- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
- അർത്തുങ്കൽ ബസലിക്ക ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
Author: admin
പുടിൻ ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ നടത്തിയ സന്ദർശനത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്
പക്ഷം / ഡോ. മാര്ട്ടിന് എന്‍ ആന്റണി ഒ. ഡി എം പ്രതീക്ഷയെ മറയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ ജീവിക്കുന്നത്. സാമൂഹികവും മതാത്മകവുമായ സംഘര്‍ഷങ്ങള്‍ അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നത് തുടരുന്നു. അവരുടെ ഭാവിയെയും അതിജീവനത്തെയും വേരോടെ പിഴുതെറിയാന്‍ ചിലര്‍ കോപ്പുകൂട്ടുന്നു. ഭാരതസംസ്കാരത്തിന്റെ തനിമയായ ആതിഥ്യമര്യാദയുടെ വാതിലുകള്‍ ആരൊക്കെയോ മണിച്ചിത്രത്താഴു കൊണ്ടു പൂട്ടാന്‍ ശ്രമിക്കുന്നു. പ്രത്യാശ എന്നത് ആഗ്രഹിക്കുന്നതിനെക്കുറിച്ചുള്ള ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയെ സൂചിപ്പിക്കുന്ന പദമാണ്. ‘ഒരു ലക്ഷ്യത്തിലേക്ക് പരിശ്രമിക്കുക’ എന്നര്‍ത്ഥമുള്ള ‘ആശ’ എന്ന സംസ്കൃത പദവുമായാണ് അതു ബന്ധപ്പെട്ടിരിക്കുന്നത്. വിശുദ്ധഗ്രന്ഥത്തില്‍, പ്രത്യാശ എന്നത് ശുഭാപ്തിവിശ്വാസമുള്ള ഒരു വികാരം മാത്രമല്ല, മറിച്ച് ഒരാളാണ്. ദൈവത്തെ സ്തുതിച്ചുകൊണ്ട് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഉദ്ഘോഷിക്കുന്നതുപോലെ: ‘നീ ഞങ്ങളുടെ പ്രത്യാശയാണ്’. ഇരുണ്ടതും അനിശ്ചിതവുമായ നിമിഷങ്ങളില്‍ സ്വയം രാജിയാകാതെ ഒരു പടയാളിയെപോലെ പോരാടാനായി ഉള്ളില്‍ ഉണരുന്ന ആര്‍ജ്ജവത്തിന്റെയും പ്രേരണയുടെയും കൂടി പര്യായമാണത്. വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയാണത്. ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്.…
പുരാണം / ജെയിംസ് അഗസ്റ്റിന് സങ്കീര്ത്തനങ്ങളില്ത്തന്നെ സംഗീതമുണ്ട്. സങ്കീര്‍ത്തനങ്ങള്‍ക്കു ഗാനരൂപം നല്കി ജെറി അമല്‍ദേവിന്റെ ഈണത്തില്‍ കേള്‍ക്കണമെങ്കില്‍ നിര്ഝരിയുടേ യൂട്യൂബ് ചാനലില്‍ ഒന്ന് കയറി നോക്കാം. ഫാ. മാത്യു മുളവനയാണ് മലയാളത്തിലും ഹിന്ദിയിലും മനോഹരമായ കവിതാരചന നിര്‍വഹിച്ചിട്ടുള്ളത്. ജയിംസ് എടേഴത്താണ് നിര്ഝരിയുടെ സ്ഥാപകന്‍. ലോകബാങ്കിന്റെ വാഷിംഗ്ടണ്‍ ആസ്ഥാനത്തു ജോലി ചെയ്തിരുന്ന കൊച്ചി രൂപതയിലെ കുമ്പളങ്ങി തിരുഹൃദയ ഇടവകാംഗമായ ജെയിംസ് എടേഴത്ത് ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ജെറി അമല്‍ദേവ് മാസ്റ്ററെ നേരില്‍ കണ്ടു. ഭക്തിഗാനങ്ങളെക്കുറിച്ചു ശരിയായ കാഴ്ചപ്പാട് ഉണ്ടായിരുന്ന ജയിംസ് എടേഴത്ത്, ജെറിമാഷിനോട് പരിഭവം പറഞ്ഞു;’മുന്‍പൊക്കെ പള്ളിയില്‍ പാടുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമുക്കെല്ലാം ഭക്തിയും ശാന്തിയും ആശ്വാസവുമെല്ലാം തോന്നിയിരുന്നു. ഇപ്പോള്‍ പള്ളിയില്‍ പാടുന്ന ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് ഉള്ളില്‍ വരുന്നത്.’ ജെറിമാഷും അതിനോടു യോജിച്ചു. നമുക്ക് കുറച്ചു നല്ല പാട്ടുകള്‍ ഒരുക്കാം എന്ന തീരുമാനത്തോടെയായിരുന്നു അവരന്ന് പിരിഞ്ഞത്. ഫാ.മാത്യു മുളവനയും ജെറി അമല്‍ദേവും യാതൊരു പ്രതിഫലവുമില്ലാതെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാം…
പുസ്തകം / ബി എസ് ഇത് യാത്രകളെപറ്റിയുള്ള പുസ്തകമാണോ എന്ന് ചോദിച്ചാല്‍ അതെ എന്നാണ് ഉത്തരം. എന്നാല്‍ വായിച്ച പുസ്തകങ്ങളിലൂടെയുള്ള യാത്രകളാണോ എന്നാണെങ്കില്‍ ആ വിശേഷണവും ഈ പുസ്തകത്തിനു യോജിക്കും. മറ്റൊന്ന് പ്രതിഭാശാലികളായ മനുഷ്യരുടെ ജീവിതത്തിലൂടെയുള്ള യാത്രകളും ഈ പുസ്തകത്തിലുണ്ട്. അതായത് സഞ്ചാര സാഹിത്യവും പുസ്തക നിരൂപണവും ആത്മകഥനങ്ങളും അഭിമുഖങ്ങളും ഒക്കെ കോര്‍ത്തിണക്കിയ ഒരു ഗ്രന്ഥരചനയാണ് ശ്രീകാന്ത് കോട്ടക്കലിന്റെ ‘അത്രമേല്‍ അപൂര്‍ണ്ണം’ എന്ന ഈ പുസ്തകം. പൂര്‍ണ്ണത തേടിയുള്ള ഒരു യാത്രയാണിത്. സല്മാന് റുഷ്ദിയുടെ ‘ദി നൈഫ്’ എന്ന പുസ്തകത്തിന്റെ വായനാക്കുറിപ്പ് ആ പുസ്തകം വായിപ്പിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. 2022 ഓഗസ്റ്റ് 12 സല്മാന് റുഷ്ദിയുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവമുണ്ടായി. ലോകത്തെ മാധ്യമങ്ങള്‍ അത് ഏറെ പ്രധാന്യത്തോടെ റിപ്പോട്ടുചെയ്തു. അന്നാണ് പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റിയൂഷന്റെ ഓഡിറ്റോറിയത്തില്‍ റുഷ്ദി പ്രഭാഷണത്തിനായി എത്തിയത്. എഴുത്തുകാര്‍ നേരിടുന്ന ഭീഷണി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന് സംസാരിക്കേണ്ടിയിരുന്നത്. ആ പ്രഭാഷണം നടത്താന്‍ അദ്ദേഹം പോഡിയത്തിനരികിലേക്ക്…
ജെക്കോബി / എഡിറ്റോറിയൽ ഛത്തീസ്ഗഡിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ നിന്ന് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നീ മലയാളി പ്രേഷിത സന്ന്യാസിനിമാരെ കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി തന്റെ വാഹനത്തില്‍ കയറ്റി ദുര്‍ഗിലെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ വിശ്വദീപ് കോണ്‍വെന്റിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം മനംകുളിര്‍പ്പിക്കുന്നതായിരുന്നു, ഒപ്പം ആശ്ചര്യഭരിതവും. ‘കൂടെയുണ്ട് ഞങ്ങള്‍’ എന്ന ഹാഷ് ടാഗുമായി അദ്ദേഹം ‘ഭൂമുഖത്ത് എവിടെയുമുള്ള മലയാളികളെ ആപല്സന്ധിയില് സഹായിക്കാനായി’ ആരംഭിച്ചിട്ടുള്ള പാര്‍ട്ടി ഹെല്പ് ഡെസ്ക് രക്ഷാദൗത്യത്തിന്റെ മറ്റൊരു സുകൃതസാഫല്യമായാണ് സംഭവത്തെ കാണേണ്ടതെന്ന് സംസ്ഥാന പാര്‍ട്ടിഘടകത്തില്‍ പുതിയ പ്രസിഡന്റിനു പ്രതിരോധം തീര്‍ക്കുന്നവര്‍ വിശദീകരിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഹിന്ദുരാഷ്ട്ര അജണ്ട നടപ്പാക്കാനുള്ള ബൃഹദ്പദ്ധതിയില്‍ മുസ് ലിംകള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ വിദ്വേഷപ്രചാരണത്തിനും ആള്‍ക്കൂട്ട ഭീകരതയ്ക്കും ഭരണഘടനാവിരുദ്ധ തടങ്കലിനും ‘എക്സ്ട്രാ ജുഡീഷ്യല്‍’ ധര്മവിധികള്ക്കും കളമൊരുക്കുന്ന മോദി ഭരണകാലത്തെ ‘മതസ്വാതന്ത്ര്യ’ നിയമനിര്‍മാണങ്ങളുടെ പേരില്‍ അന്യായമായി കുറ്റംചുമത്തപ്പെട്ട് അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്ന നിസ്സഹായരായ മനുഷ്യര്‍ക്കുവേണ്ടി രാഷ്ട്രീയ…
എഴുപതോളം വരുന്ന ബജ്റങ്ദൾ പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റ മലയാളി സിസ്റ്റർ എലേസ മാധ്യമങ്ങളോട് പറഞ്ഞു.
ഷിറ്റോ സ്കൂൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് പാരാകരാട്ടെ കത്ത വിഭാഗത്തിൽ ആൻ്റണി റയാൻ സിൽവേരി
പുനലൂർ രൂപതയിലെ പുലിമേൽ സെന്റ് സെബാസ്റ്റ്യൻ ഇടവക അംഗം ആയ ഫാ ലിബിൻ ദൈവശാസ്ത്ര പഠനം റോമിലാണ് പൂർത്തീകരിച്ചത്.
വൈപ്പിൻ എടവനക്കാട് കടൽഭിത്തി വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഉടൻ തന്നെ ജില്ലാ കളക്ടർ യോഗം വിളിക്കണം എന്ന് നിർദ്ദേശിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി ഇന്ന് തീരും . പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നു കൂടി അപേക്ഷിക്കാവുന്നതാണ് . 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്ക്കാണ് കഴിയുക . വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
