ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ക്യാംഗ്പോപ്പി ജില്ലയിൽ നടന്ന ആക്രമണത്തിൽ രണ്ട് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു. ക്യാംഗ്പോപ്പിയിലെ കൊബ്സാ ഗ്രാമത്തിൽ നടന്ന ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.
സംഭവത്തിനുപിന്നിൽ മെയ്തെയി വിഭാഗക്കാരാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ കുക്കി സംഘടനകൾ ജില്ലയിൽ ബന്ദ് ആചരിച്ചു.
അതേസമയം, ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു .
ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാന്‍ നേരിട്ട് പോയ മോദിക്ക്, സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രസ്താവിച്ചു . എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ സ്വന്തം പേരിട്ട സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ അദ്ദേഹത്തിന് സമയമുണ്ട്. നാളെ മുതല്‍ തെലങ്കാനയിലും, രാജസ്ഥാനിലും ചെന്ന് കോണ്‍ഗ്രസിനെതിരെ സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തും. പക്ഷെ നാളുകളായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കാര്യമായ സന്ദര്‍ശനം നടത്താന്‍ ഇന്നുവരെ മോദിക്കായിട്ടില്ല. അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ വളരെ വ്യക്തമാണ്,’ ജയറാം രമേശ് എക്സില്‍ കുറിച്ചു. (File photo courtesy: ANI)