ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിനു സമീപം വള്ളത്തിൽനിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ് എന്ന പ്രവീൺ (42) ആണ് കാണാതായത്.കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ താഴംപള്ളി ലേലഹാളിനു സമീപം അഞ്ചുതെങ്ങ് കായലിൽ ഇന്നലെ വൈകിട്ട് 5.30ഓടെയാണ് പ്രവീൺ വള്ളത്തിൽനിന്ന് വെള്ളത്തിൽ വീണത്.വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിൽ തുടരുകയാണ്. രമ്യ ഹരിദാസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഇടവക വികാരി ഫാ. സന്തോഷും ജനപ്രതിനിധികളും പ്രവീണിന്റെ ഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Trending
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി

