- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
പാലക്കാട്: മത്സരത്തിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്‌തെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ കേസ് . പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പൊലീസ് നടപടി. പാലക്കാട് നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുനിൽ മോഹൻ അടക്കം നാല് പേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കൾ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ പൊലീസ് രമേഷിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന് ശേഷം റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകി.
ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചു സംഘടിപ്പിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷനറി കോൺഗ്രസ് നവംബർ മാസം 27 മുതൽ 30 വരെ നടക്കും.
ദൈവശാസ്ത്രപരമായ വിവാദങ്ങൾ പിന്നിൽ ഉപേക്ഷിച്ച് ഐക്യവും, അനുരഞ്ജനവും കൈവരിക്കാൻ ഒരുമിച്ച് നടക്കാൻ, ഭാവിയെ ലക്ഷ്യം വച്ചുള്ള ഒരു എക്യൂമെനിസത്തിനായി, വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ , “ഇൻ ഉണിത്താത്തെ ഫിദെയി” എന്ന പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു.
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 53-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു . രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത് . രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിമാര്‍, സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീലങ്ക, നേപ്പാള്‍, കെനിയ, ഭൂട്ടാന്‍, മൗറീഷ്യസ് തുടങ്ങിയ 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന ഭൂഷണ്‍ രാമകൃഷ്ണ ഗവായ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യന്‍ പരമോന്നത കോടതിയിൽ തലവനാവുന്നത്. ഹരിയാനയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്.
മണാലി : ഇന്ത്യൻ സിനിമയുടെ ‘ഹീ-മാന്‍’ എന്ന് അറിയപ്പെട്ട ഇതിഹാസ സിനിമാ താരം ധര്‍മേന്ദ്ര (89 ) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം .രോഗാവസ്ഥ ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ വീട്ടിലേക്ക് മാറ്റിയിരുന്നു.ധര്‍മേന്ദ്രയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് എക്കാലത്തേയും വലിയ താരത്തെയാണ്. വാണിജ്യ സിനിമകളും സമാന്തര സിനിമകളും നിറഞ്ഞ കരിയറായിരുന്നു അദ്ദേഹത്തിന്റേത് . 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കവെയാണ് അന്ത്യം . ചിത്രത്തിലെ ധര്‍മേന്ദ്രയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങിയിരുന്നു. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.
കൊല്ലം: ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ ചരിത്രമായിരുന്നക്രിസ്തുരാജ റാലിയും , ആഗോള കത്തോലിക്ക സഭയുടെ ആഹ്വാനപ്രകാരമുള്ള ജൂബിലി വർഷത്തിൻ്റെ പ്രത്യാശയുടെ തീർത്ഥാടകരുടെസംഗമവും കൊല്ലത്ത് നടന്നു . 2025 നവംബർ 23 വൈകി ട്ട് 3 മണിക്ക് പ്രൗഢവുംവർണാഭവുമായ റാലിയോടും , പ്രാർഥന ശുശ്രൂഷകളോടും സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു . കൊല്ലംരൂപത വികാർജനറൽ മോൺ. ബൈജു ജൂലിയൻ ആമുഖപ്രഭാഷണം നടത്തി. ക്രിസ്തുരാജ റാലി കൊ ല്ലത്തെ വിശ്വാസികളു ടെവലിയൊരു ക്രൈസ്തവ സാക്ഷ്യമാണെന്നും , വിശ്വാസ തീക്ഷ്ണതയി ൽജ്വലിക്കുന്ന ഒരു ജനതയാ യി നാം വിശ്വാസസത്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ജീവിക്കുവാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു . തുടർന്ന്സെമിനാരി വിദ്യാർത്ഥികൾ ജൂബിലി ഗാനം ആലപിച്ചു .കൊല്ലം രൂപത മെത്രാൻ ഡോ . പോൾ ആൻ്റണിമുല്ലശ്ശേരിയുടെ കാർമ്മികത്വത്തിലും പ്രാർഥനയിലും കൊല്ലംരൂപതയിലെ എല്ലാ ദേവാലയങ്ങളിലേക്കും പ്രയാണത്തിനുംപ്രതിഷ്ഠയ്ക്കും വണക്കത്തിനും പ്രാർഥനയ്ക്കുമായി നല്കപെട്ടജൂബിലിയുടെ വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് വികാർ ജനറൽമോൺ. ബൈജു ജൂലിയന് കൈമാറി കൊണ്ട് മെത്രാൻ ഡോ…
നെടുമങ്ങാട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) മൈലം(ഇറയാംകോട്) യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഇടവക വികാരി ഫാ പ്രദീപ് ആന്റോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ. എൽ. സി. എ മുൻ നെയ്യാറ്റിൻകര രൂപത വൈസ് പ്രസിഡന്റ് എസ്. ആർ. സന്തോഷ്, നെടുമങ്ങാട് സോണൽ പ്രസിഡന്റ് അരുൺഎ. ജി,യൂണിറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ അനിത തോമസ്, മായമോൾ, അപർണ,ജയരാജ് വിൽഫ്രഡ്, എസ്. ആർ രാജേഷ്, ലിജി റോബിൻ എന്നിവർ നേതൃത്വം നൽകി. എല്ലാമാസവും നാലാമത്തെ ഞായർ മെഡിക്കൽ ക്യാമ്പ് ഉണ്ടാവുമെന്ന് യൂണിറ്റ് പ്രസിഡന്റ് റോബിൻ ഫ്രാൻസിസ് അറിയിച്ചു.
