വത്തിക്കാൻ സിറ്റി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ തപാൽവോട്ട് രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. ഒരു പാപ്പ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമായാണ്.
നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലാണ് ചിക്കാഗോയിൽ ജനിച്ച ലെയോ പാപ്പ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വത്തിക്കാൻ പ്രസ് ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.അമേരിക്കൻ പൗരനായ പാപ്പ, വിദേശത്ത് താമസിക്കുന്ന യുഎസ് പൗരന്മാർക്ക് തപാൽവോട്ട് ചെയ്യാൻ നിയമം അനുവദിക്കുന്നതനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. പെറുവിൽ മിഷനറി സേവനം ചെയ്തിരുന്ന കാലത്തും അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുണ്ടെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകുക എന്നത് പൗരന്മാരുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണെന്ന പാപ്പയുടെ നിലപാടാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് തപാൽ മാർഗം വോട്ട് രേഖപ്പെടുത്താൻ നിയമപരമായി അനുമതിയുണ്ട്. ഇതുപ്രകാരമാണ് ലെയോ പാപ്പയും തന്റെ വോട്ടവകാശം വിനിയോഗിച്ചത്.

