- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
ബെയ്ജിംഗ്: പാർപ്പിട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ 44 പേർ മരിച്ചു . 279പേരെ കാണാതായിട്ടുണ്ട് . 700പേരെ രക്ഷപ്പെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി. കെട്ടിട നിർമാണ കമ്പനി എക്സിക്യൂട്ടീവുകളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഡയറക്ടർമാരും ഒരു കൺസൾട്ടൻറുമാണ് അറസ്റ്റിലായത്. തീ പെട്ടെന്ന് പടരാൻ കാരണമായേക്കാവുന്ന നിലവാരമില്ലാത്ത വസ്തുക്കൾ നിർമാണത്തിനായി ഉപയോഗിച്ചെന്ന പേരിലാണ് അറസ്റ്റ് . 800ലധികം അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണയ്ക്കാനായി പരിശ്രമിക്കുന്നത്. എട്ട് കെട്ടിടങ്ങളിൽ നാലെണ്ണത്തിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട് . തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4600 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിൻറെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള…
കൊച്ചി :നവദർശൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡോണർമാരുടെ വാർഷിക സമ്മേളനം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിനോട്ചേർന്നുള്ള ഹാളിൽ ചേർന്നു. പരേതരായ ഡോണർമാർക്ക് വേണ്ടിയുള്ള ദിവ്യബലിക്ക് ശേഷം ചേർന്ന പൊതുസമ്മേളനം മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പുതിയ ഡോണർമാർക്ക് പിതാവ് ഉപഹാരം നൽകി. നവദർശൻ ഡയറക്ടർ ഫാദർ ജോൺസൺ ഡിക്കുഞ്ഞ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ ജോസഫ് പള്ളിപ്പറമ്പിൽ, ഫാദർ അലക്സ് കുരിശുപറമ്പിൽ, ഫണ്ട് മൊബിലൈസേഷൻ കമ്മിറ്റി സെക്രട്ടറി അഡ്വ: വി. എ. ജെറോം എന്നിവർ സംസാരിച്ചു.
വത്തിക്കാന്‍ സിറ്റി: കൊല്ലം രൂപതാംഗം ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസിന്റെ ‘അവള്‍ക്കു വേണ്ടിയുള്ള വിചാരങ്ങള്‍’ എന്ന ലേഖനസമാഹാരം പ്രകാശനം ചെയ്തു. കൊല്ലം രൂപതയില്‍ നിന്ന് വത്തിക്കാനിലെത്തിയ തീര്‍ഥാടക സംഘത്തിന്റെ സാന്നിധ്യത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സമീപം വച്ച് കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയാനു നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.മോണ്‍. ജോര്‍ജ് മാത്യു, കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ റവ. ഡോ. സില്‍വി ആന്റണി, ഫാ. ബിജു ജോസഫ്, ഫാ. നിജേഷ് ഗോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്ഥിതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് അവതാരിക എഴുതിയത് ഷാജി ജോര്‍ജാണ്.കെഎല്‍സിഡബ്ല്യുഎയുടെ മുന്‍ പ്രസിഡന്റാണ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്.
കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെ ടുന്ന പ്രതിമാസം പി.ഒ.സി. എന്ന പരിപാടിയുടെ ഭാഗമായി 2025 നവംബര്‍ 27 വ്യാഴാഴ്ച 6.30 ന് പത്തനാപുരം ഗാന്ധിഭവന്‍ തിയറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഗാന്ധി എന്ന നാടകം പി ഒ സി ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കുന്നതാണ്.പ്രവേശനം പാസ് മുലം -. ബന്ധപ്പെടേണ്ട നമ്പര്‍ 9446024490, 8281054656
കൊച്ചി : കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകൾ രാജ്യത്തെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും വേതന സുരക്ഷയും ക്ഷേമാവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും ഇല്ലാതാക്കി കടുത്ത തൊഴിലാളി ചൂഷണത്തിന് ഇടയാക്കുമെന്ന് പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു. ലേബർ കോഡുകൾ നടപ്പാക്കിയതിനെതിരെ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ച് കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ ) , കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ (കെ എൻ ഇ എഫ് ) സംഘടനകൾ സംയുക്തമായി എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്തെ ജീവനക്കാരുടെ സേവന വേതന വ്യവ്യസ്ഥകൾക്ക് സംരക്ഷണമുണ്ടായിരുന്ന വേജ് ബോർഡുകൾ ഇല്ലാതാക്കി. നിശ്ചിത സമയ തൊഴിൽ എന്നതും തൊഴിലിന് അനുസൃതമായ വേതനമെന്നതും ഇപ്പോൾ ഇല്ലാത്ത അവസ്ഥയാണ്. ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കണമെങ്കിൽ 300 തൊഴിലാളികൾ ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. ഇത് തൊഴിലാളികളുടെ അവകാശ സമരങ്ങൾ ഇല്ലാതാക്കി കോർപറേറ്റുകളുടെ താല്പര്യങ്ങൾ…
കൊച്ചി : കൊച്ചി രൂപതയുടെ 36 -ാമത് ബിഷപ്പ് മോൺ. ആൻ്റണി കാട്ടിപ്പറമ്പിലിൻ്റെ മെത്രാഭിഷേക കർമ്മത്തിന് മുന്നൊരുക്കമായി പന്തൽകാൽനാട്ടു കർമ്മം ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ എമിരിത്യൂസ് ബിഷപ്പ് ജോസഫ് കരിയിൽ നിർവ്വഹിച്ചു. മോൺ ഷൈജുപരിയാത്തുശ്ശേരി രൂപത ചാൻസിലർ റവ. ഡോ. ജോണി സേവ്യർ പുതുക്കാട്ട്, റവ. ഫാദർ ജോസി കണ്ടനാട്ട്തറ, ലോറൻസ് കൂട്ടത്തിപറമ്പ്, കെ എസ് സാബു, ക്രിസ്റ്റി ജോസഫ് കുറ്റിക്കാട്ട്, റവ ഫാദർ ടോമി ചമ്പക്കാട്ട്, റവ ഫാദർ മാക്സൺ കുറ്റിക്കാട്ട്, റവ ഫാദർ ആന്റണി കുഴിവേലി എന്നിവർ സംസാരിച്ചു.
കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. താല്‍ക്കാലികമായെങ്കിലും റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്
നിങ്ങൾ പാടുമ്പോൾ പ്രാർത്ഥിക്കുകയാണെങ്കിൽ, എല്ലാവരെയും പ്രാർത്ഥിക്കാൻ നിങ്ങൾ സഹായിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ സമൂഹങ്ങൾക്കായി ഒരു ഗൗരവമേറിയ ആരാധനക്രമ ആഘോഷമോ, ഏതെങ്കിലും പ്രധാനപ്പെട്ട പരിപാടിയോ തയ്യാറാക്കുമ്പോൾ, അച്ചടക്കവും സേവന മനോഭാവവും ആവശ്യമുള്ള ഒരു ശുശ്രൂഷയാണിത്. സംഗീതത്തോടുള്ള സ്നേഹത്താലും, സേവനമനോഭാവത്താലും വിവിധ ആളുകൾ ഒന്നിച്ചുചേരുന്ന ഒരു ചെറിയ കുടുംബമാണ് ഗായകസംഘം.
ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷം ‘
ദിബ്രുഗഡ് രൂപതയിലെ ജാഗുൺ ഇടവകയുടെ കീഴിലുള്ള ഹവായ്പത്തറിൽ ലോക യുവജന ദിനാഘോഷം നടന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
