- പോള്‍ ചെയ്തതിനേക്കാള്‍ അഞ്ചുലക്ഷം വോട്ട് കൂടുതല്‍: റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്‍ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
എറണാകുളം :കെആര്‍എല്‍സിസി 43-ാമത് ജനറല്‍ അസംബ്ലി ഇന്ന് സമാപിക്കും.രാവിലെ നടക്കുന്ന സമ്മേളനത്തില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് പ്രസംഗിക്കും. തുടർന്ന് നടക്കുന്ന ഗ്രൂപ്പ് ചർച്ചയിൽ കെആർഎൽസിസിമുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ് മോഡറേറ്റർ ആയിരിക്കും. സെക്രട്ടറി പ്രബലദാസ് ജനറൽ മുൻ അസംബ്ലി റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിജു ജോസി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് അഡ്വ. ഷെറി ജെ. തോമസ് അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ,വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, ജനറൽ എന്നിവർ പ്രസംഗിക്കും.ബിനു ഫ്രാന്‍സിസ് ഐഎഎസ്, കേരള ടെയ്ലറിംഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എലിസബത്ത് അസ്സീസി എന്നിവരെ ആദരിക്കും. മതബോധന രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.മതബോധനവും മാധ്യമങ്ങളും സമുദായ ശാക്തീകരണത്തിന് എന്നതായിരുന്നു ജനറൽ അസംബ്ലിയുടെ വിഷയം.
ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വെടിയേറ്റു. പ്രാദേശിക സമയം 6.15ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ അദ്ദേഹത്തിന്റെ ചെവിയ്ക്ക് പരുക്കേറ്റെങ്കിലും സ്ഥിതി ഗുരുതരമല്ല. സംഭവത്തിൽ കാണികളിലൊരാൾ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിൻറെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പെട്ടെന്ന് വെടിയൊച്ച കേട്ടത്. പിന്നാലെ ട്രംപ് പുറകിലേക്ക് മറിഞ്ഞു വീണു. എന്നാൽ ചെവിയ്ക്ക് വെടി കൊണ്ടതിനാൽ ജീവന് അപകടം ഉണ്ടായില്ല. വേദിയിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സർവിസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീർത്തു. ട്രംപ് നിലവിൽ സുരക്ഷിതനാണെന്നും ആരോഗ്യത്തിന് ഭീഷണി ഇല്ലെന്നും സുരക്ഷാ സേന അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക്. എന്‍.ഡി.ആര്.എഫ് ആണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങുന്നുണ്ട്. മാലിന്യം മാറ്റാനാണ് റോബോട്ടിക് യന്ത്രം. ടണലിനുള്ളില്‍ മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ തോട്ടിലെ ടണലിനുള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിരുന്നില്ല. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്ക് വേണ്ടി ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തെരച്ചില്‍ ഇന്ന് രാവിലേയ്ക്ക് നീട്ടുകയായിരുന്നു. രാത്രി തെരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്‍.ഡി.ആര്.എഫ് അറിയിച്ചതോടെയാണ് തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ജോയിയെ കാണാതായ ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗത്തുതന്നെ ഞായറാഴ്ച തെരച്ചില്‍ ആരംഭിക്കാനാണ് എന്‍ഡിആര്‍എഫ് സംഘത്തിന്റെ തീരുമാനം. റെയില്‍വേയിലെ ചില കരാറുകാരാണ് മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്ക്കുന്ന ജോലിയായിരുന്നു ജോയി ചെയ്തിരുന്നത്. Read…
ബെർലിൻ: ഇന്ന് രാത്രി 12.30 ന് യൂറോകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും സ്പെയിനും മത്സരത്തിനിറങ്ങും .ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയാണ് യൂറോകപ്പിന്റെ ഫൈനലിലെത്തുന്നത്. 11ാം തവണയാണ് ഇംഗ്ലണ്ട് യൂറോകപ്പിൽ കളിക്കുന്നത്. 2020 യൂറോകപ്പിലും ഇംഗ്ലീഷ് സംഘം തന്നെയായിരുന്നു ഫൈനലിൽ എത്തിയ ഒരു ടീം. എന്നാൽ ഇറ്റലിക്കെതിരേ പെനാൽറ്റിയിൽ തോറ്റ ഇംഗ്ലണ്ട് അന്ന് നഷ്ടപ്പെട്ട കിരീടം ഇന്ന് തിരിച്ചു പിടിക്കുമോ എന്ന് കാത്തിരുന്ന് കാണാം. യൂറോകപ്പിലെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ടിന്റേതെങ്കിലും ഫൈനൽവരെ അവർക്ക് ഈസി റണ്ണിങ്ങായിരുന്നില്ല. പല ടീമുകളോടും അവസാന മിനുട്ടുവരെ നീണ്ടുപോയ മത്സരത്തിലായിരുന്നു ഇംഗ്ലീഷ് സംഘം ജയിച്ചു കയറിയത്. 