കോട്ടപ്പുറം: 49 ഇ ആർ സെയിലിംഗ് കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രിൻസ് നോബിൾ കുരിശിങ്കലിനെ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കി ഡ് സ് ) ആദരിച്ചു. കി ഡ് സ് -ൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കട്ടശ്ശേരി പൊന്നാട അണിയിച്ച് മെമന്റോ സമ്മാനിച്ചു.
കി ഡ് സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിവിൻ കളരിക്കൽ സ്വാഗതം ആശംസിച്ചു. പ്രിൻസ് നോബിളിന്റെ മാതാവ്, ഭാര്യ, കെ എൽ എം സംസ്ഥാന സെക്രട്ടറി ജിത്തു, കി ഡ് സ് കുടുബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കായികരംഗത്തെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ യുവതലമുറയ്ക്ക് പ്രചോദനമാകട്ടെയെന്ന് ചടങ്ങിൽ ആശംസിച്ചു. കിഡ് സ് കോ-ഓർഡിനേറ്റർ സിസ്റ്റർ ഷൈനിമോൾ നന്ദി പറഞ്ഞു.

