- കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ വയോജന സംഗമം നടത്തി
- പെറ്റമ്മയ്ക്കും പോറ്റമ്മയ്ക്കും ആദരവ് വനിതാ ദിനാഘോഷം 2026
- ബഹ്റൈൻ കിരീടാവകാശി രാജ്യത്തെ അപ്പോസ്റ്റോലിക വികാരിയുടെ കൂടിക്കാഴ്ച നടത്തി
- “വിശുദ്ധ പത്രോസിന്റെ ചത്വരം” വായനക്കാരിയുടെ, കത്തിന്, പാപ്പാ നൽകിയ മറുപടി
- കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി, മദ്യവിരുദ്ധഞായർ ആചരിച്ചു
- കൊല്ലം രൂപത എസ്.ഐ.ആർ. പട്ടിക പരിശോധനയിലേക്ക്
- പുത്തൻവേലിക്കര കെ.സി.വൈ.എമ്മിന്റെ ‘വിങ്സ് ഓഫ് ഹോപ്പ്’
- വൈകല്യത്തെ തോൽപ്പിച്ചു, അൾത്താരബാലനായ മിഗുവേലിന്റെ വീഡിയോ വൈറൽ
Author: admin
ശ്രീഹരിക്കോട്ട: സൂര്യന്റെ ചൂടേറിയ കൊറോണ കവചത്തെ പഠനവിധേയമാക്കാൻ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇ എസ് എ) നിര്‍മിച്ച ഇരട്ട പേടകങ്ങള്‍ വഹിക്കുന്ന ഐ എസ് ആർ ഒയുടെ പ്രോബ- മൂന്ന് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിൽ നടക്കും.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് (പി എസ് എൽ വി) പ്രോബ- മൂന്നിനെ ബഹിരാകാശത്തെത്തിക്കുക. ഇന്ന് വൈകിട്ട് 4.08നാകും വിക്ഷേപണം.ഐ എസ് ആർ ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എൻ എസ് ഐ എൽ) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് ദൗത്യം നയിക്കുന്നത്. സൂര്യാന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യ ഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് ഇരട്ട കൃത്രിമ ഉപഗ്രഹങ്ങളുടെ (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ലക്ഷ്യം. ഈ ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാമാണ്. നിശ്ചിത ഉയരത്തില്‍ ഒന്നിനു മുന്നില്‍ മറ്റൊന്നെന്ന തരത്തിൽ വിന്യസിക്കപ്പെടുന്ന ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം…
ന്യൂഡൽഹി: ഐഎഎസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ പരിശീലനത്തിന് ഭഗവത്ഗീതയും ഭാരതീയ തത്വചിന്തയും. കർമ്മയോഗി എന്ന പേരിലാണ് കേന്ദ്രസർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പരിശീലന മാതൃകകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമാണ് പുതിയ പഠന പരിഷ്കാരമെന്നാണ് കേന്ദ്രത്തിൻ്റെ വാദം. 2047 വികസിത ഭാരതത്തിൻ്റെ ഭാഗമായാണ് ഐഎഎസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ പരിശീലനത്തിന് ഭഗവത്ഗീതയിലും ഭാരതീയ തത്ത്വചിന്തയിലും തദ്ദേശീയ പരിശീലന പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും അറിവും രൂപപ്പെടുത്തുന്ന കർമ്മയോഗി പദ്ധതിയിലാണ് പുതിയ പരിശീലന രീതി. 32 ലക്ഷം കേന്ദ്ര ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകും. 46 ലക്ഷം പേർ പദ്ധതിയിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മപഠനം,സഹകരണം കൃത്യനിർവഹണം, പൗരസേവനം എന്നിങ്ങനെ സാമൂഹിക സേവന സിദ്ധാന്തവും പരിശീലനത്തിന്റെ ഭാഗമാക്കും. ബ്രിട്ടീഷ് ഭരണകാലത്തിലെ പരിശീലന മാതൃകയിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഉദ്യോഗാർത്ഥികൾ പരിശീലനത്തിൽ കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും പൂർത്തിയാക്കാണമെന്നാണ് കേന്ദ്രം നൽകുന്ന നിർദ്ദേശം. കേന്ദ്ര സർവീസിൽ ഉള്ളവർക്കുള്ള…
എറണാകുളം :വരാപ്പുഴ അതിരൂപതയിലെ 2024 ൽ വിവാഹത്തിന്റെ സുവർണ്ണ – രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ഡിസംബർ 15 ന് ഞായറാഴ്ച എറണാകുളം പാപ്പാളി ഹാളിൽ വച്ച് നടക്കും.വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനാണ് സംഘാടകർ .ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും . സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ അധ്യക്ഷത വഹിക്കും .ആശീർ ഭവൻ ഡയറക്ടർ ഫാ. വിൻസെന്റ് വാര്യത്ത് ദമ്പതികൾക്ക് ക്ലാസ് നയിക്കും. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ ,കോഡിനേറ്റർ സി.ജോസഫിൻ, ജനറൽ കൺവീനർ എൻ.വി. ജോസ്, ജോ. കൺവീനർ ജോൺസൺ പള്ളത്തുശ്ശേരി ,റോയ് പാളയത്തിൽ എന്നിവർ പ്രസംഗിക്കും.സംഗമത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ബിഷപ്പ് ഡോ. ആൻറണി വാലുങ്കലും ദമ്പതികൾക്ക് ഉപഹാരം നൽകും.1158 ദമ്പതികൾ പങ്കെടുക്കുന്നഈ സംഗമത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ അറിയിച്ചു.
