കോട്ടപ്പുറം:കോട്ടപ്പുറം കെ സി വൈ എം ന്റെ നേതൃത്വത്തിൽ
മെയ് 16 മുതൽ രണ്ട് ദിവസങ്ങളിലായി നടത്തപെട്ട മത്സരത്തിൽ വിവിധ ഇടവകകളിൽ നിന്നായി പതിനാറോളം ടീമുകൾ പങ്കെടുത്തു. അത്യധികം വാശിയേറിയ മത്സരത്തിൽ തൃശൂർ കെ.സി. വൈ.എം യൂണിറ്റ് ഒന്നാം സ്ഥാനവും പള്ളിപ്പുറം മഞ്ഞുമാതാ ബെസലിക്ക കെ.സി. വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും കോട്ടപ്പുറം കെ.സി. വൈ. എം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.
മത്സരത്തിന്റെ സമാപന യോഗത്തിൽ പ്രസിഡന്റ് റെയ്ചെൽ ക്ളീറ്റസ് അധ്യക്ഷത വഹിച്ചു കാര ഇടവക വികാരി ഫാ.ജോഷി കല്ലറയ്ക്കൽ ഒന്നാം സ്ഥാനവും കെ.സി. വൈ.എം രൂപത ഡയറക്ടർ ഫാ.നീൽ ചടയമുറി രണ്ടാം സ്ഥാനവും പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക വികാരി ഫാ.ആന്റണി കുരിശിങ്കൽ മൂന്നാം സ്ഥാന സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും കൈമാറി.

