- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
- അന്താരാഷ്ട്ര വനിതാദിനം; മേയറോടൊപ്പം ആഘോഷിച്ച് പാലാരിവട്ടം KLCWA
- തെക്കൻ കുരിശുമല തീർത്ഥാടനം :വാഴിച്ചൽ കോളേജ് എൻ.എസ്.എസ്.യുണിറ്റ് ശൂചീകരണം നടത്തി
- കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ വയോജന സംഗമം നടത്തി
- പെറ്റമ്മയ്ക്കും പോറ്റമ്മയ്ക്കും ആദരവ് വനിതാ ദിനാഘോഷം 2026
- ബഹ്റൈൻ കിരീടാവകാശി രാജ്യത്തെ അപ്പോസ്റ്റോലിക വികാരിയുടെ കൂടിക്കാഴ്ച നടത്തി
Author: admin
ന്യൂഡല്‍ഹി: തിങ്കളാഴ്‌ച പഞ്ചാബില്‍ ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥര്‍. തുടര്‍ന്ന് ഈ മാസം പതിനെട്ടിന് പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശംഭു അതിര്‍ത്തിയില്‍ 101 കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് പുത്തന്‍ സമര പ്രഖ്യാപനങ്ങളുമായി കര്‍ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പതിനേഴ് കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അധികൃതര്‍ ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനകളില്‍ ഒന്നായ ഇന്ത്യ ഇവിടെ പ്രതിഷേധിക്കുന്ന 101 കര്‍ഷകരെ നേരിടാന്‍ സൈന്യത്തെ ഇറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജലപീരങ്കിയില്‍ രാസവസ്‌തുക്കളും ഉപയോഗിച്ചു. കര്‍ഷകര്‍ക്ക് നേരെ ബോംബുകളും കണ്ണീര്‍വാതകങ്ങളും പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കണമെന്നും അദ്ദേഹം പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചാബില്‍ നിന്നുള്ളവര്‍ തങ്ങളുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കൊച്ചി: 5 വർഷത്തിനിടയിൽ ഇന്ത്യയിൽ റോഡപകടത്തിൽ മരിച്ചവരുടെ എണ്ണം 7.77 ലക്ഷമെന്ന് കണക്കുകൾ. 2018 മുതൽ 2022 വരെയുള്ള റോഡപകടത്തിൽ മരിച്ചവരുടെ എണ്ണം എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവരുന്നത്. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കൃത്യം 7,77,423 പേരാണ് റോഡപകടത്തിൽ മരിച്ചത്. ഇത്തരത്തിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തിലുള്ള സംസ്ഥാനം ഉത്തർ പ്രദേശാണ്. 1,08,882 പേരാണ് ഉത്തർ പ്രദേശിൽ മരിച്ചത്. രണ്ടാം സ്ഥാനം തമിഴ്നാടിനാണ്. 84,316 പേരാണ് തമിഴ്നാട്ടിൽ റോഡപകടത്തിൽ മരിച്ചത്. പട്ടകയിൽ 16-ാം സ്ഥാനമാണ് കേരളത്തിന്. 19,468 റോഡപകട മരണങ്ങളാണ് കേരളത്തിൽ 5 വർഷത്തിനിടയിൽ ഉണ്ടായത്.
മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചുകിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തി നാലാം ദിനത്തിലേക്ക് .അറുപത്തി മൂന്നാം ദിനത്തിലെ നിരാഹാര സമരം സഹവികാരി ഫാ ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു. വഖഫ് ആക്ടിന് മുന്നിൽ ജനപ്രതിനിധികൾ പോലും ഭയന്നു നിൽക്കുന്ന അവസരത്തിൽ നാം വിശ്വസിക്കുന്ന ദൈവം മാത്രമാണ് നമ്മുടെ ബലമെന്ന് വരാപ്പുഴ അതിരൂപത പോണേൽ സെന്റ്. ഫ്രാൻസിസ് സേവ്യർ ഇടവക വികാരി ഫാ. ആന്റണി ബിബു കാടംപറമ്പിൽ പ്രസ്താവിച്ചു. കേരള ലാറ്റിൻ കാത്തലിക് ഹിസ്‌റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗരി പോൾ, പാരിഷ് കൗൺസിൽ സെക്രട്ടറി മാത്യു ഹിലരി, കേന്ദ്ര സമിതി അംഗം ലോറൻസ് പുളിക്കൽ, സിസ്റ്റർ ബീന ജോസഫ് എന്നിവർ സംസാരിച്ചു. എഫ്ഡിസിഎ അംഗങ്ങളായ പ്രൊഫസർ കെ. അരവിന്ദാക്ഷൻ, റവ.ഡോ. പോൾ തേലക്കാട്ട്, ഡോ. ടി കെ ഹുസൈൻ, മറ്റു അംഗങ്ങൾ, എറണാകുളം ജില്ലാ റസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് പി. രംഗദാസ…
സോള്‍ : പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ പ്രസിഡൻ്റ് യൂന്‍ സൂക് യോളിനെ പാര്‍ലിമെൻ്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലിമെൻ്റി ല്‍ 204 അംഗങ്ങള്‍ ഇംപീച്ച്‌മെൻ്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡൻ്റിനെതിരെ വോട്ട് ചെയ്തു. പ്രസിഡൻ്റിൻ്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും റദ്ദാക്കി. പ്രസിഡൻ്റിൻ്റെ അധികാരം റദ്ദാക്കിയതിന് പിന്നാലെ ജനങ്ങള്‍ ആഹ്ളാദ പ്രകടനം തുടങ്ങി. യൂന്‍ സൂക് യോളിന് മുന്നിൽ ഇനിയുള്ള ഏക വഴി കോടതിയെ സമീപിക്കല്‍ മാത്രമാണ്. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണോ അതോ അധികാരം പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് 180 ദിവസം വരെ സമയമുണ്ട്. യൂന്‍ അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ദേശീയ തിരഞ്ഞെടുപ്പ് 60 ദിവസത്തിനുള്ളില്‍ നടത്തണം.
