കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ നടക്കും. വിവിധ പ്രൊഫഷണൽ നാടക സമിതികളുടെ മികച്ച നാടകങ്ങൾ മേളയിൽ അരങ്ങേറും.സെപ്റ്റംബർ 18ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് കൊച്ചിൻ മീഡിയയുടെ ‘അക്ഷയയന്ത്രം’ നാടകത്തോടെ മേളയ്ക്ക് തുടക്കമാകും.സെപ്റ്റംബർ 19ന് മലയാള നാടകവേദിയുടെ ‘ഒരു സുന്ദര ദിവസം’, 20ന് അമ്പലപ്പുഴ സാരഥിയുടെ ‘ഞാൻ അപ്രസക്തൻ’, 21ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭട്ടാണി’, 22ന് കാലിദാസ കലാകേന്ദ്രത്തിന്റെ ‘ഇപ്പോഴോ അല്ലെങ്കിൽ എപ്പോഴോ’, 23ന് ചങ്ങനാശേരി അണിയറയുടെ ‘തിര’, 24ന് ഗാന്ധി ഭവൻ തീയറ്റർ ഇന്ത്യയുടെ ‘കൂട്’, 25ന് കായംകുളം പീപ്പിൾസ് തീയറ്ററിന്റെ ‘ചാപ്പൻ കുഞ്ഞൂട്ടൻ’, 26ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ശഗാനം’ എന്നീ നാടകങ്ങൾ അരങ്ങേറും.
സെപ്റ്റംബർ 27ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. തുടർന്ന് സെന്റ് ജോസഫ് കമ്മ്യൂണിക്കേഷന്റെ ‘നീതിയുടെ കാവൽക്കാരൻ’ എന്ന പ്രദർശന നാടകം അരങ്ങേറും.മേളയിലേക്കുള്ള പ്രവേശനം പാസ് മുഖേനയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446024490, 9037730071, 8281054656, 9633249382 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

