ഡോ. ചാള്‍സ് ഡയസ് മുന്‍ പാര്‍ലമെന്റ് അംഗം
ജനാധിപത്യം ഒരു രാജ്യത്തിന്റെ ഭരണസംവിധാനം മാത്രമല്ല; ഓരോ പൗരന്റെയും ശബ്ദത്തിനും സമ്മതിദാനത്തിനും തുല്യവില കല്‍പ്പിക്കുന്ന മഹത്തായൊരു ജീവിതദര്‍ശനം കൂടിയാണ്. ആ ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പാണ് തിരഞ്ഞെടുപ്പ്. അധികാരത്തിന്റെ അഹന്തയ്ക്കു മുന്നില്‍ ജനഹിതത്തിന്റെ ശബ്ദം നിശ്ശബ്ദമാകാതിരിക്കാനും ഭരണകൂടത്തിന്റെ താല്പര്യങ്ങള്ക്കു മുന്നില്‍ പൗരന്റെ സമ്മതിദാനം നിസ്സാരമാകാതിരിക്കാനും സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് സംവിധാനം അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ ജനാധിപത്യത്തിന്റെ കാവല്‍ക്കാരനായി ഭരണഘടന വിഭാവനം ചെയ്തത്. എന്നാല്‍, കാവല്ക്കാരന് തന്നെ സംശയത്തിന്റെ നിഴലിലായാലോ? ജനവിധിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ട സ്ഥാപനം അധികാരരാഷ്ട്രീയത്തിന്റെ താല്പര്യങ്ങള്ക്കു വഴങ്ങുന്നുവെന്ന ആരോപണം ഉയര്‍ന്നാലോ? വോട്ടര്‍പട്ടികയിലെ പേരുകള്‍ ചേര്‍ക്കുന്നതും വെട്ടുന്നതും മുതല്‍ വോട്ടെണ്ണലിന്റെ വിശ്വാസ്യത വരെ ചോദ്യമുനയിലാകുമ്പോള് പ്രതിസന്ധിയിലാകുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ പ്രതിച്ഛായ മാത്രമല്ല; ജനാധിപത്യത്തിന്റെ അടിത്തറ തന്നെയാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനരീതിയും പ്രവര്‍ത്തനങ്ങളും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയും ഉയര്‍ത്തുന്ന വിവാദങ്ങള്‍ ഈ പശ്ചാത്തലത്തില്‍ ഗൗരവത്തോടെ വിലയിരുത്തപ്പെടേണ്ടതാണ്. ജനവിധി സ്വതന്ത്രമായി രേഖപ്പെടുത്താനും ഓരോ വോട്ടും അര്‍ഹിക്കുന്ന ആദരവോടെ എണ്ണപ്പെടുന്നുവെന്ന് ഉറപ്പാക്കാനും കഴിയുന്നുണ്ടോ എന്ന ചോദ്യം ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനഃസാക്ഷിക്കു മുന്നില്‍ ഉയര്ന്നുനില്ക്കുന്നു.
ഭരണഘടനാനിര്‍മാണസഭ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷവും നീതിപൂര്ണവുമായിരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിലവിലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കരുതെന്ന് നിഷ്കര്‍ഷിച്ചത്. ഡോ. ബി.ആര്. അംബേദ്കര്‍ ഇക്കാര്യം ഭരണഘടനാനിര്മാണസഭയില് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഇന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നുവെന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം ചീഫ് ഇലക്ഷന് കമ്മീഷണറെയും മറ്റ് ഇലക്ഷന് കമ്മീഷണര്‍മാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ നിലവിലുണ്ട്. 1990-ലെ ഗോസ്വാമി കമ്മിറ്റി ചീഫ് ഇലക്ഷന് കമ്മീഷണറെയും മറ്റ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.2023 മാര്‍ച്ചില്‍ ചീഫ് ഇലക്ഷന് കമ്മീഷണറുടെയും മറ്റ് ഇലക്ഷന് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി സുപ്രധാനമായ ഒരു നിരീക്ഷണം നടത്തി. ഈ നിയമനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ മാത്രം അധികാരപരിധിയില്‍ ഒതുങ്ങേണ്ടതല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തിരഞ്ഞെടുപ്പ് കമ്മീഷന് നിലവിലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കരുതെന്ന നിരീക്ഷണവും കോടതി മുന്നോട്ടുവച്ചു.ഇതിനായി പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുന്നതുവരെ ഒരു പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ചീഫ് ഇലക്ഷന് കമ്മീഷണറെയും മറ്റ് കമ്മീഷണര്‍മാരെയും നിയമിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയെയാണ് കോടതി നിര്‍ദേശിച്ചത്.