വത്തിക്കാൻ സിറ്റി : മത-വംശീയ വിദ്വേഷങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ യഹൂദ-ക്രൈസ്തവ സമൂഹങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ. ഒക്ടോബർ 22-ന് അമേരിക്കൻ യഹൂദ കമ്മിറ്റിയുടെ പ്രതിനിധികളുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്.യഹൂദരും ക്രൈസ്തവരും പങ്കിടുന്ന പൊതുവായ ആത്മീയ പൈതൃകം അനുസ്മരിച്ച പാപ്പ, ഇരുസമൂഹങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്പരബഹുമാനവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. യഹൂദ-ക്രൈസ്തവ ബന്ധങ്ങൾ വളർത്തുന്നതിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു.യഹൂദ-ക്രൈസ്തവ സംവാദങ്ങൾ ഇരുസമൂഹങ്ങളുടെയും ജീവിതത്തിൽ യഥാർഥമായ മാറ്റങ്ങൾ സൃഷ്ടിക്കണമെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഗ്രഹം പരാമർശിച്ച ലെയോ പാപ്പ, ആത്മാർഥതയിലും പരസ്പരബഹുമാനത്തിലും അധിഷ്ഠിതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്നവരോട് നന്ദി അറിയിച്ചു.രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നോസ്ത്ര എത്താത്തെ രേഖയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച്, യഹൂദവിരുദ്ധതയെ സഭ അംഗീകരിക്കുന്നില്ലെന്നും സുവിശേഷത്തിന്റെ വെളിച്ചത്തിൽ അതിനെതിരെ പോരാടുന്നുവെന്നും 2025 ഒക്ടോബർ 29-ന് നടത്തിയ പ്രസ്താവനയും പാപ്പ വീണ്ടും അനുസ്മരിച്ചു.
Trending
- ജോർദാനിൽ ക്രൈസ്തവ ദേവാലയത്തിൽ വെടിവെപ്പ്; ഏഴ് മരണം, 40 പേർക്ക് പരിക്ക്
- ട്രംപിനുവേണ്ടി വൈറ്റ് ഹൗസിൽ പ്രാർത്ഥനയുമായി കത്തോലിക്കാ മെത്രാന്മാർ
- നീതിയും കരുണയും സമന്വയിപ്പിക്കുന്നതാകണം കാനോനിക നിയമപഠനം: ലെയോ പതിനാലാമൻ പാപ്പാ
- മത-വംശീയ വിദ്വേഷങ്ങൾക്കെതിരെ യഹൂദരും ക്രൈസ്തവരും കൈകോർക്കണം: ലെയോ പാപ്പ
- പുനലൂർ രൂപതയിൽ അൽമായ ശുശ്രൂഷ സമിതി അംഗങ്ങൾക്ക് പരിശീലനം
- നൈജീരിയയിൽ വൈദികനെയും ഏഴുപേരെയും മോചിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
- ലോക യുവജനദിനത്തിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ലെയോ പാപ്പ
- സുഡാനിൽ രണ്ട് ആക്രമണങ്ങൾ: 12 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യൂണിസെഫ്

