ചെറുവണ്ണൂർ: പുതുതായി നിർമ്മാണം പുരോഗമിക്കുന്ന ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിന്റെ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള കുരിശുകളുടെ ആശീർവാദവും പ്രതിഷ്ഠാകർമ്മവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഇടവകാംഗവും ആർച്ച് ബിഷപ്പിന്റെ സെക്രട്ടറിയുമായ ഫാ. റെനി ഇമ്മാനുവൽ മുഖ്യകാർമികത്വം വഹിച്ചു.വികാരി ഫാ. ജിജു, വെനറിനി പ്രൊവിൻഷ്യൽ സിസ്റ്റർ ട്രീസ ചാണ്ടി, സഹവികാരി ഫാ. ബിബിൻ, ഫാ. യേശുദാസ് എന്നിവർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. ഇടവകയുടെ ദേവാലയ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ സമിതികളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.പാരിഷ് കൗൺസിൽ സെക്രട്ടറി ലൈജു ഇഗ്നേഷ്യസ്, നിർമാണ കമ്മിറ്റി പ്രതിനിധി ഷാജി നിരക്കശ്ശേരി, സംഘടനാ പ്രതിനിധി ബീന ബെന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പുതിയ ദേവാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ നിർണായകമായ മറ്റൊരു ഘട്ടത്തിന് കുരിശുകളുടെ പ്രതിഷ്ഠയോടെ തുടക്കമായി.
Trending
- ആരോഗ്യകാരണങ്ങളാൽ ലെയോ പതിനാലാമൻ പാപ്പായുടെ അസ്സീസി യാത്ര റദ്ദാക്കി
- മുനമ്പം ഭൂമി വഖഫിന്റേതെന്ന പ്രസ്താവനയിൽ പ്രതിഷേധം; സമരവുമായി ജനങ്ങൾ വീണ്ടും തെരുവിൽ
- സെന്റ് ആൽബർട്സ് ടി.ടി.ഐയിൽ ഡി.എൽ.എഡ് കോൺവൊക്കേഷൻ
- പീഡിത ക്രൈസ്തവരുടെ സ്മരണയിൽ ആയിരക്കണക്കിന് ദേവാലയങ്ങൾ ചുവപ്പിൽ പ്രകാശിക്കും
- 2027ലെ സെൻസസിൽ ഒബിസി പട്ടികകൾ ഉൾപ്പെടുത്തണം: കെആർഎൽസിസി
- ജോർദാനിൽ ക്രൈസ്തവ ദേവാലയത്തിൽ വെടിവെപ്പ്; ഏഴ് മരണം, 40 പേർക്ക് പരിക്ക്
- ട്രംപിനുവേണ്ടി വൈറ്റ് ഹൗസിൽ പ്രാർത്ഥനയുമായി കത്തോലിക്കാ മെത്രാന്മാർ
- നീതിയും കരുണയും സമന്വയിപ്പിക്കുന്നതാകണം കാനോനിക നിയമപഠനം: ലെയോ പതിനാലാമൻ പാപ്പാ

