കോഴിക്കോട്: പരിശുദ്ധ പിതാവ് എഴുതിയ പുതിയ ചാക്രികലേഖനമായ ‘മാഗ്നിഫിക്കറ്റ് ഹുമാനിറ്റേ’ യുടെ മലയാളം പതിപ്പ് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും കെ.സി.ബി.സി–കെ.എൽ.സി.ബി.സി അധ്യക്ഷനും കോഴിക്കോട് രൂപത മെത്രാപ്പോലീത്തയുമായ മാർ വർഗീസ് ചക്കാലക്കൽ പിതാവും ചേർന്ന് പുറത്തിറക്കി.
കോഴിക്കോട് നടന്ന ചടങ്ങിൽ സഭാ പ്രതിനിധികളും വൈദികരും പങ്കെടുത്തു. വിശ്വാസജീവിതത്തിലും സാമൂഹിക ചിന്തയിലും പുതിയ ദിശാബോധം നൽകുന്ന രേഖയായാണ് ചാക്രികലേഖനം വിലയിരുത്തപ്പെടുന്നത്.

