമ്മ ജോൺ, ആതിര രാമൻ, രാജി പി. ആർ, പ്രമോട്ടേഴ്സ്, കെ.സി.വൈ.എം കലൂർ മേഖലാ പ്രസിഡൻ്റ് അമൽ ജോർജ്, പൊറ്റക്കുഴി യൂണിറ്റ് ആനിമേറ്റർ ജോസ് പീറ്റർ, ക്യാമ്പ് കോർഡിനേറ്റർ ആൻ ഗ്ലോറിയ ഗോമസ്, പൊറ്റക്കുഴി യൂണിറ്റ് എക്സിക്യൂട്ടിവ്സ് എന്നിവർ സന്നിഹിതരായിരുന്നു 70 ഓളം വിദ്യാർത്ഥികൾ “മഞ്ചാടി” ദ്വിദിന ക്യാമ്പിൽ പങ്കെടുത്തു.ഐസ് ബ്രേക്കിംഗ് സെഷന് കെ.സി.വൈ.എം കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജ് നേതൃത്വം നൽകി.ചൈൽഡ് ലൈനിൽ നിന്ന്…
കൊച്ചി: പശ്ചിമ കൊച്ചിയിൽ ചെല്ലാനം ഗ്രാമപഞ്ചായത്തിൽ വീണ്ടും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. കണ്ണമാലി – ചെറിയകടവ് – കാട്ടിപ്പറമ്പ് – ഭാഗങ്ങളിലാണ് കടലാക്രമണം അതീവ ഗൗരവമായി തുടരുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതി കണക്കിലെടുത്ത് അടിയന്തരപരിഹാരം കാണണമെന്നും എത്രയും പെട്ടെന്ന് തന്നെ രണ്ടാംഘട്ട കടൽഭിത്തിയുടെ നിർമ്മാണം പുനരാരംഭിക്കുകയും ചെയ്യണമെന്നും കെ.സി.വൈ.എം കൊച്ചി രൂപത സംഘടിപ്പിച്ച പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. യോഗം കെ.സി.വൈ.എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി ഉത്‌ഘാടനം ചെയ്‌തു. രൂപത പ്രസിഡൻ്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു. വീടുകളിലേക്ക് ആർത്തിരമ്പി വരുന്ന കടൽ തീരദേശവാസികളുടെ ജീവിതം ദുരിതപൂർണ്ണമാക്കികൊണ്ടിരിക്കുകയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം വേണമെന്ന് കാലങ്ങളായി ഇവിടുത്തെ ജനങ്ങൾ ആവശ്യപ്പെടുന്നെങ്കിലും അധികാരികളുടെ അനാസ്ഥ മൂലം പരിഹാരം നീണ്ട് പോവുകയാണെന്നും ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആരോപിച്ചു . നിലവിൽ ചെല്ലാനം ഗ്രാമപഞ്ചായത്തിൽ കടൽഭിത്തി നിർമ്മാണം പുത്തൻതോട് വരെ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ചുവന്ന നാടയിൽപ്പെട്ട് കടൽഭിത്തി നിർമ്മാണം ഇഴയുമ്പോൾ ദുരിതത്തിൽ ആവുന്നത് കണ്ണമാലി…
കൊടുങ്ങല്ലൂർ :കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ,എൽ റൂഹ 2025 നോടനുബന്ധിച്ച് നാളെ (ബുധൻ ) വാഹനങ്ങളുടെ വെഞ്ചരിപ്പു നടക്കും.മൂന്നാം ദിനത്തിൽ നടന്ന ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. മോൺ. റോക്കി റോബി കളത്തിൽ, ഫാ. ആൻ്റസ് പുത്തൻവീട്ടിൽ, ഫാ.ഷൈജൻ പനക്കൽ, ഫാ. ബാബു മുട്ടിക്കൽ, ഫാ. ബിയോൺ കോണത്ത് തുടങ്ങിയവർ സഹകാർമ്മികരായി. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ, ഫാ. റിജോ പയ്യപ്പിള്ളി സിഎംഐ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി. 29 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയാണ് കൺവെൻഷൻ . നാളെ (28) കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കലറക്കൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
തൊടുപുഴ :കാലവർഷക്കെടുതിയിൽ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 25 വീടുകൾ തകർന്നു. 24 വീടുകൾ ഭാഗികമായും ഒരെണ്ണം പൂർണമായുമാണ് തകർന്നത് . ജില്ലയിൽ യാത്ര നിരോധനങ്ങൾ ഏർപ്പെടുത്തി. മെയ് 30 വരെ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത 85 ലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തു നിന്നും കല്ലാർ ,വട്ടിയാർ വഴി രണ്ടാം മൈൽ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ചു. ദേശീയപാത 85 ൽ കരടിപ്പാറക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് യാത്രാ നിരോധനം. മൂന്നാർ പോകുന്ന വാഹനങ്ങൾ ഇരുട്ടുകാനത്തു നിന്നും ആനച്ചാൽ രണ്ടാം മൈൽ വഴി പോകണം. കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രണ്ടാം മൈലിൽ നിന്നും ആനച്ചാൽ ഇരുട്ടുകാനം വഴി പോകേണ്ടതാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