ന്യൂഡല്‍ഹി : സവര്‍ക്കറിനെതിരെ പാര്‍ലിമെന്റില്‍ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് കോണ്‍ഗ്രസ്സ് എം പി രാഹുല്‍ ഗാന്ധി ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനം നടത്തിയത്. വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു . മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറുടെ വാദം. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സവര്‍ക്കര്‍ പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. യു പി സര്‍ക്കാര്‍ പിന്തുടരുന്നത് മനുസ്മൃതിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സവര്‍ക്കറിൻ്റെ വാക്കുകളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ച രാഹുല്‍, നിങ്ങള്‍ പാര്‍ലിമെൻ്റില്‍ ഭരണഘടനയെ പുകഴ്ത്തുമ്പോള്‍ സവര്‍ക്കറെ പരിഹസിക്കുകയാണെന്നും പറഞ്ഞു.
ന്യൂ ഡൽഹി : ഹരിയാന അതിർത്തിയായ ശംഭുവിൽനിന്ന് കർഷക മാർച്ച് തുടങ്ങിയതിന് പിന്നാലെ ശംഭു അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞു.അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ ഇതോടെ പൊലീസിനെ അറിയിച്ചു. 101 കർഷക അണിനിരന്നാണ് പ്രതിഷേധ മാർച്ച് നടന്നത്.ഈ മാസം 18ന് കർഷകരുമായി ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും പൊലീസ് കർഷകരോട് പറഞ്ഞു. ഇതിനിടെ കർഷകരെ പിന്തിരിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇന്ന് രാവിലെ മുതൽ അംബാലയിലെ 12 ഗ്രാമങ്ങളിൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.ഡിസംബർ 17 വരെ ഈ നിരോധനം തുടരും.
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി.പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പശ്ചിമേഷ്യാ സമാധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാപ്പായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു .പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതിന് പാപ്പായുടെ പിന്തുണ അഭ്യർഥിച്ചതായി അദ്ദേഹം അറിയിച്ചു . പിന്നീട് അദ്ദേഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ഗാസാ വെടിനിർത്തൽ, ബന്ദികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അബ്ബാസ് പിന്നീട് അറിയിച്ചു.
ന്യൂഡൽഹി: വയനാടിനോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ച് കേരളത്തിൽനിന്നു എംപിമാർ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ പ്രതിഷേധം. കേരളത്തോടുള്ള അവഗണന കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. വയനാട് വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് നിരാശജനകമാണെന്നും പ്രിയങ്ക പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിനു പണം ചോദിച്ച കേന്ദ്ര നിലപാട് കേരളത്തെ അപമാനിക്കുന്നതാണെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു.
സെഞ്ചൂറിയന്‍: ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കന്നി ടി20 സെഞ്ച്വറി മികവിൽ പാകിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഉറപ്പിച്ചു. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് നേടിയത് . രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണില്‍ തുടരെ രണ്ട് ജയങ്ങളുമായി ടി20 പരമ്പര നേട്ടവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയർത്തി . ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കേ 19.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചാണ് വിജയം തൊട്ടത്.ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന് ഹെന്‍ഡ്രിക്‌സിന്റെ തീപ്പൊരി ബാറ്റിങ് തുണയായി. താരം 63 പന്തില്‍ 10 സിക്‌സും 7 ഫോറും സഹിതം 117 റണ്‍സെടുത്തു. താരത്തിന്റെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി. 38 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 66 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ ഡര്‍…
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി GD സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
