- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Author: admin
ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടു . മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നാണ് ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് . മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്നാണ് ശിപാര്‍ശ. മദ്രസകളില്‍ മുസ്ലീം ഇതര കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ ഇവരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മദ്രസകളില്‍ പഠിക്കുന്ന മുസ്ലീം കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു. മുസ്ലീം വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മദ്രസയില്‍ നടത്തുന്ന വിദ്യാഭ്യാസത്തിന് പല സംസ്ഥാനങ്ങളും അംഗീകാരം നല്കുന്നു. എന്നാല്‍ ഇത് വിദ്യാഭ്യാസ സംരക്ഷണ നിയമത്തിനെതിരാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതില്‍ മദ്രസകള്‍ തടസമായി നില്‍ക്കുന്നുണ്ട്. മദ്രസാ ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ഇത് നിര്‍ത്തലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിര്‍ദേശത്തിനെതിരേ എന്‍ഡിഎയുടെ സഖ്യകക്ഷിയായ എല്‍ജെപി രംഗത്തെത്തി. എന്നാല്‍ വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ്…
തിരുവനന്തപുരം: വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരത്തിന്റെ മധുരം നുകർന്ന് കുരുന്നുകൾ. ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എല്ലാം ആദ്യാക്ഷരം കുട്ടികൾ കുറിക്കുന്ന ചടങ്ങുകൾ നടക്കും. രാഷ്ട്രീയ സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും. എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രമുഖരുടെ നേതൃത്വത്തിലാണ് പരിപാടികള്‍. പതിനായിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് ആദ്യാക്ഷരം കുറിക്കുന്നത്. വിജയദശമിയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഉണ്ട്. മൂകാംബിക ക്ഷേത്രത്തിൽ ഇന്നലെ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്നും ഇത് തുടരും. ഇവിടെ പുലർച്ച മുതൽ തന്നെ കുട്ടികളെ എഴുത്തിനിരുത്താൻ ആരംഭിച്ചിരുന്നു. പഞ്ചാംഗവിധി പ്രകാരം തീയതിയില്‍ മാറ്റം വന്നതോടെയാണ് കര്‍ണാടകയില്‍ ഇന്നലെയും കേരളത്തില്‍ ഇന്നും വിജയദശമി ആഘോഷിക്കുന്നത്.സംസ്ഥാനത്തെ വിവിധ സരസ്വതി ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവിന്റെ മടിയിൽ ഇരുന്ന് തളികയിൽ ചൂണ്ടുവിരൽ കൊണ്ടാണ് ആദ്യാക്ഷരം കുറിക്കുക.
പുനലൂർ: പുനലൂർ രൂപതയിലെ കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കൂടി വരവ് പുനലൂർ രൂപത അധ്യക്ഷൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. പുനലൂർ ബിഷപ്പ് ഹൗസിൽ നടന്ന സംഗമത്തിൽ പുനലൂർ രൂപതാ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വാസ് , രൂപത ചാൻസലർ ഡോ.റോയി ബി .സിംസൺ, രൂപതാ വിദ്യാഭ്യാസ സമിതി കോഡിനേറ്റർ ഫാദർ ജെസ്റ്റിൻ സക്കറിയ എന്നിവർ സംഗമത്തിന് ആശംസകൾ നേർന്നു. സിസ്റ്റർ പമീല മേരി, സജീവ് ബി വയലിൽ പത്തനാപുരം, എയ്ഞ്ചൽ,ആഗ്നസ് എലിസബത്ത് , ദീപ , ബ്രദർ മാത്യു ,ബ്രദർ അമൽ ബ്രദർ അജയ്എന്നിവർ ഗ്രൂപ്പ് ഡൈനാമിക്സ് പ്രോഗ്രാമിന് നേതൃത്വം നൽകി. പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ,ആറന്മുള സെൻസബാസ്റ്റ്യൻ ഇടവകയിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ശുഭദർശൻ ഡയറക്ടർ റവ ഫാദർ ക്രിസ്റ്റി ജോസഫ് നന്ദി അറിയിച്ചു.
മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ബാബ സിദ്ദിഖ് (66) വെടിയേറ്റ് മരിച്ചു. ഇന്ന് വൈകുന്നേരം മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ അജ്ഞാതര്‍ വെടിയുടിതിര്‍ത്തത്. ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി ലോക്കൽ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും തെരച്ചിൽ ആരംഭിച്ചു. മുൻ മഹാരാഷ്ട്ര മന്ത്രിയും മൂന്ന് തവണ ബാന്ദ്ര വെസ്റ്റ് എംഎൽഎയുമായിരുന്നു ബാബ സിദ്ദിഖ്. ഈ വർഷം ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. മകൻ സീഷാൻ ബാന്ദ്ര ഈസ്റ്റ് എംഎൽഎയാണ്.
വത്തിക്കാൻ: മെത്രാന്മാരുടെ സിനഡിൽ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചതും കർദ്ദിനാൾ ക്രയേവ്‌സ്‌കി പാപ്പായുടെ പേരിൽ നൽകിയതുമായ അറുപത്തിരണ്ടായിരം യൂറോയുടെ സംഭാവനയ്ക്ക് നന്ദി പറഞ്ഞ് ഗാസയിലെ കത്തോലിക്കാ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒക്ടോബർ ഏഴാം തീയതി നടത്തിയ ധനസമാഹരണത്തിൽ ഏതാണ്ട് മുപ്പത്തിരണ്ടായിരം യൂറോ ശേഖരിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം മുപ്പതിനായിരം യൂറോ കൂടി ചേർത്ത്, അറുപത്തിരണ്ടായിരം യൂറോ, ഏതാണ്ട് അൻപത്തിയേഴ് ലക്ഷം രൂപ, പാപ്പായുടെ ഉപവികാര്യങ്ങൾക്കായുള്ള ഓഫീസിന്റെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രയേവ്‌സ്‌കി, മുൻപ് തീരുമാനിച്ചതനുസരിച്ച് ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരിക്ക് ഈ തുക അയച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അയച്ച ഒരു വീഡിയോ സന്ദേശത്തിൽ, തങ്ങൾക്ക് ലഭിച്ച ഈ സഹായത്തിന് ഗാസയിലെ തിരുക്കുടുംബദേവായത്തിന്റെ വികാരി ഫാ. റൊമനെല്ലി പാപ്പായ്ക്കും കർദ്ദിനാൾ ക്രയേവ്‌സ്‌കിക്കും നന്ദി പറഞ്ഞു. എന്നാൽ ധനസഹായത്തോടൊപ്പം, പാപ്പായുടെയും സഭയുടെയും പ്രാർത്ഥനകൾക്കും സാമീപ്യത്തിനും താൻ പ്രത്യേകം നന്ദിപറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനക്കാരനാണ് ഈ വൈദികൻ. ഗാസയിലെ സായുധസംഘർഷങ്ങളിൽനിന്ന്…
സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. നരച്ച മുടിയുള്ള മേക്കോവറില്‍ ചീട്ടുകള്‍കൊണ്ട് അമ്മാനമാടുന്ന സൗബിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പൊലീസുകാരനായാണ് ബേസില്‍ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, (പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് സംവിധാനം. എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരണം നടന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.
തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്റ്റാസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്‌സ് 2024 റിപ്പോര്‍ട്ടില്‍ തീരങ്ങളുടെ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. സിഡബ്ല്യുക്യുഐ അഥവാ കനേഡിയന്‍ വാട്ടര്‍ ക്വാളിറ്റി ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജലസാംപിളുകള്‍ ശേഖരിച്ച് നടത്തിയ പഠനത്തില്‍ ശുചിത്വത്തില്‍ കേരളം ഒന്നാമതെന്ന് കണ്ടെത്തിയത്. തീരമേഖലയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്. കേരളത്തിന്റെ സിഡബ്ല്യുക്യുഐ സ്‌കോര്‍ 74 ആണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ സ്‌കോര്‍ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്‌കോര്‍ 60 ഉം ആണ്. തീരമേഖലയില്‍നിന്ന് 5 കിലോ മീറ്റര്‍ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം തന്നെയാണ് മുന്നില്‍. മണ്‍സൂണ്‍ കാലത്ത് ശുദ്ധജല ലഭ്യത കൂടുന്നതുകൊണ്ടാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വര്‍ധിക്കുന്നത്…
തിരുവനന്തപുരം: ഈ വർഷത്തെയും ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു . സ്‌പോട്ട് ബുക്കിങ് വിവാദത്തിൽ ശബരിമല വീണ്ടും സംഘർഷഭൂമിയായേക്കുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത് . ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയിൽ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉൾപ്പെടെയുള്ളവർ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാൽ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും. പ്രതിസന്ധി ഒഴിവാക്കാൻ പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ആദ്യ ഇന്റർനാഷണൽ ടി20 സെഞ്ച്വറിയടിച്ച് സഞ്ജു സാംസൺ. സഞ്ജുവിന്റെ സെഞ്ച്വറി മികവിൽ റൺമല തന്നെയാണ് ഇന്ത്യ പടുത്തുയർത്തിയത്. ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേഗ ടി20 സെഞ്ച്വറിയാണിത്. 47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത് . പത്ത് ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ഒപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തിയ സഞ്ജു. 35 പന്തില്‍ 75 റണ്‍സെടുത്ത് നായകന്‍ സൂര്യകുമാര്‍ യാദവും പുറത്തായി.
മറ്റൂറിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വെനസ്വേലയാണ് ലോകചാംപ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയ മത്സരത്തില്‍, 13-ാം മിനുട്ടില്‍ നിക്കോളാസ് ഓട്ടോമെന്‍ഡി നേടിയ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. പൊരുതിക്കളിച്ച വെനസ്വേല 65-ാം മിനിറ്റില്‍ സോളോമന്‍ റോന്‍ഡനിലൂടെ സമനില പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ കോളംബിയയെ ബൊളീവിയ തോല്‍പ്പിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
