കൊല്ലം :- ഡൊമിനിക്കൻ സഭയുടെ റോമിലെ കേന്ദ്ര കാര്യാലയമായ ജനറലേറ്റ് പ്രതിനിധികൾ കൊല്ലം രൂപത സന്ദർശിച്ചു. കൊല്ലം രൂപതയുടെ എഴുന്നൂറാം വാർഷികത്തോട് അനുബന്ധ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു സന്ദർശനം.
ഫാ.തോമസ് ബ്രോഗൽ, ഫാ.ഫ്ലോറെന്റിനോ ബോലോ എന്നിവരായിരുന്നു സന്ദർശനം നടത്തിയത്.ഭാരതത്തിലെ ആദ്യ രൂപതയായ കൊല്ലം രൂപതയുടെ ആദ്യ മെത്രാനും ഡൊമിനിക്കൻ വൈദികനുമായ ബിഷപ് ജോർഡാനുസ് കത്തലാനിയെക്കുറിച്ചും അരമനയുടെയും അവിടുത്തെ പുരാതന പള്ളിയെക്കുറിച്ചുമുള്ള ചരിത്രവും ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി വിവരിച്ചു നൽകി.

വികാർ ജനറൽ മോൺ.ഡോ. ബൈജു ജൂലിയാനും, ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരിയും ബിഷപ്പിനൊപ്പം ചേർന്ന് അവരെ സ്വീകരിച്ചു. കൊല്ലം രൂപതയിൽ സേവനം ചെയ്യുന്ന ഡൊമിനിക്കൻ വൈദികൻ ഫാ. സുനിലും റോമിൽ നിന്നുള്ള പ്രതിനിധികളെ അനുഗമിച്ചിരുന്നു.

