കളമശേരി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കളമശേരി മേഖലാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കളമശേരി വിശുദ്ധ പത്താം പീയൂസ് ദേവാലയ ഹാളിൽ നടന്നു.
കെഎൽസിഎ അതിരൂപതാ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. വിശുദ്ധ പത്താം പീയൂസ് ഇടവക വികാരി ഫാ. ജോർജ് കുറുപ്പത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് കെ.ഡി. ജോൺസൺ അധ്യക്ഷത വഹിച്ചു.അതിരൂപതാ വൈസ് പ്രസിഡന്റ് ബാബു ആന്റണി തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. കെഎൽസിഎ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അതിരൂപതാ വൈസ് പ്രസിഡന്റ് ഫില്ലി കാനപ്പിള്ളി പുതിയ സമിതിക്ക് ആശംസകൾ നേർന്നു.

മേഖലാ സെക്രട്ടറി ബാബു കൊച്ചുവീട്ടിൽ സ്വാഗതവും നിയുക്ത സെക്രട്ടറി ബാബു ഈരനുള്ളിൽ നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത രണ്ടുവർഷത്തേക്കുള്ള മേഖലാ ഭാരവാഹികളായി കെ.ഡി. ജോൺസൺ (പ്രസിഡന്റ്), ബാബു ഈരനുള്ളിൽ (സെക്രട്ടറി), അഡ്വ. ജോസഫ് ചേലക്കാട്ട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ജെസി പീറ്റർ, ബാബു കൊച്ചുവീട്ടിൽ എന്നിവർ വൈസ് പ്രസിഡന്റുമാരായും ട്രീസ മോളി, സജു മാത്യു എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. അമൽ, രാജൻ പി.എ., ബെന്നി കണ്ടത്തുപറമ്പിൽ, ഗിൽഡ മാത്യു, സുമ റോക്കി, ജോർജ് പള്ളത്തുശ്ശേരി എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും ചുമതലയേറ്റു.

