മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചുകിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തി നാലാം ദിനത്തിലേക്ക് .അറുപത്തി മൂന്നാം ദിനത്തിലെ നിരാഹാര സമരം സഹവികാരി ഫാ ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു.
വഖഫ് ആക്ടിന് മുന്നിൽ ജനപ്രതിനിധികൾ പോലും ഭയന്നു നിൽക്കുന്ന അവസരത്തിൽ നാം വിശ്വസിക്കുന്ന ദൈവം മാത്രമാണ് നമ്മുടെ ബലമെന്ന് വരാപ്പുഴ അതിരൂപത പോണേൽ സെന്റ്. ഫ്രാൻസിസ് സേവ്യർ ഇടവക വികാരി ഫാ. ആന്റണി ബിബു കാടംപറമ്പിൽ പ്രസ്താവിച്ചു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗരി പോൾ, പാരിഷ് കൗൺസിൽ സെക്രട്ടറി മാത്യു ഹിലരി, കേന്ദ്ര സമിതി അംഗം ലോറൻസ് പുളിക്കൽ, സിസ്റ്റർ ബീന ജോസഫ് എന്നിവർ സംസാരിച്ചു.
എഫ്ഡിസിഎ അംഗങ്ങളായ പ്രൊഫസർ കെ. അരവിന്ദാക്ഷൻ, റവ.ഡോ. പോൾ തേലക്കാട്ട്, ഡോ. ടി കെ ഹുസൈൻ, മറ്റു അംഗങ്ങൾ, എറണാകുളം ജില്ലാ റസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് പി. രംഗദാസ പ്രഭു, ജനറൽ സെക്രട്ടറി പി .സി അജിത്ത് കുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ഡി. ജി സുരേഷ്, സെക്രട്ടറി പൊന്നമ്മ പരമേശ്വരൻ, ട്രഷറർ മനോജ് ഭാസ്ക്കർ മറ്റ് അംഗങ്ങൾഎന്നിവരും, അഗസ്റ്റീനിയൻ സിസ്റ്റേഴ്സ് ഓഫ് ദി മോസ്റ്റ് ഹോളി അനൺസിയേഷൻ സന്യാസിനി സമുഹത്തിലെ സിസ്റ്റർ മിനി ആഗ്നസും, മറ്റ് സിസ്റ്റേഴ്സ്, അഗസ്റ്റീനിയൻ ലേ ഗ്രൂപ്പ് അംഗങ്ങൾ എന്നിവരും ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.
അറുപത്തിമൂന്നാം ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ 20 പേർ നിരാഹാരമിരുന്നു.