കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് )യുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് “കാർഷികോത്സവ് 2026” കാർഷികമേള പൊയ്യ യിലെ നാച്ചുറൽ ഫൈബർ റിസോഴ്സ് സെന്ററിൽ സംഘടിപ്പിച്ചു. കായിക യുവജന കാര്യവകുപ്പ് മന്ത്രി ഒ. ജെ.ജെനിഷ് ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖല വളർത്തുവാനും കർഷകരെ പ്രോത്സാഹിപ്പിക്കുവാനും കേരള ജനത മുന്നിട്ടിറങ്ങണമെന്നും കർഷകരെ ആദരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഹണി പീതാംബരൻ വിവിധ കാർഷിക വിളകളുടെ പ്രദർശനവും വിപണനവുമായ ‘കാർഷികമേള ‘ നാട മുറിച്ച് ജനങ്ങൾക്ക് വിപണനത്തിനായി നൽകി.
കിഡ്സ് കോട്ടപ്പുറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ എൽ.ഡി.എം. മുഹമ്മദ് ഷാഫി, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഔസേപ്പച്ചൻ, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി മണ്ണുത്തി ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ബിനു പി. ബോണി, തൃശ്ശൂർ നബാർഡ് ഡി.ജി.എം. സെബിൻ ആന്റണി, കോട്ടപ്പുറം രൂപത പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ഫ്രാൻസിസ്കോ പടമാടൻ, പൊയ്യ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജ ബിജു, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കൗൺസിലർമാരായ വി.എം. ജോണി, ഷൈബി ജോസഫ്, പൊയ്യ കൃഷി ഓഫീസർ ശ്രീലക്ഷ്മി ദാസ്, ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ കിരൺ ഭരതൻ, കൊടുങ്ങല്ലൂർ ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ അഖിൽ ബാബു, തൃശ്ശൂർ എൽ.ഐ.സി ജനറൽ മാനേജർ രാഗേഷ് ആർ,കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.നിഖിൽ ജോർജ് മുട്ടിക്കൽ ഈ മേളക്ക് ആശംസകൾ നേർന്നു.
കേരള കാർഷിക സർവ്വകലാശാലയിലെ കൃഷി ശാസ്ത്രജ്ഞർ നയിച്ച കർഷക മുഖാമുഖം പരിപാടിയും 40 കാർഷിക വിളകളുടെ വിപണനവും ഈ മേളയെ മികവുറ്റതാക്കി തീർത്തു. മണ്ണുത്തിയിലെ കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ കർഷകർക്കു ക്ലാസ് നൽകുന്നതിനോടൊപ്പം പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.മികച്ച കർഷകരായ തിരുത്തൂർ ഇടവക വികാരി ഫാ.ജോഷി മുട്ടിക്കൽ , കുരുവിലശ്ശേരി ഇടവക വികാരി ഫാ. ജോയ് കല്ലറക്കൽ, പീറ്റർ വേലിക്കകത്ത് കുര്യാപ്പിള്ളി, ആലീസ് റാഫേൽ പനക്കൽ കുരു വിലശ്ശേരി, ലിജി ആന്റണി കാഞ്ഞിരത്തിങ്കൽ പള്ളിപ്പുറം, ഭുവനേശ്വരി സത്യാനന്ദൻ തോപ്പിൽ കോട്ടപ്പുറം, പൂമുട്ട് അംഗം ആരോൺ കോലോത്തും കടവ്, കിഡ്സ് സ്റ്റാഫ് ബാബു നൊച്ചികാട്ട് എന്നിവരെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. കോട്ടപ്പുറം കത്തീഡ്രൽ വികാരി ഫാ. ഡൊമിനിക് പിൻ ഹീറോ, സഹവികാരി ഫാ. ടോണി കുന്നത്തൂർ, സെന്റ്. സെബാസ്റ്റ്യൻ ദേവാലയം വികാരി ഫാ. ഫ്രാൻസിസ്കോ പട മാടൻ, കോട്ടപ്പുറം ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. പ്രവീൺ കുരിശിങ്കൽ, എജുക്കേഷണൽ കോർപ്പറേറ്റ് മാനേജർ ഫാ. സിബിൻ കല്ലറക്കൽ, ഫാ. ക്രിസ്റ്റീ മരതോന്ത്ര എന്നി വൈദികരുടെയും, പൊയ്യ കോൺവെൻറ്, സെന്റ്. ആൻസ്, സ്നേഹാലയ, വികാസ് എന്നീ കോൺവെന്റുകളിലെ സിസ്റ്റേഴ് കിഡ്സ് സ്വയം സഹായ സംഘങ്ങൾ, ഇടവക സമൂഹങ്ങൾ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു.