1968 മുതൽ യൂറോകപ്പിൽ കളിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ ഏറ്റവും മികച്ച ടീമായ ഇംഗ്ലണ്ടിന് ഇതുവരെ യൂറോകപ്പ് കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ഹരാരെ: സിംബാബ്വെയെ പരാജയപ്പെടുത്തി ടി20 പരമ്പര ഇന്ത്യ നേടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി. നാലാം ടി20യില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ടീം ഇന്ത്യന്‍ യുവത്വം പിടിച്ചെടുത്തത്. 153 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ വെറും 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 156 റണ്‍സെടുത്തു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. യശസ്വി 53 പന്തില്‍ 93 റണ്‍സെടുത്തു. രണ്ട് സിക്സും 13 ഫോറുകളുമായിരുന്നു ഇന്നിങ്സില്‍. ഗില്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 58 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് സിംബാബ്വെയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ വെസ്ലി മധേവര (25), തദിവന്‍ഷെ മരുമാനി (32) എന്നിവര്‍ പിടിച്ചു നിന്നു. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍…
കെആർഎൽസിസി ജനറൽ അസംബ്ലിയിൽ “മാധ്യമ പുനരുജ്ജീവനം സാമുദായി ശക്തീകരണത്തിന്” എന്ന വിചിന്തനത്തിന് തുടക്കം
ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്ഡിജി) കേരളം വീണ്ടും ഒന്നാമത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാർ ആണ് പിന്നിൽ. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. എസ്ഡിജിയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. 2020-21 ല്‍ 66 പോയിന്റില്‍ നിന്നും 2023-24 ലെ പട്ടികയില്‍ രാജ്യം 71 പോയിന്റുകളാണ് നേടിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിനായി നിര്‍ദേശിച്ചിരിക്കുന്ന 100 ഇന പരിപാടികളില്‍ 16 ലക്ഷ്യങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനങ്ങൾക്ക് മാര്‍ക്ക് നല്‍കുന്നത്. കേരളവും ഉത്തരാഖണ്ഡും ഇക്കാര്യത്തില്‍ 71 പോയിന്റുകള്‍ വീതം നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്മണ്യമാണ് സൂചിക പുറത്തിറക്കിയത്.
ടി20 പരമ്പര ഉറപ്പിക്കാന്‍ സിംബാബ്വെക്കെതിരെ ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി ആണ് നേരിട്ടത്.എന്നാൽ രണ്ടും മൂന്നും മത്സരങ്ങളിലെ ജയവുമായി പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയും സ്പിന്‍ ഓള് റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന താരങ്ങൾ.ബാറ്റിംഗ് നിരയില്‍ ഗില്‍, ജയ്സ്വാള്‍, അഭിഷേക്, റുതുരാജ്, സഞ്ജു സാംസണ്, റിങ്കു സിംഗ്, ശിവം ദുബെ എന്നിവർ തുടരാനാണ് സാധ്യത.സ്പിന്‍ ഓള് റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മറ്റൊരു യുവതാരം വാഷിംഗ്ടണ്‍ സുന്ദറാണ്. മൂന്ന് കളികളിൽ 4.5 ഇക്കോണമിയില്‍ ആറ് വിക്കറ്റാണ് സുന്ദര്‍ നേടിയത്. ബൗളിംഗ് നിരയില്‍ ആവേശ് ഖാന് പകരം മുകേഷ് കുമാര്‍ തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. സ്പിന്‍ നിരയില്‍ രവി ബിഷ്ണോയ് തുടരും. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാൻ സഞ്ജു സാംസണ്, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ക്കും ഇന്നത്തെ പ്രകടനം നിർണായകമാകും.
കണ്ണൂർ :കണ്ണൂരിൽ ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്.മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്. സ്വർണ്ണ ലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ആണ് കണ്ടെടുത്തത്.പൊലീസിന് കൈമാറിയ നിധികുംഭം കോടതിയിൽ ഹാജരാക്കി.മൂന്ന് വെള്ളി നാണയങ്ങൾ കണ്ടെത്തി.അറബി അക്ഷരങ്ങൾ രേഖപ്പെടുത്തിയ വെള്ളി നാണയങ്ങളാണ് കണ്ടെത്തിയത്. മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്ന് കരുതി തൊഴിലാളികൾ ഭയപ്പെട്ടു . കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്.
തിരുവനന്തപുരം: തലസ്ഥാനം കോളറ ജാഗ്രതയിൽ. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്. സംസ്ഥാനത്ത് പകർച്ചപ്പനിയും പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ചികിത്സയിലായിരുന്ന 11 പേർ മരിച്ചു .ഇവരിൽ നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.