എറണാകുളം :വരാപ്പുഴ അതിരൂപതയിലെ 2024 ൽ വിവാഹത്തിന്റെ സുവർണ്ണ – രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ഡിസംബർ 15 ന് ഞായറാഴ്ച എറണാകുളം പാപ്പാളി ഹാളിൽ വച്ച് നടക്കും
.വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനാണ് സംഘാടകർ .ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും . സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ അധ്യക്ഷത വഹിക്കും .
ആശീർ ഭവൻ ഡയറക്ടർ ഫാ. വിൻസെന്റ് വാര്യത്ത് ദമ്പതികൾക്ക് ക്ലാസ് നയിക്കും. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ ,കോഡിനേറ്റർ സി.ജോസഫിൻ, ജനറൽ കൺവീനർ എൻ.വി. ജോസ്, ജോ. കൺവീനർ ജോൺസൺ പള്ളത്തുശ്ശേരി ,റോയ് പാളയത്തിൽ എന്നിവർ പ്രസംഗിക്കും.
സംഗമത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ബിഷപ്പ് ഡോ. ആൻറണി വാലുങ്കലും ദമ്പതികൾക്ക് ഉപഹാരം നൽകും.
1158 ദമ്പതികൾ പങ്കെടുക്കുന്നഈ സംഗമത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ അറിയിച്ചു.
Trending
- ബഹിരാകാശ നടത്തത്തിനൊരുങ്ങി സുനിത വില്യംസ്
- ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ
- ആനിമസ്ക്രീൻഅനുസ്മരണ ഗ്രന്ഥം പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 44-ാമത് ജനറല്‍ അസംബ്ലിയ്ക്കു തുടക്കമായി
- കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ പാണക്കാട് സന്ദർശനം നടത്തി
- ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ ആദ്യ ഹിയറിങ്
- മുനമ്പം നിരാഹാര സമരം 91 -ാം ദിവസത്തിലേക്ക്
- തമിഴ്നാട് കാർഷിക സർവ്വകലാശാലയിൽ Msc ഫോറസ്ട്രിയിൽ യൂണിവേഴ്സിറ്റി ടോപ്പർ ആയ അക്വീല കാർമൽ , പഞ്ചാബ് CT സർവ്വകലാശാലയിൽ നിന്നും Bsc കാറ്ററിങ് ടെക്നോളജിയിൽ യൂണിവേഴ്സിറ്റി ടോപ്പർ ആയ അക്വിൻ ടി ജോർജ്ജ്