പുനലൂർ: പുനലൂർ രൂപത വിശ്വാസപരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ‘ലിഖിതം’ ബൈബിൾ ഡയറി 2027 പ്രകാശനം ചെയ്തു. അനുദിന ബൈബിൾ വായനകൾ, വചനവിചിന്തനങ്ങൾ, വിശുദ്ധരുടെ തിരുനാൾ ദിനങ്ങൾ, വിശ്വാസികളുടെ പ്രാർഥനകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പുതിയ ഡയറി.പ്രകാശനച്ചടങ്ങിൽ പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിച്ചു.
ഡയറിയുടെ ആദ്യപ്രതി രൂപത വികാരി ജനറൽ മോൺ. ജോൺസൺ ജോസഫ് ഏറ്റുവാങ്ങി.‘ലിഖിതം’ ബൈബിൾ ഡയറിയുടെ എഡിറ്ററും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഫാ. ഡോ. ജേക്കബ് പ്രസാദ് ഡയറിയുടെ ഉള്ളടക്കവും ലക്ഷ്യവും പരിചയപ്പെടുത്തി. അനുദിന വചനധ്യാനം, ദിവ്യബലിയിലെ സജീവ പങ്കാളിത്തം, കുടുംബപ്രാർഥന എന്നിവയ്ക്ക് സഹായകമാകുന്ന രീതിയിലാണ് ഡയറി തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിൽ രൂപതയിലെ വൈദികരും സന്യസ്തരും പങ്കെടുത്തു. ഫാ. ജസ്റ്റിൻ സക്കറിയ സ്വാഗതം ആശംസിച്ചു. വിശ്വാസപരിശീലന കമ്മീഷൻ ഡയറക്ടർ ഫാ. ജിജോ ജോർജ് ഭാഗ്യോദയം നന്ദി രേഖപ്പെടുത്തി.

