കൊച്ചി: വികസന പദ്ധതിക്കായി വീടും സ്ഥലവും വിട്ടുനൽകി മൂലമ്പിള്ളിയിൽ പുനരധിവസിക്കപ്പെട്ട കുടുംബങ്ങൾ യാത്രാസൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതത്തിൽ. പുനരധിവാസ മേഖലയിലേക്കുള്ള വഴികളിൽ കാടുപടർന്നതും കണ്ടെയ്നർ റോഡിന് ഇരുവശത്തും സർവീസ് റോഡുകൾ ഇല്ലാത്തതും ജനങ്ങളുടെ യാത്ര കൂടുതൽ അപകടകരമാക്കുകയാണ്.പുഴയോരത്തോടു ചേർന്നുള്ള പ്രദേശത്താണ് പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസ പ്ലോട്ടുകൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ സർവീസ് റോഡുകളുടെ അഭാവം മൂലം കണ്ടെയ്നർ റോഡിലൂടെ ഭയത്തോടെയാണ് കുടുംബങ്ങൾക്ക് നടന്നുപോകേണ്ടിവരുന്നത്. കാടുപടർന്ന വഴികൾ കാൽനടയാത്രയ്ക്കുപോലും തടസ്സമാകുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.പദ്ധതിയുടെ വിശദമായ പദ്ധതിരേഖയിൽ (ഡിപിആർ) നിർദേശിച്ചിട്ടുള്ളതുപോലെ സർവീസ് റോഡുകൾ നിർമിക്കണമെന്നും വഴികളിലെ കാടുകൾ വെട്ടിത്തെളിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മൂലമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വികസനത്തിനായി സ്വന്തം വീടും ഭൂമിയും ഉപേക്ഷിച്ച കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
Trending
- മൂലമ്പിള്ളിയിലെ പുനരധിവാസ മേഖലയിൽ യാത്രാദുരിതം രൂക്ഷം; സർവീസ് റോഡ് വേണമെന്ന് ആവശ്യം
- 17 ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകി ധർമ്മഗിരി സന്യാസിനി സഭ
- പാപ്പായുടെ ലാറ്റിൻ അമേരിക്കൻ യാത്ര മുൻനിശ്ചയിച്ച പ്രകാരം നടക്കും
- വിശ്വാസകൈമാറ്റത്തിലെ വെല്ലുവിളികൾ നേരിടാൻ സഭ സുവിശേഷ പ്രഘോഷണം ശക്തമാക്കണം: വത്തിക്കാൻ
- ലെജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാല റാലി സംഘടിപ്പിച്ചു
- “റൺ ഫോർ ഫെയ്ത്ത് ” മിനി മാരത്തൺ സംഘടിപ്പിച്ച് കെ എൽ സി എ പൊറ്റക്കുഴി
- തുഫാൻ യജ്ഞത്തിൽ പങ്കാളികളായി എട്ടേക്കർ സെന്റ് ജൂഡ് പള്ളി
- സ്ലൊവേനിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ

