അരൂർ : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) ആലപ്പുഴ രൂപത എഴുപുന്ന യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ഹോസന ഞായർ ദിനത്തിൽ യൂണിറ്റ് ഭാരവാഹികൾ ഉപവാസ സത്യാഗ്രഹം നടത്തും. കോടംതുരുത്ത് , എഴുപുന്ന , കുത്തിയതോട് ഗ്രാമ പഞ്ചത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ലഹരിയുടെ ഉപയോഗം മൂലം അക്രമങ്ങൾ കൊലപാതകം ആയി മാറുന്നു. സാധരണക്കാരന് വീടിന്റെ പുറത്തു ഇറങ്ങി നടക്കുവാൻ ബുദ്ധിമുട്ട് ഉള്ള അവസ്ഥയാണ്. ഈ സമയത്ത് നാട്ടുകാരുടെ ശ്രദ്ധക്ഷണിയ്ക്കുന്നതിനാണ് വിശുദ്ധ വരത്തിനു തുടക്കം കുറിയ്ക്കുന്ന ഹോസന ഞായർ ദിനത്തിൽ ഉപവാസ സത്യാഗ്രഹം നടത്തുന്നത് എന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
ഉപവാസ സത്യാഗ്രഹ ചടങ്ങിൽ KLCA യൂണിറ്റ് പ്രസിഡന്റ് ചാർളി ഫ്രാൻസിസ് അധ്യക്ഷത വഹിയ്ക്കും. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് ഉപവാസ സത്യാഗ്രഹം ഉത്ഘാടനം ചെയ്യും. ചടങ്ങിൽ കെ.എൽ.സി.എ യൂണിറ്റ് ഡയറക്ടർ റവ ഫാ രാജു കളത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ചേർത്തല ഡി.വൈ.എസ്.പി അനിൽ കുമാർ ടി , ഇടവക സഹവികാരി ഫാ ബിബിൻ ആന്റണി അരേശ്ശേരിൽ , KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , വൈസ് പ്രസിഡന്റ് പൈലി ആലുങ്കൽ , സെക്രട്ടറി ജയൻ കുന്നേൽ , സംസ്ഥാന വനിതാ ഫോറം കൺവീനർ മിനിമോൾ ടൈറ്റസ് , ആലപ്പുഴ രൂപത പ്രസിഡന്റ് സന്തോഷ് കൊടിയനാട് , ജനറൽ സെക്രട്ടറി ജോൺ ബ്രിട്ടോ ട്രഷറർ തങ്കച്ചൻ തെക്കേപലയ്ക്കൽ , വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയി ഡികൂഞ്ഞ , ജനറൽ സെക്രട്ടറി റോയി പാളയത്തിൽ, കൊച്ചി രൂപത പ്രസിഡന്റ് ടി എ ഡാൽഫിൻ , ജനറൽ സെക്രട്ടറി കെ ജെ സെബാസ്റ്റ്യൻ , മനക്കോടം ഫോറോന പ്രസിഡന്റ് യേശുദാസ് വേളേപറമ്പിൽ , സെക്രട്ടറി മഞ്ജു ലിജു , യൂണിറ്റ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ് , ട്രഷറർ ടോണി വില്യംസ് , വൈസ് പ്രസിഡന്റ് രാജു ജോസഫ് , ഡിക്സൺ ജോസഫ് , സെബാസ്റ്റ്യൻ സോളമൻ , സുനിൽ ജോസ് പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് ഡാമിയൻ , റാണി ജോഷി എന്നിവർ പ്രസംഗിയ്ക്കും. എഴുപുന്ന തെക്ക് ഡോറോത്തിയൻ കോൺവെൻറ് മദർ സുപ്പീരിയർ സിസ്റ്റർ മിനി അലക്സാണ്ടർ സമരത്തിൽ പങ്കെടുക്കുന്നവർക്ക് നാരങ്ങ നീര് നൽകി ഉപവാസ സത്യാഗ്രