കണ്ണൂർ: കേൾവി പരിമിതിയുള്ള കത്തോലിക്കാ വിശ്വാസികൾക്ക് ആരാധനയിൽ കൂടുതൽ സജീവമായി പങ്കുചേരാൻ അവസരമൊരുക്കി കണ്ണൂർ രൂപതയുടെ ഡെഫ് മിനിസ്ട്രിയായ ‘സൈൻസ് ഓഫ് ഗ്രേസ്’ (Signs of Grace) ന്റെ നേതൃത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു. സെപ്റ്റംബർ 6ന് രാവിലെ 11ന് സെന്റ് ജോസഫ്സ് കോളേജ് ചാപ്പലിലായിരുന്നു ദിവ്യബലി.
കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല പ്രധാന കാർമികത്വം വഹിച്ചു. റവ. ഫാ. ജോളി അൽഫോൺസ് ആംഗ്യഭാഷാ വ്യാഖ്യാതാവായി ശുശ്രൂഷ ചെയ്തു.

ദൈവവചനവും പ്രാർത്ഥനകളും ആംഗ്യഭാഷയിലൂടെ വിശ്വാസികൾക്ക് മനസ്സിലാക്കാനും വിശുദ്ധ കുർബാനയിൽ ആത്മീയമായി പങ്കുചേരാനും പ്രത്യേക ശുശ്രൂഷ സഹായകമായി. കേൾവി പരിമിതിയുള്ളവരുടെ ആത്മീയവും സാമൂഹികവുമായ ഉൾച്ചേരലിന് സഭ നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പ്രത്യേക ദിവ്യബലി സംഘടിപ്പിച്ചത്.

