കൊച്ചി: 5 വർഷത്തിനിടയിൽ ഇന്ത്യയിൽ റോഡപകടത്തിൽ മരിച്ചവരുടെ എണ്ണം 7.77 ലക്ഷമെന്ന് കണക്കുകൾ. 2018 മുതൽ 2022 വരെയുള്ള റോഡപകടത്തിൽ മരിച്ചവരുടെ എണ്ണം എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവരുന്നത്.
കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കൃത്യം 7,77,423 പേരാണ് റോഡപകടത്തിൽ മരിച്ചത്. ഇത്തരത്തിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തിലുള്ള സംസ്ഥാനം ഉത്തർ പ്രദേശാണ്. 1,08,882 പേരാണ് ഉത്തർ പ്രദേശിൽ മരിച്ചത്.
രണ്ടാം സ്ഥാനം തമിഴ്നാടിനാണ്. 84,316 പേരാണ് തമിഴ്നാട്ടിൽ റോഡപകടത്തിൽ മരിച്ചത്. പട്ടകയിൽ 16-ാം സ്ഥാനമാണ് കേരളത്തിന്. 19,468 റോഡപകട മരണങ്ങളാണ് കേരളത്തിൽ 5 വർഷത്തിനിടയിൽ ഉണ്ടായത്.