മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചുകിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിഅഞ്ചാം ദിനത്തിലേക്ക് .അറുപത്തി നാലാം ദിന നിരാഹാര സമരം വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു.അറുപത്തി നാലാം ദിനം രാജു അന്തോണി, കർമലി ജോർജ്, ആന്റണി ലൂയിസ് എന്നിവർ നിരാഹാരമിരുന്നു.
ഈ സമരം വിജയിച്ചു എന്ന് കേൾക്കുവാൻ ഭാരതം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് കോതമംഗലം രൂപതാ കാരക്കുന്നം എൽഎസ്എസ്പി കോൺവെൻറിലെ സിസ്റ്റർ മേരി ലീമ പ്രത്യാശ പ്രകടിപ്പിച്ചു.
കാരക്കുന്നം സെന്റ് മേരിസ് ദേവാലയം വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് സിബി കണ്ണമ്പുഴ, സെക്രട്ടറി ജിന്റോ പൈനേടത്ത്, പാലാ രൂപതാ മണ്ണാറപ്പാറ കുറുപ്പുംതറ വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ജോൺ പോൾ, സെക്രട്ടറി ജോർജ് തൊണ്ടിക്കുഴിയിൽ എന്നിവർ ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി.