ചങ്ങനാശ്ശേരി: ഡോ. രാജി സി.ജി, അസിസ്റ്റന്റ് പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വകുപ്പ്, അസമ്പ്ഷൻ കോളേജ് ചങ്ങനാശ്ശേരി, ചീഫ് മിനിസ്റ്ററുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് വിജയകരമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരം സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ഡോ. ആർ. ബിന്ദു യിൽ നിന്ന് ഏറ്റുവാങ്ങി.
“Machine Learning Techniques based Survival Forecast of Organ Transplantation Patients over Kerala State” എന്ന ഗവേഷണ പദ്ധതിയാണ് ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ഡോ. രാജി സി.ജി വിജയകരമായി പൂർത്തിയാക്കിയത്. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന രോഗികളുടെ ജീവൻ നിലനിൽപ്പ് പ്രവചിക്കാൻ മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ ഗവേഷണം ആരോഗ്യരംഗത്തിന് വലിയ സംഭാവന നൽകുന്നതായി വിലയിരുത്തപ്പെടുന്നു.
കേരളത്തിലെ അവയവ മാറ്റിവയ്ക്കൽ രംഗത്തെ ചികിത്സാ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ ഈ പഠനം സഹായകരമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.ഗവേഷണ രംഗത്തെ മികവും സമർപ്പണവും പരിഗണിച്ചാണ് ഫെല്ലോഷിപ്പ് നൽകിയത്. സംസ്ഥാനത്തെ അക്കാദമിക് ഗവേഷണ രംഗത്തിന് അഭിമാനകരമായ നേട്ടമായി ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നു. തിരുവനന്തപുരം അതിരൂപതയിലെ വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക അംഗമാണ് ഡോ. രാജി.