കൊച്ചി: തൊഴിലാളികളുടെ മൗലികാവകാശങ്ങളെ വിലമതിക്കാത്തതും തൊഴിലാളികളെ ചൂഷണത്തിന് വിധേയമാക്കുന്നതുമാണ് രാജ്യത്ത് നടപ്പിലാക്കുന്ന തൊഴിൽ നിയമ സംഹിതകളെന്ന് അൺ ഓർഗനൈസ്‌ഡ്. ട്രേഡ് യൂണിയൻ അലൈൻസ് (യു ടി എ ). രാജ്യത്ത് ശക്തമാകുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉല്പ്പന്നമാണിവ. തൊഴിലാളിളെ ചൂഷണ വിമുക്തവും അവകാശങ്ങളുടെ സംരക്ഷണവും ആയിരുന്നു തൊഴിൽ നിയമങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇതിന് കടക വിരുദ്ധമായി മാറുകയാണ് പുതിയ തൊഴിൽ സംഹിതകൾ. തൊഴിലാളികളുടെ സംഘടിക്കുന്നതിനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന നിയമം സംസ്ഥാന തലത്തിൽ വ്യത്യസ്ഥമായ വ്യവസ്ഥകൾ തൊഴിലാളികളുടെ സംരക്ഷണത്തിൽ ഭിന്നത രൂപപ്പെടുത്തുമെന്ന് ചെയർമാൻ ജോസഫ് ജുഡ്, കൺവീനർ ബാബു തണ്ണിക്കോട് എന്നിവർ അഭിപ്രായപ്പെട്ടു. രാജ്യത്തെ തൊഴിലാളികളിൽ 93 ശതമാനം വരുന്ന അസംഘടിത തൊഴിലാളികളെ സാമൂഹ്യ സുരക്ഷയുടെ പരിധിയിലാക്കുമ്പോഴും ഇതിന്റെ നടത്തിപ്പിലും ആവശ്യമായ ധനസഹായ സംവിധാനങ്ങളെക്കുറിച്ച് വ്യക്തതയില്ല. സർക്കാർ പുറപ്പെടുവിച്ചിരുന്ന തൊഴിൽ നയത്തിന്റെ കരടു രേഖയിലും ഇത് സംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നു. വ്യവസായിക ബന്ധ സംഹിത പ്രകാരം മൂന്നുറ് തൊഴിലാളികളുള്ള സ്ഥാപനങ്ങൾ സർക്കാർ അനുമതിയില്ലാതെ അവസാനിപ്പിക്കാൻ…
കട്ടക്ക്-ഭുവനേശ്വർ (ഇന്ത്യ) മെത്രാപ്പോലീത്തൻ അതിരൂപതയുടെ സഹായ മെത്രാനായി, മോൺസിഞ്ഞോർ രബീന്ദ്ര കുമാർ രണസിംഗിനെ, നവംബർ മാസം ഇരുപത്തിരണ്ടാം തീയതി, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
ഗോവ, ഗൈച്ചോ സായിബ് എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന്റെ മഹത്തായ ആഘോഷത്തിനായി ഗോവ ഒരുങ്ങുന്നു, ഡിസംബർ 3 ന് ഓൾഡ് ഗോവയിൽ തിരുനാൾ ആചരിക്കും
Subscribe to Updates
Get the latest creative news from FooBar about art, design and business.
