- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
- വേളാങ്കണ്ണി ആരോഗ്യമാതാ തിരുനാളിന് തുടക്കമായി
Author: admin
കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്) പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള നൂതനമായ രീതിയില്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് തുടക്കം കുറിച്ചു. കോട്ടപ്പുറം കിഡ്സില്‍ വച്ച് നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഹണി പീതാംബരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ ജെഡി അക്കാദമി ഓഫ് എക്സലൻസ് ( JDAX) ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. 2026-27 യുപിഎസ്സി സിവിൽ സർവീസസ് പ്രോഗ്രാമിലേക്കുള്ള പ്രവേശനവും അർഹരായ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണ സ്കോളർഷിപ്പുകളും ഇപ്പോൾ ലഭ്യമാണ്. 2021-22 വർഷത്തിൽ ആരംഭിച്ച JDAX, വിദഗ്ദ്ധ ഫാക്കൽറ്റി മാർഗ്ഗനിർദ്ദേശം, കർശനമായ വിലയിരുത്തലുകൾ, പരീക്ഷ പരിശീലനങ്ങൾ, തുടർച്ചയായ ടെസ്റ്റുകൾ, വ്യക്തിഗത മെന്ററിംഗ് എന്നിവ പ്രൊഫഷണലായി നൽകിക്കൊണ്ട് അസാധാരണ പരിശീലനം വാഗ്‌ദാനം ചെയ്യുന്നു.
സെൻ്റ് ആൽബർട്സ് ടി ടി ഐ യിൽ 2023-2025 ഡി എൽ എഡ് ബാച്ചിൻ്റെ കോൺവോക്കേഷൻ ചടങ്ങ് നടന്നു.
ആത്മീയവും സംഘടനാത്മകവുമായ അന്തരീക്ഷത്തിൽ കെ.സി.വൈ.എം കൊല്ലം രൂപതയുടെ വാർഷിക സെനറ്റും 2026–28 പ്രവർത്തന വർഷത്തേക്കുള്ള രൂപതാഭാരവാഹിത്വ തിരഞ്ഞെടുപ്പും കൊല്ലം സെൻ്റ് അലോഷ്യസ് സ്കൂളിൽ വച്ച് നടന്നു. KCYM സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. അനൂപ് ജെ പാലിയോട് KCYM ലാറ്റിൻ പ്രസിഡൻ്റെ ശ്രീ. പോൾ ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിവിധ യൂണിറ്റകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കെസിവൈഎം കോട്ടപ്പുറം രൂപത സമിതിയുടെ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും നടന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെസിവൈഎം കോട്ടപ്പുറം രൂപത സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും അധികാര കൈമാറ്റവും ഫെബ്രുവരി 8 തിയ്യതി വികാസ് ആനിമേഷൻ സെന്ററിൽ വച്ച് നടന്നു.
കുടുംബത്തിലും സമൂഹത്തിലും സഭയിലും രാഷ്ട്രീയത്തിലും മികച്ച മാതൃകകളായി
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ ജനപ്രതിനിധികൾക്ക് സാധിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിൽ വരാപ്പുഴ അതിരൂപതാംഗങ്ങളായ ജന പ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം തദ്ദേശാദരം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോട്ടപ്പുറം രൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യുടെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ഇലക്ട്രിഷ്യന്‍, ഐ.ടി.ഐ വയര്‍മാന്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍ എന്നി കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള പി.എസ്.സി പരിശീലന ഉദ്ഘാടനം കയ്പമംഗലം എം.എല്‍.എ ശ്രീ. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവക അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ അൽമായ നേതാക്കളെയും ഇടവകയിലെ ഡോക്ടർസ്, എൻജിനീയർസ്, അഡ്വക്കേറ്റ്സ് എന്നിവരുടെയും കെ.എൽ.സി.എ അംഗങ്ങളുടെയും സംയുക്ത സംഗമം സംഘടിപ്പിക്കുകയുണ്ടായി. കൊച്ചി രൂപത ബി.സി.സി ഡയറക്ടർ ഫാ. ബെന്നി തോപ്പിൽപറമ്പിൽ ഉദ്ഘാടന കർമം നിർവഹിച്ചു.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു.
ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സിബിസിഐയുടെ പൊതുസമ്മേളനത്തിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായി കർദ്ദിനാൾ ആന്റണി പൂളയെ തെരഞ്ഞെടുത്തത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
