നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ഇടവക വികാരിയും നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് സഹമാനേജറുമായ ഫാ. രാജേഷ് എസ്. കുറിച്ചിൽ രചിച്ച ‘ദൈവത്തിന്റെ മനസ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
സെപ്റ്റംബർ 27-ന് നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര രൂപത മുൻ മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ പുസ്തകം പ്രകാശനം നിർവഹിച്ചു.കരുണയുടെ ഫലങ്ങൾ വ്യക്തിജീവിതത്തിൽ വളർത്തിയെടുക്കാൻ പുസ്തകം സഹായിക്കുമെന്ന് ഫാ. രാജേഷ് എസ്. കുറിച്ചിൽ പറഞ്ഞു. ഇടവക ഉപദേശി ജഡ്സൺ മനോഹർ ആദ്യപ്രതി ഏറ്റുവാങ്ങി.ഫാ. വിനീഷ് വിൽഫ്രഡ്, ഫാ. ലൂഷൻ ഒ സി ഡി , ഇടവകാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

