തിരുവനന്തപുരം: ജീവിതത്തിൽ വിവിധ വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ കാഴ്ചപരിമിതരുടെ സംഗമം സംഘടിപ്പിക്കുന്നു. ‘ബർത്തമ്യൂസ് സംഗമം’ എന്ന പേരിൽ ഒക്ടോബർ 10ന് പൂന്തുറ ഇടവകയിലാണ് സംഗമം നടക്കുന്നത്.സംഗമത്തിന്റെ ഭാഗമായി രാവിലെ 10.30ന് നടക്കുന്ന ദിവ്യബലിയിൽ കാഴ്ചപരിമിതരായ അനീഷയുടെയും അൽഫോൻസയുടെയും വിവാഹ ആശീർവാദ കർമ്മം നടക്കും. തുടർന്ന് പങ്കെടുക്കുന്നവർക്ക് സ്വയംതൊഴിൽ പരിശീലനം നൽകും. ഉച്ചയ്ക്ക് സ്നേഹവിരുന്നും തുടർന്ന് കലാവിരുന്നും ഓർക്കസ്ട്രേഷൻ പരിശീലനവും ഒരുക്കിയിട്ടുണ്ട്.വൈകുന്നേരം 3.30ന് പൂന്തുറ ഇടവക വികാരി ഫാ. ടോണി ഹാംലറ്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ അനുഗ്രഹ പ്രഭാഷണം നടത്തും.കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ സ്വാഗതവും കോവളം ഫെറോന വികാരി മോൺ. നിക്കോളാസ് ആശംസയും അർപ്പിക്കും. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ടിഫാനി ബ്രാർ, ഗിരീഷ് കീർത്തി എന്നിവരെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച കാഴ്ചപരിമിതരെയും ചടങ്ങിൽ ആദരിക്കും.കാഴ്ചപരിമിതരുടെ ഓർക്കസ്ട്രേഷൻ പരിശീലനത്തിന്റെ ഉദ്ഘാടനം, നവദമ്പതികൾക്ക് അനുമോദനം, സ്നേഹസമ്മാന വിതരണം എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കും. കുടുംബശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ എം. കൃതജ്ഞത അർപ്പിക്കും.
Trending
- നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമം രൂക്ഷം; ഒൻപത് മാസത്തിനിടെ 4216 പേർ കൊല്ലപ്പെട്ടു
- റാസൽഖൈമയിൽ കാരിസ് ഏഷ്യ യൂത്ത് കോൺഫറൻസ് നവംബർ 13 മുതൽ
- ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് കുടുംബപ്രേഷിത ശുശ്രൂഷ; കാഴ്ചപരിമിതരുടെ സംഗമം ഒക്ടോബർ 10ന് പൂന്തുറയിൽ
- ചരിത്രത്തിലൂടെ ജനങ്ങൾക്കും സംസ്കാരങ്ങൾക്കുമൊപ്പം സഞ്ചരിക്കുന്ന സഭ: പാപ്പ
- എൽ നിനോ: 34.7 കോടി കുട്ടികൾ കാലാവസ്ഥാ ദുരന്ത ഭീഷണിയിൽ
- ഫാ. ബസീലിയൂസ് പാണാട്ട് സി.എസ്.ടി.യുടെ 50-ാം ചരമവാർഷികം ആചരിച്ചു
- വിദ്യാഭ്യാസ സംവരണം ഉദ്യോഗ സംവരണത്തിന് തുല്യമാക്കണം: കെ.സി.വൈ.എം
- മുണ്ടംവേലി ഫ്ലാറ്റ്: സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎൽസിഎ ധർണ

