Author: admin

ലക്‌നൗ: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തി. ഇന്ന് രാവിലെ 11 മണിക്ക് ലക്‌നൗ-ഡല്‍ഹി വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കാരണം പറന്നുയരാന്‍ സാധിക്കാതെ വന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചു. ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്നു കൊച്ചിയില്‍ തിരിച്ചിറക്കിയിരുന്നു.

Read More

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേ നൽകി സുപ്രിം കോടതി. ഇന്ത്യയിൽ വലിയ കോളിളക്കങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിർദേശം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങൾ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമ വ്യവസ്ഥകൾ രൂപീകരിക്കുന്നതുവരെ വഖഫ് ഭേദഗതി നിയമത്തിന്റെ സെക്ഷൻ (3)(ആർ) സ്റ്റേ ചെയ്യുന്നു എന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരമൊരു നിയമത്തിന്റെ അഭാവം ഏകപക്ഷീയമായ അധികാര വിനിയോഗത്തിലേക്കാവുമെന്നും കോടതി പറഞ്ഞു.കലക്ടർക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ വിധി പ്രസ്താവിക്കാൻ അനുവാദമില്ലെന്നാണ് കോടതിയുടെ നിലപാടെടുത്തത്‌ . വഖഫ് തർക്കവിഷയങ്ങളിൽ ട്രൈബ്യൂണൽ വിധി പറയും വരെ മൂന്നാം കക്ഷി അവകാശങ്ങൾ നൽകാൻ കഴിയില്ലെന്നും കോടതി നേരത്തെ…

Read More

ന്യൂഡൽഹി :ബിഹാര്‍ എസ്ഐആറിലുള്ള വാദത്തിനിടെ ,രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു . സംസ്ഥാനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു . തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങളുണ്ട് . ബിഹാറില്‍ നടപ്പിലാക്കുന്ന എസ്‌ഐആര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം നടത്തുന്നതായി അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിയുടെ ചോദ്യം. ഏതെങ്കിലും സംസ്ഥാനം ഹര്‍ജിയുമായി എത്തിയാല്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ സാധുതയുള്ള ഐഡി ആക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യം ഉന്നയിച്ചത്. റേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ മറ്റ് രേഖകളും ആധാര്‍ പോലെ തന്നെ വ്യാജമായി നിര്‍മ്മിക്കപ്പെടാന്‍ സാധ്യതയുണ്ട്. ആ കാരണത്താല്‍ ആധാറിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര്‍ വരുന്നുണ്ട് .…

Read More

ഒറ്റ കുത്തിവയ്പ്പിലൂടെ ഒടിവുകൾ ചികിത്സിക്കാനും വെറും മൂന്ന് മിനിറ്റിനുള്ളിൽ തകർന്ന അസ്ഥി കഷണങ്ങൾ ബന്ധിപ്പിക്കാനും കഴിയുമെന്ന് പ്രാദേശിക മാധ്യമമായ ഷെജിയാങ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു

Read More

ന്യൂഡൽഹി :വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇടക്കാല വിധി ഇന്ന് . ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിക്കുക. ഹർജികൾ പരിഗണിച്ച കോടതി വഖഫിൽ തലസ്ഥിതി തുടരണമെന്ന് നിർദേശം നൽകിയിരുന്നു. നിയമത്തിലെ ഭരണഘടന സാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം. ഉപയോഗത്തിലൂടെയോ അല്ലെങ്കിൽ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന നിർണായക ചോദ്യത്തിനും സുപ്രീംകോടതി ഇന്ന് മറുപടി പറയും. രണ്ട് ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന വാദത്തിനെടുവിലാണ്, മെയ് 22 ന് നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല വിധിക്കായി മാറ്റിയത്. വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. മതവിശ്വാസം പാലിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് നല്‍കാനാവൂ എന്നത് നിയമാനുസൃതമാണ്. വഖഫ് തട്ടിപ്പ് ഒഴിവാക്കുന്നതിനായാണ് ഈ വ്യവസ്ഥയെന്നും കേന്ദ്രം കോടതിയില്‍ ഉന്നയിച്ചിരുന്നു.

Read More

കോട്ടപ്പുറം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(KLCA) സംസ്ഥാന വ്യാപകമായി 12 രൂപതകളിലും നടത്തുന്ന സമുദായ സമ്പർക്ക പരിപാടി കോട്ടപ്പുറം രൂപതയിൽ രൂപതാ അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സംവരണം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ഉദ്യോഗസ്ഥ സംവരണം, ഭവന നിർമ്മാണ പെർമിറ്റ് തടസ്സങ്ങൾ, പുനരധിവാസ വിഷയങ്ങൾ, ഭൂമി തരം മാറ്റൽ തടസ്സങ്ങൾ, പൊതുവായ അവകാശനിഷേധങ്ങൾ, ഉയർത്തിക്കൊണ്ട് പറവൂർ ഡോൺ ബോസ്കോ പള്ളി പാരിഷ് ഹാളിലാണ് സംഗമം നടത്തിയത്. കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ്‌ അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് വിഷയാവതരണം നടത്തി. കെആർഎൽസിസി വൈസ് പ്രസിഡന്റ്‌ സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി യേശുദാസ് പറപ്പിള്ളി വിശിഷ്ടാതിഥിയായിരുന്നു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി , സെക്രട്ടറി…

Read More

കൊച്ചി: മൂവാറ്റുപുഴ ടൗൺ റോഡ് നാട മുറിച്ച് തുറന്നുകൊടുത്ത ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐ കെപി സിദ്ദിഖിനെ ആണ് വകുപ്പു തല നടപടിയുടെ ഭാഗമായി ഡിഐജി എസ് സതീശ് ബിനോ സസ്‌പെന്‍ഡ് ചെയ്തത്. പണി തീരാത്ത റോഡിന്റെ നാട മുറിച്ച് ഉത്‌ഘാടനം ചെയ്തത് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെയും മുനിസിപ്പല്‍ ചെയര്‍മാന്റെയും സാന്നിധ്യത്തിലായിരുന്നു. ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി. പൊലീസ് സേനയുടെ പ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും മേലധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു ഉദ്ഘാടനം നടത്തി മാധ്യമങ്ങളില്‍ ചിത്രവും വാര്‍ത്തകളും വരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി . സംഭവത്തില്‍ ശനിയാഴ്ച മൂവാറ്റുപുഴ ഡിവൈഎസ്പി വിശദീകരണം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കിഫ്ബിയില്‍ നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും മുന്‍പേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പൊലീസ് ഓഫീസര്‍ ഉദ്ഘാടനം നടത്തിയത്…

Read More