എന്നാല്‍, 2023 ഓഗസ്റ്റ് 10-ന് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ സംഭവിച്ചത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ്. പ്രധാനമന്ത്രി, ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയെയാണ് പുതിയ നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് കമ്മീഷന് എന്ന ഭരണഘടനാപരമായ സങ്കല്പ്പത്തിന് തിരിച്ചടിയുണ്ടായെന്ന് വിമര്‍ശനമുയര്‍ന്നു.നിലവിലെ സര്‍ക്കാരിന്റെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പായി തിരഞ്ഞെടുപ്പ് കമ്മീഷന് മാറുന്ന സാഹചര്യമാണിത്. ഡോ. അംബേദ്കര്‍ മുന്നോട്ടുവച്ച ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ലെന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള തുടര്‍ച്ചയായ വിവാദങ്ങള്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നിയമപരിരക്ഷ
2023 ഡിസംബര്‍ 21-ന് ലോക്സഭ അംഗീകരിച്ച ചീഫ് ഇലക്ഷന് കമ്മീഷണറുടെയും മറ്റ് ഇലക്ഷന് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്ലിലെ വ്യവസ്ഥകളും വിമര്‍ശനവിധേയമായിരുന്നു. കമ്മീഷണര്‍മാര്‍ക്ക് അവരുടെ ഔദ്യോഗിക കാലയളവില്‍ ചെയ്യുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട് വ്യാപകമായ നിയമപരിരക്ഷ നല്കുന്ന വ്യവസ്ഥ അതിരുവിട്ട സംരക്ഷണമാണ്. നിലവിലെ സര്‍ക്കാരിന്റെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്മീഷണര്‍മാര്‍ക്ക് വഴിയൊരുക്കുന്നതാണ് ഇത്തരം സംരക്ഷണം.ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഭരണഘടനാനിര്‍മാണസഭ വിഭാവനം ചെയ്ത സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിന് തിരിച്ചടിയുണ്ടായിരിക്കുകയാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നിലപാടുകള്‍ രാജ്യത്തിന് അപമാനകരമായിരുന്നു.പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട വ്യക്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ടില്ലെന്ന് നടിച്ചു. ഇതു സംബന്ധിച്ച് രേഖാമൂലമുള്ള പരാതികള്‍ ലഭിച്ചിട്ടും കമ്മീഷന് നടപടിയെടുത്തില്ല.കേന്ദ്ര ആഭ്യന്തരമന്ത്രിയും നിരവധി ബിജെപി നേതാക്കളും നടത്തിയ വര്‍ഗീയ പ്രസ്താവനകള്‍ രാജ്യത്ത് ധ്രുവീകരണം ശക്തമാക്കുന്നതിനും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കാരണമായിട്ടും കമ്മീഷന് ഇടപെട്ടില്ല. അതേസമയം, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും അന്യായമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.ചുരുക്കത്തില്‍, ബിജെപിയുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമായി തിരഞ്ഞെടുപ്പ് കമ്മീഷന് അധഃപതിച്ചു. ഇതിലൂടെ രാജ്യത്തെ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടു.എസ്ഐആര്‍: വോട്ടര്‍പട്ടികയിലെ ശുദ്ധീകരണമോ?വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ – എസ്ഐആര്‍) എന്ന പേരില്‍ വോട്ടര്‍പട്ടികയില്‍ ശുദ്ധീകരണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആദ്യം മുന്നോട്ടുവന്നത് ബിഹാറിലായിരുന്നു.