കോഴിക്കോട്: ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ച്, ഒക്ടോബർ മാസത്തിൽ വിശ്വാസികൾ പുതിയ ദേവാലയത്തിന് ചുറ്റും അണിനിരന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിനായി 12,200 ജപമണികൾ കോർത്തിണക്കി തയ്യാറാക്കിയ മഹാ ജപമാല കോഴിക്കോട് അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ആശീർവദിച്ചു.
മാർത്ത എന്ന സഹോദരിയും പിതാവും വേളാങ്കണ്ണിയിൽനിന്നും എറണാകുളത്തുനിന്നും വാങ്ങിയ കൊന്തമണികൾ ഉപവാസത്തോടെയും പ്രാർത്ഥനയോടെയും ഒരാഴ്ചകൊണ്ട് കോർത്തിണക്കിയാണ് മഹാ ജപമാല തയ്യാറാക്കിയത്.ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള പ്രാർത്ഥനയുടെ ഭാഗമായി ഒക്ടോബർ മാസത്തിൽ വിശ്വാസികൾ ഒന്നിച്ച് മഹാ ജപമാല ചൊല്ലി പ്രാർത്ഥിക്കും.വികാരി ഫാ. ജിജു, സഹവികാരി ഫാ. ബിബിൻ, പാരിഷ് കൗൺസിൽ, അജപാലന സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

