ന്യൂഡൽഹി: ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിതച്ച ജമൈക്കക്ക് സഹായഹസ്തവുമായി ഇന്ത്യ. 60 ടൺ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ, ജനറേറ്ററുകൾ, മറ്റ് യൂട്ടിലിറ്റികൾ എന്നിവ ജമൈക്കയിലേക്ക് അയച്ചു. ആരോഗ്യ സംരക്ഷണവും ചുഴലിക്കാറ്റിന് എതിരെയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനാണ് മാനുഷിക സഹായം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചരിത്രപരവും സാംസ്കാരികവുമായ ബന്ധം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജമൈക്കയും. കൊളോണിയൽ ഭൂതകാലവും സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലുമുളള അടിയുറച്ച വിശ്വാസവുമാണ് ഇന്ത്യ ജമൈക്ക ബന്ധത്തിന്റെ അടിത്തറ. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.