Browsing: encyclical

പരിശുദ്ധ പിതാവ് എഴുതിയ പുതിയ ചാക്രികലേഖനമായ ‘മാഗ്നിഫിക്കറ്റ് ഹുമാനിറ്റേ’ യുടെ മലയാളം പതിപ്പ് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും കെ.സി.ബി.സി–കെ.എൽ.സി.ബി.സി അധ്യക്ഷനും കോഴിക്കോട് രൂപത മെത്രാപ്പോലീത്തയുമായ മാർ വർഗീസ് ചക്കാലക്കൽ പിതാവും ചേർന്ന് പുറത്തിറക്കി

ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായ നിർമ്മിത ബുദ്ധി മനുഷ്യകുലത്തിന് ദോഷകരമാകാതെ, ധാർമ്മിക അതിരുകളോടെ മനുഷ്യസേവനത്തിനായി ഉപയോഗിക്കപ്പെടണം എന്ന് ഈ ലേഖനത്തിൽ പാപ്പ ആഹ്വാനം ചെയ്യുന്നു.

പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ”അവന്‍ നമ്മെ സ്നേഹിച്ചു” (delixit nos) എന്ന ചാക്രിക ലേഖനം സ്നേഹത്തിന്റെ ആഴമായ ദൈവികഭാവങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു വെളിപ്പെടുത്തി തരുന്ന ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രഭവമായ ക്രിസ്തു ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തീര്‍ഥാടനം നടത്തുവാനുള്ള ശക്തമായൊരു ആഹ്വാനമാണിത്. പരിശുദ്ധ പിതാവ് തന്റെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ ശീര്‍ഷകമായി എടുത്തിരിക്കുന്നത് തിരുഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ആഴമായ ദൈവസ്നേഹത്തെക്കുറിച്ചു പറയുന്ന വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് (റോമ 8:37).