- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
മുനമ്പം: 2022 ജനുവരി 13 മുതൽ മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങൾ പൂർണമായി നിഷേധിക്കപ്പെട്ടിരുന്നു. ഈ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി 2024 ഒക്ടോബർ 13 മുതൽ വേളാങ്കണ്ണി മാതാവിന്റെ പള്ളി അങ്കണത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു.കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഒക്ടോബർ 26-ന് പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജ് ഓഫീസർമാർ വീണ്ടും കരമടക്കാൻ അനുമതി നൽകി. അന്നേദിവസം തന്നെ ധാരാളം മുനമ്പം തീരകുടുംബങ്ങൾ വില്ലേജ് ഓഫീസിൽ എത്തി കരം അടച്ചു. നിരാഹാര സമരത്തിന്റെ 414-ാം ദിവസമായ 2025 നവംബർ 30-ന് ഞായറാഴ്ച ബഹു. റവന്യൂ മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ തുടങ്ങിയവർ സമരപന്തലിലെത്തി നാരങ്ങാവെള്ളം നൽകി സമരം അവസാനിപ്പിച്ചു. “പോക്കുവരവ് നടത്തുന്നതിന് ഇനി നിയമപരമായ തടസ്സമില്ല” എന്ന് റവന്യൂ മന്ത്രി അവിടെവച്ച് പ്രഖ്യാപിച്ചു.കോടതി കേസുകൾ വർഷങ്ങളോളം നീളുമെന്നതിനാൽ…
മുനമ്പം: മുനമ്പം ജനത ഭൂസംരക്ഷണ സമിതി എന്ന പേരിൽ അവകാശ പോരാട്ടം തുടങ്ങുന്നതിനു മുമ്പ് തന്നെ കോട്ടപ്പുറം രൂപതയിലെ സമുദായ നേതാക്കളുമൊത്ത് ആദ്യഘട്ടം മുതൽ തന്നെ കെഎൽസിഎ ലത്തീൻ സഭയുടെ രൂപീകരണ സമിതിയായ കെആർഎൽസിസിയുടെ ഒപ്പം അഭിവന്ദ്യ പിതാക്കന്മാരുടെ പിന്തുണയോടുകൂടി അവരുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെട്ട് വിളിച്ചുചേർത്ത യോഗങ്ങളിൽ ഒപ്പം ഉണ്ടായിരുന്നു. രാജ്യത്ത് ഭൂമിയുടെ അവകാശം കേവലം ഉടമസ്ഥൻ എന്ന ആധാരം കൊണ്ടു മാത്രമാകില്ല, വസ്തുവിന്റെ കൈവശാവകാശവും കൂടിയുണ്ടാകണം. ഉടമസ്ഥതയും കൈവശവും ചേർന്നു വരുന്നതാണ് സമ്പൂർണ്ണ അവകാശം. ആധാരം കൊണ്ട് ഉടമസ്ഥാവകാശവും തണ്ടപ്പേര് പിടിച്ച കരമടയ്ക്കുന്നതിലൂടെ കൈവശവും സ്ഥാപിക്കാനാകും. കോടതി ഉത്തരവുകളോ ജപ്തിയോ മറ്റ് റവന്യൂ ഉത്തരവുകളിലൂടെയുള്ളതോ ആയ ബാധ്യതകൾ ഒന്നുമില്ലെന്ന് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ബാധ്യതാ സർട്ടിഫിക്കറ്റും ROR ഉൾപ്പെടെയുള്ള റവന്യൂ രേഖകളും ലഭ്യമാക്കി കഴിഞ്ഞാൽ ഇക്കാലത്ത് ഭൂമിക്ക് മാർക്കറ്റബിൾ ടൈറ്റിൽ ആയി എന്ന് പറയാം. മുനമ്പം ഭൂമി വക്കഫ് ഭൂമിയല്ല എന്ന് കേരള ഹൈക്കോടതിയുടെ…
യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സിന്റെ ചെയർമാൻ
പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന് (എ സി എൻ) പുതിയ പ്രസിഡൻറ്. ലോകമെമ്പാടും പീഡിത ക്രൈസ്തവർക്ക് സഹായമെത്തിക്കുന്ന എ സി എന്നിന് സ്വിറ്റ്സർലണ്ടിൽ നിന്നുള്ള കർദ്ദിനാൾ കർട്ട് കോച്ചിനെ ആണ് പൊന്തിഫിക്കൽ സംഘടനയുടെ അധ്യക്ഷനായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചിരിക്കുന്നത്.
