ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശത്തിലെ അഞ്ച് പ്രധാന ആഹ്വാനങ്ങൾ ഈ വർഷത്തെ ലോക വായോജക ദിനത്തിന്റെ പ്രമേയം തിരുവെഴുത്തിലെ ശക്തമായ ഒരു വാഗ്ദാനത്തിൽ നിന്നാണ്: “ഞാൻ നിന്നെ ഒരിക്കലും മറക്കുകയില്ല” (ഏശയ്യ 49:15). ദിനാചരണത്തിന്റെ ആറാമത് സന്ദേശത്തിൽ പാപ്പ, സമൂഹം വയോജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന്റെ അടിസ്ഥാനമായിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.”മറക്കപ്പെട്ടുവെന്ന വേദനാജനകമായ അനുഭവം ഇന്ന് അനേകം ആളുകൾ പങ്കിടുന്ന യാഥാർഥ്യമാണ്. അവരിൽ നല്ലൊരു പങ്ക് വയോജനങ്ങളുമാണ്,” എന്ന് പാപ്പ കുറിച്ചു. ഈ ദിനം 2021-ൽ ആരംഭിക്കാൻ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായെ പ്രേരിപ്പിച്ച സാഹചര്യവും അദ്ദേഹം അനുസ്മരിച്ചു.സാധാരണയായി ജൂലൈ 26-ലെ വിശുദ്ധരായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. എന്നാൽ അമേരിക്കയിൽ, ദേശീയ മുത്തശ്ശൻ-മുത്തശ്ശി ദിനവുമായി ബന്ധപ്പെട്ട് 2026-ൽ ഇത് സെപ്റ്റംബർ 12–13 തീയതികളിലേക്കാണ് മാറ്റിയിരിക്കുന്നത്.
1. ഓരോ വയോജനത്തെയും വ്യക്തിത്വമുള്ള മനുഷ്യനായി കാണുക; ദൈവമക്കളെന്ന സ്വന്തം മൂല്യം തിരിച്ചറിയുകപ്രായം കൂടുമ്പോൾ വയോജനങ്ങൾ സമൂഹത്തിന്റെ കാഴ്ചയിൽ അദൃശ്യരാകുന്ന സാഹചര്യം പാപ്പാ ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ ഒറ്റപ്പെടുകയോ, പരിചരണകേന്ദ്രങ്ങളിൽ ഒരു കിടക്ക നമ്പറോ രോഗമോ മാത്രമായി ചുരുങ്ങുകയോ ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. സഭ എല്ലാവർക്കും മാതാവാണെന്നും ഏത് പ്രായത്തിലും നാം ദൈവത്തിന്റെ മക്കളാണെന്ന് തിരിച്ചറിയാനുള്ള അവസരമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
2. ഡിജിറ്റൽ ബന്ധങ്ങൾക്കപ്പുറം യഥാർത്ഥ മാനുഷിക സാന്നിധ്യം വളർത്തുക”ഡിജിറ്റൽ സംസ്കാരം അനേകം ബന്ധങ്ങൾ സൃഷ്ടിക്കുകയും പുതിയ ആശയവിനിമയ സാധ്യതകൾ തുറക്കുകയും ചെയ്യുന്നു. എങ്കിലും മനുഷ്യഹൃദയത്തിന് യഥാർത്ഥ അടുപ്പത്തിനുള്ള ആവശ്യം ഒരിക്കലും ഇല്ലാതാകുന്നില്ല,” എന്ന് സാങ്കേതികവിദ്യയുടെ കാലഘട്ടത്തെക്കുറിച്ചുള്ള തന്റെ ചാക്രികലേഖനമായ Magnifica Humanitas-നെ ഉദ്ധരിച്ച് പാപ്പാ പറയുന്നു.യുവജനങ്ങൾ സ്വന്തം മുത്തശ്ശൻ-മുത്തശ്ശിമാരെയും മറ്റ് വയോജന ബന്ധുക്കളെയും, സന്ദർശിക്കാൻ ആരുമില്ലാത്ത വയോജനങ്ങളെയും സന്ദർശിക്കുന്ന മനോഹരമായ പതിവ് വീണ്ടും സജീവമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
3. ദൈവത്തിലേക്ക് തിരിയാൻ ഒരിക്കലും വൈകിയിട്ടില്ല”ദൈവത്തിന്റെ ആർദ്രസ്നേഹം പലർക്കും ജീവിതയാത്രയുടെ വിവിധ ഘട്ടങ്ങളിലായി, ചിലപ്പോൾ അവസാനകാലത്തുപോലും അനുഭവമാകാറുണ്ട്,” എന്ന് പാപ്പാ പറയുന്നു.വാർധക്യം ആത്മീയജീവിതം ആരംഭിക്കാനോ പുതുക്കാനോ ഏറ്റവും അനുയോജ്യമായ സമയമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദൈവത്തിന്റെ സ്നേഹസാന്നിധ്യം തിരിച്ചറിഞ്ഞ് വിശ്വാസത്തോടെ പ്രാർത്ഥനയിലേക്ക് തിരിയാൻ ഒരിക്കലും വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
4. മനുഷ്യബലഹീനതയെ ഭയപ്പെടരുത്”ഈ ബലഹീനതയ്ക്കുള്ളിൽ തന്നെ ജീവിതത്തിന്റെ മറ്റു ഘട്ടങ്ങൾക്കും വെളിച്ചം പകരുന്ന പുതിയ സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു,” എന്ന് പാപ്പാ പറയുന്നു.പരസ്പരം ആവശ്യമുള്ളവരാണെന്ന സത്യം അംഗീകരിക്കുന്നത് ബലഹീനതയല്ല, മറിച്ച് യഥാർത്ഥ ശക്തിയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അത് അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും വഴിയല്ല, മറിച്ച് അനുരഞ്ജനത്തിന്റെയും യഥാർത്ഥ സമാധാനത്തിന്റെയും വഴിയിലേക്ക് മനുഷ്യരെ നയിക്കുന്നു.
5. തലമുറകളെ ബന്ധിപ്പിക്കുന്ന സമാധാനത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക”യുദ്ധവും സാമൂഹിക അസ്വസ്ഥതകളും നിറഞ്ഞ ഈ കാലഘട്ടത്തിൽ, നമ്മുടെ കൊച്ചുമക്കൾ വളരാനിരിക്കുന്ന ലോകം എങ്ങനെയായിരിക്കുമെന്ന ആശങ്ക പലർക്കുമുണ്ട്,” എന്ന് പാപ്പ പറയുന്നു.”പ്രിയ സഹോദരങ്ങളേ, ലോകമെമ്പാടും എത്രയും വേഗം സമാധാനം പുലരാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ നിങ്ങളെല്ലാവരെയും ഞാൻ ക്ഷണിക്കുന്നു,” എന്ന ആഹ്വാനത്തോടെയാണ് പാപ്പായുടെ സന്ദേശം അവസാനിക്കുന്നത്.

