കൊച്ചി : കേരള റീജിയൻ ലാറ്റിൻ കാത്തലിക്ക് ബിഷപ്പ് കൗൺസിൽ(കെ ആർ എൽ സി ബി സി )എഡ്യൂക്കേഷൻ കമ്മിഷൻ നേതൃത്വം കൊടുക്കുന്ന പബ്ലിക് സ്പീക്കിങ്ങ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിങ്ങ് അക്കാദമി വിപ്ലവകരമായ മാറ്റങ്ങളിലേക്ക് കത്തോലിക്കാ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുകയാണ്.
12രൂപതകളിൽ നിന്നായി നിരവധി പേരാണ് പബ്ലിക്ക് സ്പീക്കിങ്ങ് ആൻഡ് ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. പ്രായ വ്യത്യാസം കൂടാതെ 7മുതൽ 72 വയസ്സ് വരെയുള്ളവർ വിവിധ രൂപതകളിൽ നിന്നും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു.

വിദ്യാർത്ഥികൾ മുതൽ സാമൂഹികവും രാഷ്രിയവുമായ വിവിധ സംഘടന പ്രവർത്തകർ, മതാധ്യാപകർ, തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ നിരവധി മേഖലയിലുള്ളവർ ഈ പരുപാടിയിൽ പങ്കുചേരുന്നുണ്ട്.
പബ്ലിക് സ്പീക്കിങ്ങ് വളർത്തിയെടുക്കുന്നതിലൂടെ ആന്മവിശ്വാസം വർധിപ്പിക്കാനും ആശയ വിനിമയ കഴിവുകൾ മെച്ചപ്പെടുത്താനും ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ സഹായിക്കുന്നതിനാൽ നേതൃത്വ ശേഷി വികസിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിപരമായതും തൊഴിൽപരവുമായ സാഹചര്യങ്ങളിൽ ആളുകളെ സ്വാധീനിക്കാനും പ്രചോധിപ്പിക്കാനും ഈ പരുപാടിക്ക് സാധിക്കും.
പബ്ലിക് സ്പീക്കിങ്ങ് ആൻഡ് ലീഡർഷിപ് പ്രോഗ്രാമിന്റെ ആദ്യത്തെ ബാച്ചിൽ 129 പേരാണ് വിജയകരമായി പൂർത്തിയാക്കിയത്. രണ്ടാമത്തെ ബാച്ചിൽ 200ഓളം പേർ എങ്കെടുക്കുന്നുണ്ട്. ഓൺലൈൻ ആയി നടക്കുന്ന പ്രോഗ്രാം 8 ആഴ്ച്ച കഴിയുമ്പോൾ പൂർത്തിയാകും.
കെ ആർ എൽ സി ബി സി എഡ്യൂക്കേഷൻ കമ്മിഷന്റെ ചെയർമാൻ ബിഷപ് ഡോ. ആന്റണി കാട്ടിപറമ്പിലിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. എഡ്യൂക്കേഷൻ കമ്മിഷന്റെ ജനറൽ സെക്രട്ടറി ഫാ. അഭിലാഷ് ഗ്രിഗറി, അസോസിയേറ്റ് സെക്രട്ടറി ജെയ്സൺ ആദമ്പിള്ളി,
ഓരോ സെക്ഷനിലും ക്ലാസുകൾ നയിക്കുന്ന ഫാ. ഗ്രിഗറി ആർബി, പ്രോഗ്രാം ഡയറക്ടർ ജൂലിയൻ ജെയിംസ് എന്നിവരാണ് ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത്.
40അനിമേറ്റർമാരും 9കോർഡിനേറ്റർമാരും നിലവിൽ ഈ പ്രോഗ്രാമിനുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്.

