മാഡ്രിഡ്: ഫുട്ബോൾ മൈതാനത്തെ മികവിനൊപ്പം കത്തോലിക്കാ വിശ്വാസവും ക്രൈസ്തവ മൂല്യങ്ങളും ജീവിതത്തിൽ ഉയർത്തിപ്പിടിക്കുന്ന സ്പാനിഷ് താരം ഫെറാൻ ടോറസിന് അംഗീകാരം. കത്തോലിക്കാ അസോസിയേഷൻ ഓഫ് പ്രൊപഗാൻഡിസ്റ്റ്സ് നൽകുന്ന ‘സി ഇ യു ആഞ്ചൽ ഹെരേര’ പുരസ്കാരത്തിനാണ് താരം അർഹനായത്.കായികരംഗത്തെ തന്റെ സ്വാധീനം ക്രൈസ്തവ മൂല്യങ്ങൾ പ്രചരിപ്പിക്കാനും യുവതലമുറയ്ക്ക് മാതൃകയാകാനും ഉപയോഗിക്കുന്നതാണ് ടോറസിനെ പുരസ്കാരത്തിന് പരിഗണിക്കാൻ കാരണമായത്. പ്രശസ്തിയും വിജയവും നിറഞ്ഞ കായികലോകത്തും സ്വന്തം വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാൻ അദ്ദേഹം മടികാണിച്ചിട്ടില്ല.പുരസ്കാരത്തോടുള്ള പ്രതികരണത്തിൽ, പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നതിനുപകരം കുട്ടിക്കാലം മുതൽ താൻ പിന്തുടരുന്ന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ടോറസ് വ്യക്തമാക്കി. ജീവിതത്തിലെ പ്രതിസന്ധികളെയും വിമർശനങ്ങളെയും അതിജീവിച്ച് മുന്നേറാൻ ദൈവവിശ്വാസമാണ് കരുത്തുപകരുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.ശരീരത്തിൽ പതിപ്പിച്ചിരിക്കുന്ന കുരിശിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ടാറ്റൂകൾ തന്റെ വിശ്വാസത്തിന്റെയും ആത്മീയ പിന്തുണയുടെയും അടയാളങ്ങളാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.കായികവിജയങ്ങൾക്കപ്പുറം വിശ്വാസവും മൂല്യബോധവും ജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഫെറാൻ ടോറസിന്റെ ജീവിതം യുവതലമുറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടുന്നത്.
Trending
- കത്തോലിക്കാ വിശ്വാസം പരസ്യമായി സാക്ഷ്യപ്പെടുത്തി ഫെറാൻ ടോറസ്; സി ഇ യു ആഞ്ചൽ ഹെരേര പുരസ്കാരം
- ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പുറത്തിറക്കി
- പൊതിച്ചോറ് വിതരണം പതിനേഴാം വർഷത്തിലേക്ക്; വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
- ആയുധമത്സരം മനുഷ്യരാശിക്കു മുന്നിലുള്ള ഏറ്റവും വലിയ ചതിക്കുഴി: ലെയോ പാപ്പ
- വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ വിദ്യാർത്ഥികളെയും പങ്കാളികളാക്കും: മുഖ്യമന്ത്രി
- ‘ക്രിസ്തു രാജൻ നീണാൾ വാഴട്ടെ’: മിസ് യൂണിവേഴ്സ് 2025 ഫാത്തിമ ബോഷിന്റെ വിടവാങ്ങൽ സന്ദേശം
- കോയമ്പത്തൂർ ബിഷപ്പ് തോമസ് അക്വിനാസ് വിരമിച്ചു; രാജി സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ
- സ്വിസ് ഗാർഡ് ബാരക്കുകളുടെ നവീകരണത്തിന് പിന്തുണയേകിയവർക്ക് നന്ദി അറിയിച്ച് ലെയോ പാപ്പ