ബെയ്‌റൂട്ട് കടൽത്തീരത്ത് പാപ്പ അർപ്പിച്ച വിശുദ്ധ ബലിയിൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ ഒന്നരലക്ഷത്തിൽപരം വിശ്വാസികളാണ് പങ്കുചേർന്നത്. റോമിലേക്കുള്ള മടക്ക യാത്രയ്ക്ക് മുൻപ് പാപ്പയ്ക് യാത്രയയപ്പ് നൽകാൻ ലെബനോൻ പ്രസിഡന്റ് ജോസഫ് ഔൺ ബെയ്റൂട്ട് വിമാനത്താവളത്തിൽ എത്തിയിരിന്നു.
നാവികസേനാ ദിനാഘോഷം തിരുവനന്തപുരം ശംഖുമുഖത്ത് തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്.വൈകുന്നേരം നാലിനാണ് നാവികസേനയുടെ പ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്.
കൊച്ചി: ശബരിമല സ്വർണകൊള്ള കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം ആറാഴ്ച നീണ്ട അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. സമഗ്ര റിപ്പോർട്ടാകും എസ്‌ഐടി കോടതിയിൽ സമർപ്പിക്കുക. റിപ്പോർട്ടു പരിഗണിക്കുന്ന കോടതി എന്തു തുടർനടപടികൾ സ്വീകരിക്കും എന്നത് നിർണായകമാവും.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയാണ് കോടതിയെ അറിയിക്കുക. അന്വേഷണത്തിലെ നിലവിലെ സാഹചര്യവും തുടർ നടപടികളും എസ്‌ഐടി ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കും. അതീവ രഹസ്യമായിട്ടാകണം അന്വേഷണം എന്ന് ഹൈക്കോടതി എസ്‌ഐടിക്ക് കർശന നിർദേശം നൽകിയിരുന്നു. അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദേശിച്ച ആറാഴ്ച സമയപരിധി ഇന്നവസാനിക്കും .
വിജയപുരം രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി സി. മേരി അൻസ ഡി. ഐ. എച്ച്, ജോയിന്റ് സെക്രട്ടറി ആയി കെ. കെ. റെജി എന്നിവർ നിയമിതരായി. സി. മേരി അൻസ ഡി. ഐ. എച്ച് കെ. കെ. റെജി
വിജയപുരം :വിജയപുരം രൂപത സംഘടിപ്പിച്ച സഭാ ചരിത്ര ക്വിസ്സ് മത്സരത്തിൽ 3000 ത്തോളം പേര് പങ്കടുത്തു . ഇടനാട്, മലനാട് ,തീരപ്രദേശങ്ങളിലായി അഞ്ചു ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന രൂപതയിലെ 109 യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളാണ് പങ്കെടുത്തത് .രൂപതയിലെ വികാരിമാർ മത്സരത്തിന് നേതൃത്വം നൽകിയതായി വിശ്വാസരൂപീകരണ കമ്മീഷൻ ഡയറക്റ്റർ ഫാ .വർഗ്ഗീസ് കോട്ടയ്ക്കാട്ട് അറിയിച്ചു .
കൊല്ലം : ലഹരിവിപത്തിനെതിരെ സമൂഹത്തിന് മുന്നറിയിപ്പ് നൽകി ജനങ്ങളെ ജാഗരൂകരാക്കുന്നതിനു വേണ്ടി കെസിബിസി മദ്യവിരുദ്ധ സമിതി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സമാരംഭിച്ച ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ മാസാചരണം സമാപിച്ചു. സമാപനത്തിൻ്റെ ഭാഗമായി തങ്കശ്ശേരി മൗണ്ട് കാർമൽ ചാപ്പലിൽ നടന്ന ദിവ്യബലിക്ക് കൊല്ലം രൂപത വികാർ ജനറൽ മൊൺ. ബൈജു ജൂലിയാൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്നു നടന്ന ലഹരിവിരുദ്ധ യോഗത്തിൽ സമിതി പ്രസിഡൻറ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. മൊൺ. ബൈജു ജൂലിയാൻ ലഹരിവിരുദ്ധ സന്ദേശം നൽകി. നാടിൻറെ സമസ്ത മേഖലകളിലെയും തകർത്തു കൊണ്ട് മുന്നേറുന്ന ലഹരി വിപത്തിനെതിരെ വിശ്വാസ സമൂഹം പ്രേഷിത സജ്ജരായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മദ്യവ്യാപാരത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ ജനങ്ങളുടെ ആരോഗ്യത്തെ പണയപ്പെടുത്തുന്ന തെറ്റായ നയങ്ങളും തീരുമാനങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ ജെ ഡിക്രൂസ്, മദർ സുപ്പീരിയർ സിസ്റ്റർ എൽസി പോൾ, പ്രിൻസിപ്പൽ സിസ്റ്റർ ജി.സൂസി, സിസ്റ്റർ മാർഗ്രറ്റ്,…
Subscribe to Updates
Get the latest creative news from FooBar about art, design and business.