കണ്ണൂർ: ഡിസംബർ 15നു ലത്തീൻ കത്തോലിക്കാ ദിനത്തിൽ തിരുവനന്തപുരത്തു നത്തുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനും ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിനും മുന്നോടിയായി കണ്ണൂർ രൂപതയിലെ ലത്തീൻ ഇടവകകളിൽ പതാകദിനം ആചരിച്ചു. കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) നേതൃത്വത്തിൽ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ പ്രസിഡന്റ് റിനേഷ് ആന്റണി പതാക ഉയർത്തി.കണ്ണൂർ ഫൊറോനാ വികാരി റവ ഡോ. ജോയി പൈനാടത്ത് കത്തോലിക്ക ദിന സന്ദേശം നൽകി. സമുദായത്തിന്റെ വളർച്ചയ്ക്ക് പരസ്പര ധാരണയോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ,അസിസ്റ്റന്റ് വികാരി എബി സെബാസ്റ്റ്യൻ, സ്റ്റെഫാൻ ബെഞ്ചമിൻ, സന്ദിപ് പീറ്റർ, റീജ സ്റ്റീഫൻ, പുഷ്പരാജ്,സീമ ക്ലിറ്റസ്, ആൽഫ്രഡ് സെൽവരാജ്, റോയ് ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. രൂപതാതല ആഘോഷം ഡിസംബർ 8ന് വൈകിട്ട് 3നു തലശ്ശേരി ഹോളി റോസറി പാരിഷ്ഹാളിൽ നടക്കും. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല…
കൊച്ചി :കെ.സി.വൈ.എം കലൂർ മേഖലാ സമ്മേളനം പൊറ്റക്കുഴി ചെറുപുഷ്‌പ ദൈവാലയത്തിൽ വെച്ച് നടത്തി .തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി യുവജനങ്ങൾ സജ്ജരാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു . കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുൻ പ്രസിഡന്റ് ജസ്റ്റിൻ കെ.ജെ ഉദ്ഘാടനം ചെയ്തു .അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷൻ സെക്രട്ടറി ജോർജ് നാനാട്ട് മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, പൊറ്റക്കുഴി ഇടവക സഹ. വികാരി ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ, കലൂർ യൂത്ത് ഫൊറോന ഡയറക്ടർ ഫാ. ജിലു ജോസ് മുള്ളൂർ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അമൽ ജോർജ് എന്നിവർ സംസാരിച്ചു.കലൂർ മേഖലാ സമിതികളെ നയിക്കാൻ പുതിയ ഭാരവാഹികളായി അമൽ ജോർജ് പ്രസിഡന്റായും, അമൃത് ബാരിഡിനെ സെക്രട്ടറിയായും, അലീന സച്ചിനെ വൈസ് പ്രസിഡന്റായും, ആന്റണി ജോസഫ് നിമലിനെ…
കൊടുങ്ങല്ലൂർ :നമ്മളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളിൽ വിശ്വാസം അർപ്പിച്ച് ലക്ഷ്യങ്ങൾ നേടാൻ കഴിയണമെന്നും അതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകാനാകണമെന്നും ബിഷപ്പ് ഡോ അബ്രോസ് പുത്തൻവീട്ടിൽ . കെ.എൽ.സി.എ കോട്ടപ്പുറം രൂപത നടത്തിയ സമുദായദിനാചരണവും മെറിറ്റ് അവാർഡ് വിതരണവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം.കോട്ടപ്പുറം ആൽബർടൈൻ അനിമേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെ എൽ സി എ രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജോയ് ഗോതുരുത്ത് സമുദായദിന സന്ദേശം നൽകി. KCF സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ് സംസ്ഥാന സെക്രട്ടറി ഷൈജ ടീച്ചർ, മുൻ രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.പി എഫ് ലോറൻസ് സ്വാഗതവും ടോമി തൗണ്ടശേരി നന്ദിയും പറഞ്ഞു. ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്‌കാര ജേതാവ് ജിജോ ജോൺ പുത്തേഴത്ത്, ജൂനിയർ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എയ്ഞ്ചൽ പി.എ., കടലിൽ 500 മീറ്റർ നീന്തി ലോകറേക്കോർഡ്…
