കൊച്ചി വൈറ്റില തൈക്കുടം സെൻറ് റാഫേൽ ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ നടന്ന പരിഹാരപ്രദക്ഷണവും യേശുക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും കുരിശു യാത്രയുടെയും ദൃശ്യാവിഷ്കാരം ഒമ്പതാം മണിക്കൂർ വിസ്മയ കാഴ്ചകളോടെ അരങ്ങേറി തൈക്കുടം കെഎൽസിഎ പ്രവർത്തകരായ 40 ഓളം കലാകാരന്മാർ 40 ദിവസം നോമ്പ് നോറ്റ് അണിയിച്ചൊരുക്കിയ ഈ വിസ്മയ കാഴ്ച യേശുവിൻറെ പീഡാനുഭവത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് യഥാർത്ഥ സമയമായ ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർ വരെ പുനരാവിഷ്കരണം നടത്തുന്നത് ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ് ആയിരങ്ങൾ സാക്ഷിയായ ഈ കലോപഹാരം കണ്ണു നനയാതെ ഹൃദയം പിടയാതെ ഒരാൾക്കും കണ്ടുനിൽക്കാനായില്ല മുൻവർഷങ്ങളിലെ പോലെ താടിയും മുടിയും നീട്ടി വളർത്തി യേശുവിൻറെ വേഷം ചെയ്യാൻ കുഞ്ഞുമോൻ തട്ടാലി എന്ന കലാകാരന്റെ അഭിനയ പാടവം എടുത്തു പറയേണ്ടതാണ് റോമൻ പടത്തലവൻ ആയി വേഷം ചെയ്ത എം എ ജോളിയും ജനശ്രദ്ധ നേടിയെടുത്തു പടയാളികളുടെ വേഷം ചെയ്ത ബേബി കൊച്ചുവീട്ടിൽ പ്രശാന്ത് അറക്കൽ തങ്കച്ചൻ തൈക്കൂടം ജെയിംസ് വേവുകാട്ട് മികവ് പുലർത്തി കറുകയിൽ സ്റ്റെഫി അവതരിപ്പിച്ച യേശുവിൻറെ അമ്മയുടെ വേഷം കണ്ണ് നനയാതെ കണ്ടു നിൽക്കാനായില്ല വെറോനിക്കാ മഗ്ദലനമറിയം ദീപ ജോഷിയും ജീന ബാബു മികവുറ്റതാക്കി .പീലാത്തോസ് ബറാബാസ് ആൽബി പേരപ്പിള്ളിയും, ഫെബിൻ പാവനയും അവതരിപ്പിച്ചു. അരുമത്തിക്കാരൻ ജോസഫ് യോഹന്നാൻ ശിമയോൻ യഥാക്രമം ജോസഫ് വേവുക്കാട്ട്, ബാബു പാലിയത്തറ, നിജോ റാഫേൽ എന്നിവരും സോണിയ ബിനു, സ്മിതി സുമൻ, ലിസി ക്രിസ്റ്റി ,വത്സ,ഇസബെല്ല,മരിയ ക്ലിഫി എന്നിവർ ജെറുസലേം സ്ത്രീകളായി വേഷം ചെയ്തു യഹൂദ പ്രമാണിമാരായി ബൈജു തോട്ടാളീ ,ലെസ്ലി, ജോസിക്കുരികയിൽ, സോബിൻ വിൻസൻറ്, നിക്കോളാസ് എന്നിവരും വേഷമിട്ടു .2000 അടിവസ്തീർണ്ണമുള്ള സ്റ്റേജിൽ 40000wts സൗണ്ട് സിസ്റ്റത്തിൽ സ്റ്റീരിയോ സ്റ്റീരിയോ റെക്കോർഡിങ് അരങ്ങിൽ വിസ്മയം ഒരുക്കിയത് ആൽബി ആൻറണി പുളിപ്പറമ്പിലാണ് .സിനിമ മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ പട്ടണം ഷായും സംഘവും ചമയവും ലിസി ഇഗ്നേഷ്യസ് ഹെയർ ഡ്രസ്സിംഗ്, സുമൻ മേരിദാസ് പരസ്യ കലയും നിർവഹിച്ചു . വരാപ്പുഴ അതിരൂപത BCC ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി ദുഃഖവെള്ളിയാഴ്ച സന്ദേശവും നൽകി.വികാരി ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, സഹവികാരിമാരായ ഫാ. ആൽഫിൻ കൊച്ചുവീട്ടിൽ ,ഫാ.ആൽബർട്ട് ജോർജ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ബൈജു തോട്ടാളി .സോണിയബിനു ,സെബാസ്റ്റ്യൻ കുടിലിങ്കൽ .എം എജോളി .സേവിയർ പി ആൻറണി, ബേബി കൊച്ചുവീട്ടിൽ, ജോസഫ് വേവുകാട്ട് കുഞ്ഞുമോൻ തട്ടാലി എന്നിവർ അണിയറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Trending
- ഓരോ ദൈവവിളിയും ‘സൗന്ദര്യത്തിന്റെ ഒരു വഴി’ലെയോ പാപ്പ
- ഇന്ന് ലോകാരോഗ്യദിനം,”ആരോഗ്യത്തിനായി ഒരുമിച്ച് നിൽക്കാം ശാസ്ത്രത്തോടൊപ്പം”
- ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി
- ലോകാരോഗ്യ ദിനാചരണം – 2026 സംഘടിപ്പിച്ചു
- വിസ്മയകാഴ്ചയായി തൈക്കുടം KLCA ഒരുക്കിയ ഒമ്പതാം മണിക്കൂർ
- “ജീവാമൃതം ” പറവകൾക്ക് ദാഹജലം പദ്ധതി ഉദ്ഘാടനം ചെയ്തു
- ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണം: കെആർഎൽസിസി
- സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു

