Author: admin

മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചുകിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിഅഞ്ചാം ദിനത്തിലേക്ക് .അറുപത്തി നാലാം ദിന നിരാഹാര സമരം വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു.അറുപത്തി നാലാം ദിനം രാജു അന്തോണി, കർമലി ജോർജ്, ആന്റണി ലൂയിസ് എന്നിവർ നിരാഹാരമിരുന്നു. ഈ സമരം വിജയിച്ചു എന്ന് കേൾക്കുവാൻ ഭാരതം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് കോതമംഗലം രൂപതാ കാരക്കുന്നം എൽഎസ്എസ്പി കോൺവെൻറിലെ സിസ്റ്റർ മേരി ലീമ പ്രത്യാശ പ്രകടിപ്പിച്ചു. കാരക്കുന്നം സെന്റ് മേരിസ് ദേവാലയം വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് സിബി കണ്ണമ്പുഴ, സെക്രട്ടറി ജിന്റോ പൈനേടത്ത്, പാലാ രൂപതാ മണ്ണാറപ്പാറ കുറുപ്പുംതറ വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ജോൺ പോൾ, സെക്രട്ടറി ജോർജ് തൊണ്ടിക്കുഴിയിൽ എന്നിവർ ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി.

Read More

എരുമേലി: അസ്സീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യൻ്റെ ഡയറക്ടറായി റവ. ഫാ. ജിൻസൺ ജോർജ്ജ് പുതുശ്ശേരിയിൽ ചുമതലയേറ്റു. വിജയപുരം രൂപതാ സഹായമെത്രാനും അസ്സീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യൻ്റെ ചെയർമാനുമായ ബിഷപ്പ് റൈറ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിൻ്റെ സാന്നിധ്യത്തിൽ മുൻ ഡയറക്ടർ റവ. ഫാ. ആഗ്നൽ ഡൊമിനിക് റോഡ്രിഗ്സ് ചുമതല കൈമാറി. വിജയപുരം രൂപതയുടെ കീഴിൽ എരുമേലി കേന്ദ്രമായുള്ള അസ്സീസി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യനിൽ അസ്സീസി ഹോസ്പിറ്റൽ, അസ്സീസി നഴ്‌സിംഗ് കോളജ് എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. 1987ലാണ് അസ്സീസി ഹോസ്പിറ്റൽ സ്ഥാപിതമാകുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, കാർഡിയോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഇഎൻടി, സൈക്യാട്രി, ഡീ-അഡിക്ഷൻ, ക്ലിനിക്കൽ സൈക്കോളജി, പാലിയേറ്റീവ് കെയർ തുടങ്ങിയ വിഭാഗങ്ങളിലായി പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ഹോസ്പിറ്റലിൽ ലഭ്യമാണ്. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും, ഐസിയു, ഓപ്പറേഷൻ തീയറ്റർ, മോർച്ചറി, ആംബുലൻസ് സംവിധാനങ്ങളും എക്സ്റേ, ഇസിജി, ലാബ്, ഫാർമസി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 2012ൽ സ്ഥാപിതമായ…

Read More

കൊച്ചി : രൂപത കെ.സി.വൈ.എം- കോസ്പാക്ക് എച്ച്.ആർ.ഡി സംയുക്തമായി സംഘടിപ്പിച്ച സിൽവെസ്റ്റർ കപ്പ്‌ 2k24 ചുള്ളിക്കൽ ടിപ്ടോപ് അസീസ് ടർഫിൽ സമാപിച്ചു. ലഹരിക്കെതിരെ ഫുട്ബോൾ എന്ന ആശയത്തോടെ നടത്തിയ ഫുട്ബോൾ ടൂർണമന്റിന്റെ സമ്മാനദാന ചടങ്ങിന്റെ ഉത്ഘാടനം കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശ്ശേരി നിർവ്വഹിച്ചു. ആവേശകരമായ മത്സരത്തിൽ സെന്റ് ജോസഫ് ബെത്ലഹേം ചർച്ച്, ചുള്ളിക്കൽ ടീം പോപ്പ് സിൽവെസ്റ്റർ കപ്പിനർഹരായി. രണ്ടാം സമ്മാനമായ 5000 രൂപയും ബിഷപ്പ് ജോസഫ് കുരീത്തറ മെമ്മോറിയൽ ട്രോഫിയും സെന്റ് ജോസഫ് ചർച്ച് ചെറിയകടവ് ടീം കരസ്ഥമാക്കി. മൂന്നാം സമ്മാനമായ 3000 രൂപയ്ക്കും ബിഷപ്പ് അലക്സാണ്ടർ എടേഴത്ത് മെമ്മോറിയൽ ട്രോഫിക്കും സെന്റ് ജോസഫ് ചർച്ച്, കുമ്പളം ടീം അർഹരായി. കെ.സി.വൈ.എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, കെ.സി.വൈ.എം കൊച്ചി രൂപത അസി. ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ. എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, രൂപത കോ-ഓർഡിനേറ്റർമാരായ ജെയ്ജിൻ…

Read More

തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. റിപ്പോർട്ടിലെ ശുപാർശകൾ 2025 ഏപ്രിൽ മാസത്തിനുള്ളിൽ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സമ്പൂർണ്ണ നേതൃത്വം സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് പ്രഖ്യാപിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തി ലത്തീൻ കത്തോലിക്കാ ദിനാചരണത്തിൻ്റെ ഭാഗമായിതിരുവനന്തപുരത്ത് നടന്ന കെഎൽസിഎ സമ്പൂർണസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകൾ മുഴുവനായി പിൻവലിക്കണം. മുനമ്പം വഖഫ് വിഷയത്തിൽ തർക്ക ഭൂമി വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാനും വഖഫ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനും അധികാരികൾ തയ്യാറാകണം. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സമ്പൂർണ്ണ നേതൃസമ്മേളനം കെആർഎൽസിസി പ്രസിഡന്റ്‌ ബിഷപ് ഡോ.വർഗീസ് ചക്കലയ്ക്കൽ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ്…

Read More

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച കൊളീജിയത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് നിർദേശിച്ചത്. ഡിസംബര്‍ പത്തിന് യാദവ് നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി ഹൈക്കോടതിയോട് വിശദാംശങ്ങള്‍ തേടിയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിലായിരുന്നു ശേഖര്‍കുമാറിന്റെ വിദ്വേഷ പരാമര്‍ശം.തന്റെ വിധി പ്രസ്താവനകളില്‍ ഹിന്ദു അനുഭാവ നിലപാട് സ്വീകരിച്ച് ശ്രദ്ധനേടിയ ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. മുന്‍പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്നും ശേഖര്‍ കുമാര്‍ യാദവ് ഒരു വിധി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഡിസംബര്‍ 13ന് 55 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. 2026ല്‍ വിരമിക്കാനിരിക്കെയാണ് ശേഖര്‍ കുമാര്‍ യാദവ്…

Read More

തിരുവനന്തപുരം : കെ ആർ എൽ സി സി ലെയ്സൺ ഓഫീസ് തിരുവനന്തപുരം ടിഎസ്എസ്എസ് കെട്ടിടത്തിൽ പ്രസിഡൻ്റ് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. വിൻസെൻ്റ് സാമുവൽ ഓഫീസ് ആശീർവദിച്ചു. സമുദായത്തിൻ്റെ വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനാണ് പുതിയ സംവിധാനം. ജേക്കബ് വി.എ. ആണ് പുതിയ ലെയ്സൺ ഓഫീസർ.

Read More

തിരുവനന്തപുരം: സർക്കാർ ഷെൽഫുകളിൽ അടച്ചുപൂട്ടി വച്ചിരിക്കുന്ന ജെ. ബി.കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തിറക്കാൻ ലത്തീൻ സമുദായ നേതൃത്വം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ അഭിപ്രായപ്പെട്ടു. ലത്തീൻ കത്തോലിക്ക ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ടിഎസ്എസ്എസ് ഹാളിൽ സംഘടിപ്പിച്ച കെആർഎൽ സിസി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണങ്ങൾ വരുമ്പോൾ സ്വന്തം മാളത്തിലേക്ക് ഒരുങ്ങുന്നവരാകരുത് നമ്മൾ.പൊതുനന്മക്കുവേണ്ടി പടപൊരുതാൻ സമുദായ സ്നേഹികൾ മുന്നിട്ടിറങ്ങണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ ജിജു ജോർജ് അറക്കത്തറ,നിയുക്ത കെസിബിസി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് സിസ്റ്റർ ജൂഡി വർഗീസ്, സെക്രട്ടറി പ്രബലദാസ്,സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ, ട്രഷറർ ബിജു ജോസി,എന്നിവർ പ്രസംഗിച്ചു.

Read More

തിരുവനന്തപുരം: ഡോ. ജിജു ജോര്‍ജ് അറക്കത്തറയെ കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെആര്‍എല്‍സിബിസി) ഡെപ്യൂട്ടി സെക്രട്ടറിയും കേരള ലത്തീന്‍ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയുമായി കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയമിച്ചു. കോട്ടപ്പുറം രൂപതാ അംഗമാണ് റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ. അധ്യാപകന്‍, പരിശീലകന്‍, പ്രഭാഷകന്‍, സൈക്കോളജിസ്റ്റ് എന്നീ മേഖലകളില്‍ മികവ് തെളിയിച്ച ജിജു ജോര്‍ജ് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍ ഇടവക അംഗമാണ്.കെആര്‍എല്‍സിബിസി അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കെആര്‍എല്‍സിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി, വടക്കന്‍ പറവൂര്‍ കൂട്ടുകാട് ലിറ്റില്‍ ഫ്‌ളവര്‍ ഇടവക വികാരി, പറവൂര്‍ ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ നിലകളില്‍ സേവമനുഷ്ഠിച്ചിട്ടുണ്ട്. 2008 ഏപ്രില്‍ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം ആറ് ഇടവകകളില്‍ സഹവികാരിയായും രണ്ട് ഇടവകകളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയും സേവനം…

Read More

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ചോദ്യപേപ്പര്‍ അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. സംഭവത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട് . സ്വകാര്യ ട്യൂഷൻ സെൻ്ററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ക്രിസ്മസ്‌ അർധവാർഷിക പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ്‌ ഇംഗ്ലീഷ്‌ പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോർന്നത്. പരാതികൾ നേരത്തെ ഉയർന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണമെന്നാണ് വിമർശനം. പരീക്ഷയുടെ തലേന്ന് പ്രഡിക്ഷന്‍ എന്ന രീതിയില്‍ ചോദ്യങ്ങള്‍ പുറത്തുവിട്ട യൂട്യൂബ് ചാനല്‍ പ്രതിനിധികള്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ എന്നിവരില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും. ചോര്‍ച്ചയുണ്ടായെന്ന കാര്യ സ്ഥിരീകരിച്ചെങ്കിലും അര്‍ധവാര്‍ഷിക പരീക്ഷയായതിനാല്‍ പുനഃപരീക്ഷക്ക് സാധ്യത കുറവാണ്. ഓരോ ഡയറ്റുകളിലെ അധ്യാപകരാണ് പത്താം തരം വരെയുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ഇവരുടെയെല്ലാം മൊഴി പോലീസ് രേഖപ്പെടുത്തും. പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി നാളെ…

Read More

ന്യൂഡൽഹി: ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിതച്ച ജമൈക്കക്ക് സഹായഹസ്തവുമായി ഇന്ത്യ. 60 ടൺ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ, ജനറേറ്ററുകൾ, മറ്റ് യൂട്ടിലിറ്റികൾ എന്നിവ ജമൈക്കയിലേക്ക് അയച്ചു. ആരോഗ്യ സംരക്ഷണവും ചുഴലിക്കാറ്റിന് എതിരെയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനാണ് മാനുഷിക സഹായം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജമൈക്കയും. കൊളോണിയൽ ഭൂതകാലവും സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലുമുളള അടിയുറച്ച വിശ്വാസവുമാണ് ഇന്ത്യ ജമൈക്ക ബന്ധത്തിന്‍റെ അടിത്തറ. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Read More