മുനമ്പം: റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം അൻപത്തിമൂന്നാം ദിനത്തിലേക്ക് . അൻപത്തി രണ്ടാം ദിനത്തിൽജോസഫ് ബെന്നി കുറുപ്പശ്ശേരി, സിസ്റ്റർ ഷീല ജോസഫ്, ലിസി ആൻ്റണി ചിറയത്ത്, കുഞ്ഞുമോൻ ആൻ്റണി ചിറയത്ത്, ജോൺ അറക്കൽ തുടങ്ങിയവർ നിരാഹാരമിരുന്നു. കോട്ടയം വാകത്താനം ഇടവകയിൽ നിന്നും പ്രിൻസ് കെ. തച്ചിൽ, കെ. എ . കുര്യൻ,കോതമംഗലം രൂപതയിലെ കാളിയാർ ഫൊറോന ദേവാലയത്തിലെ എകെസിസി പ്രസിഡൻറ്റ് സോജൻ ജോസഫ്, ഞാറക്കാട്ട് സെൻ്റ് ജോസഫ് പള്ളി എകെസിസി പ്രസിഡൻ്റ് ഫ്രാൻസിസ് മത്തായി, തൊമ്മൻകുത്ത് എകെസിസി വനിതാ വൈസ്പ്രസിഡന്റ് ഡോളി ബെന്നി തുടങ്ങിയവർ ഐക്ക്യദാർഢ്യവുമായി സമരപന്തലിൽ എത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ,വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ , ന്യൂനപക്ഷ മോർച്ച പറവൂർ നോർത്ത് മണ്ഡലം പ്രസിഡൻ്റ് ജോൺ പോൾ, പറവൂർ പള്ളിത്താഴം സെൻ്റ് ജോസഫ് കൊത്തലങ്കോ പള്ളി പാരിഷ് കൗൺസിൽ മെമ്പർ സ്റ്റാൻലി മുക്കത്ത് എന്നിവരും…
ചെന്നൈ: തമിഴ്നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലെ കെടുതികൾ രൂക്ഷം. പലയിടത്തും മഴ പെയ്യുന്നുണ്ട്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകൾ പറയുന്നു. അതിനിടെ മഴക്കെടുതിയെ തുടർന്നു സംസ്ഥാനത്തിനു അടിയന്തര ധന സഹായം നൽകണമെന്നു മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടു. 2000 കോടി രൂപ അടിയന്തര സഹായമായി അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ പാതകളിലെ പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴി തിരിച്ചു വിട്ടു. ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി തടസപ്പെട്ടതും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയതും ജനജീവിതം ദുരിതത്തിലായി. കനത്ത മഴയെ തുടർന്നു തിരുവണ്ണാമലൈ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽ അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിലായത്.
ആലപ്പുഴ: ഇന്നലെ രാത്രി ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച 5 വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ആലപ്പുഴ കളർകോടാണ് ദാരുണ സംഭവം അരങ്ങേറിയത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വാഹനാപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പേർ പൊതുദർശനത്തിൽ പങ്കെടുക്കാൻ എത്തും. വിദ്യാർത്ഥികളിലൊരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ ലക്ഷദ്വീപ് സ്വദേശിയുമുണ്ട്. രണ്ട് വാഹനങ്ങളും അമിതവേഗതയിൽ അല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ മൂലം കാഴ്ച മങ്ങിയതാവാം അപകട കാരണമെന്നാണ് നിലവിലെ നിഗമനം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങള്‍ ക്ഷണിക്കപ്പെട്ടത്. ഇന്നത്തെ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന സന്ദേശമാണ് ഗുരു ലോകത്തിന് നല്‍കിയത്. ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമര്‍പ്പിച്ച വ്യക്തിയാണ്. ആരോടും വേര്‍തിരിവോ വിവേചനമോ ഉണ്ടാകരുതെന്ന സന്ദേശം അദ്ദേഹം നല്‍കി. രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