പാര്‍ലമെന്റില്‍ ഹൈബി ഈഡന് ചൂണ്ടിക്കാട്ടിയതുപോലെ, ഭൂരിപക്ഷമില്ലാത്ത മോദി സര്‍ക്കാര്‍ ബിഹാറിന്റെയും ആന്ധ്രാപ്രദേശിന്റെയും പിന്തുണയോടെയാണ് ഭരണം നടത്തുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ബിഹാര്‍ പിടിച്ചെടുക്കുക ബിജെപിയുടെ രാഷ്ട്രീയ ആവശ്യമായി മാറി. അതിനുള്ള കുറുക്കുവഴിയായാണ് വോട്ടര്‍പട്ടികയുടെ ശുദ്ധീകരണം എന്ന പേരിലുള്ള എസ്ഐആര്‍ പ്രക്രിയ ഉപയോഗിച്ചത്.2025 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ബിഹാറില്‍ നടന്ന ആദ്യഘട്ട പുനഃപരിശോധനയില്‍ 47 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തുവെന്നാണ് നല്‍കിയിരിക്കുന്ന കണക്ക്. ഇത് ആകെയുള്ള വോട്ടര്‍മാരുടെ ഏകദേശം ആറു ശതമാനമാണ്. രണ്ടാംഘട്ടത്തില്‍ 2025 ഒക്ടോബര്‍ മുതല്‍ ഒന്‍പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി എസ്ഐആര്‍ നടപ്പാക്കിയതില്‍, ആകെ 50.99 കോടി വോട്ടര്‍മാരുണ്ടായിരുന്ന പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 45.81 കോടിയായി കുറഞ്ഞുവെന്നാണ് കണക്ക്. ഏകദേശം 10.2 ശതമാനം വോട്ടര്‍മാരുടെ കുറവ്.പശ്ചിമ ബംഗാളില്‍ 2025 ഒക്ടോബറിലെ പുനഃപരിശോധനയില്‍ ഏകദേശം 91 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കൊല്‍ക്കത്തയിലെ വിവിധ മണ്ഡലങ്ങളില്‍നിന്നു മാത്രം ഏഴു ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്തു; തുടര്‍ന്ന് നടന്ന നിയമനടപടികള്‍ക്കും പരിശോധനകള്‍ക്കും ശേഷം 27 ലക്ഷം വോട്ടര്‍മാര്‍ അയോഗ്യരാക്കപ്പെട്ടു.
പട്ടിക 1: എസ്ഐആര്‍ ഒന്നാം ഘട്ടംവിവരങ്ങള്കണക്ക്ആകെ വോട്ടര്‍മാര്‍7.89 കോടിപുതുക്കിയ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാര്‍7.42 കോടിവോട്ടര്മാരുടെ എണ്ണത്തിലുണ്ടായ കുറവ്47 ലക്ഷംവോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് (ശതമാനം)5.95%ഉള്‍പ്പെട്ട സംസ്ഥാനങ്ങള്‍1ഉള്‍പ്പെട്ട കേന്ദ്രഭരണപ്രദേശങ്ങള്‍0ആരംഭിച്ച തീയതി2025 ജൂണ്അവസാനിച്ച തീയതി2025 സെപ്റ്റംബര്പട്ടിക 2: എസ്ഐആര്‍ രണ്ടാം ഘട്ടംവിവരങ്ങള്കണക്ക്പുനഃപരിശോധനയ്ക്കുമുമ്പുള്ള ആകെ വോട്ടര്‍മാര്‍50.99 കോടിപുതുക്കിയ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാര്‍45.81 കോടി
പട്ടിക 1: എസ്ഐആര്‍ ഒന്നാം ഘട്ടം
വിവരങ്ങള്‍
കണക്ക്
ആകെ വോട്ടര്‍മാര്‍
7.89 കോടി
പുതുക്കിയ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാര്‍
7.42 കോടി
വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ്
47 ലക്ഷം
വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് (ശതമാനം)
5.95%
ഉള്‍പ്പെട്ട സംസ്ഥാനങ്ങള്‍
1
ഉള്‍പ്പെട്ട കേന്ദ്രഭരണപ്രദേശങ്ങള്‍
0
ആരംഭിച്ച തീയതി
2025 ജൂണ്‍
അവസാനിച്ച തീയതി
2025 സെപ്റ്റംബര്‍
പട്ടിക 2: എസ്ഐആര്‍ രണ്ടാം ഘട്ടം
വിവരങ്ങള്‍
കണക്ക്
പുനഃപരിശോധനയ്ക്കുമുമ്പുള്ള ആകെ വോട്ടര്‍മാര്‍
50.99 കോടി
പുതുക്കിയ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാര്‍
45.81 കോടി
പുതുക്കിയ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാര്‍
45.81 കോടി
വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ ആകെ കുറവ്
5.18 കോടി
വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് (ശതമാനം)
10.2%
ഉള്‍പ്പെട്ട സംസ്ഥാനങ്ങള്‍
9
ഉള്‍പ്പെട്ട കേന്ദ്രഭരണപ്രദേശങ്ങള്‍
3
ആരംഭിച്ച തീയതി
2025 ഒക്ടോബര്‍ 27
അവസാനിച്ച തീയതി
2025 ഡിസംബര്‍ 4
പട്ടിക 3: രണ്ടാംഘട്ട എസ്ഐആര്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകള്‍
താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ ആകെ വോട്ടര്‍മാര്‍, പുതുക്കിയ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാര്‍, നീക്കം ചെയ്ത വോട്ടര്‍മാരുടെ എണ്ണം, കുറവിന്റെ ശതമാനം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സംസ്ഥാനം / കേന്ദ്രഭരണപ്രദേശം
ആകെ വോട്ടര്‍മാര്‍
പുതുക്കിയ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാര്‍
നീക്കം ചെയ്ത വോട്ടര്‍മാര്‍
കുറവ് (%)
ഉത്തര്‍പ്രദേശ്
15.44 കോടി
13.39 കോടി
ഏകദേശം 2.05 കോടി
13.21%
പശ്ചിമബംഗാള്‍
7.69 കോടി
6.86 കോടി
83.86 ലക്ഷം
10.9%
ഗുജറാത്ത്
5.08 കോടി
4.40 കോടി
68 ലക്ഷം
14.5%
മധ്യപ്രദേശ്
5.74 കോടി
5.39 കോടി
34.25 ലക്ഷം
5.96%
ഛത്തീസ്ഗഢ്
2.12 കോടി
1.87 കോടി
25 ലക്ഷം
11.8%
രാജസ്ഥാന്
5.46 കോടി
5.15 കോടി
31 ലക്ഷം
5.7%
തമിഴ്നാട്
6.41 കോടി
5.67 കോടി
74 ലക്ഷം
11.5%
കേരളം
2.78 കോടി
2.69 കോടി
9 ലക്ഷം
3.24%
ഗോവ
11.85 ലക്ഷം
10.57 ലക്ഷം
1.28 ലക്ഷം
10.8%
പുതുച്ചേരി
10.21 ലക്ഷം
9.44 ലക്ഷം
77,000
7.54%
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
3.10 ലക്ഷം
2.58 ലക്ഷം
52,000
16.6%
ലക്ഷദ്വീപ്
57,000
57,000
206
0.35%
ആകെ
50.99 കോടി
45.81 കോടി
5.18 കോടി
10.2%
ബിഹാറിലെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടവരില്‍ 60 ശതമാനത്തോളം പേര് സ്ത്രീകളായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം കുറഞ്ഞവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസ്യതമഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട രീതിയും വിമര്‍ശനവിധേയമായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിലും തുടര്‍ന്ന് നടന്ന വോട്ടെണ്ണലിലും ക്രമക്കേടുകള്‍ നടന്നതായി ജനാധിപത്യവാദികള്‍ ആരോപിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടത്ര ഗൗരവത്തോടെ പ്രതികരിച്ചില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നടന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട വിവാദങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശിലെ മുസ് ലിം ഭൂരിപക്ഷമുള്ള 35 മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചതുമായി ബന്ധപ്പെട്ടും വലിയ വിവാദങ്ങളുണ്ടായിരുന്നു.ഒരു കാര്യം വ്യക്തമാണ്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ജനാധിപത്യത്തിന് ഗൗരവമായ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ നിലപാടുകള്‍ പലപ്പോഴും വിചിത്രമായി തോന്നുന്നു. ഭരണഘടനാനിര്‍മാണസഭയുടെ സങ്കല്‍പ്പങ്ങള്‍ക്കും 2023-ലെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിനുള്ള വ്യക്തവും അടിയന്തരവുമായ പ്രവര്ത്തനപരിപാടികള് ആവിഷ്കരിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ സ്വതന്ത്രവും നീതിപൂര്‍ണവുമായ തിരഞ്ഞെടുപ്പ്, പൗരന്മാരുടെ തുല്യപങ്കാളിത്തം, ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയവിഭാഗത്തില് മാത്രം ഒതുങ്ങിനില്‍ക്കില്ല.മോദിയും ബിജെപിയും വര്‍ഗീയധ്രുവീകരണത്തിലൂടെ പിന്നാക്കവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അകറ്റിനിര്‍ത്താനും പീഡിപ്പിക്കാനും അധികാരപങ്കാളിത്തത്തില്നിന്ന് ഒഴിവാക്കാനും ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യപ്രതിരോധം ഉയര്‍ന്നില്ലെങ്കില്‍ അത് ഈ വിഭാഗങ്ങളുടെ ഭാവിയെ മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യഭാവിയെ മുഴുവനായും ബാധിക്കും.

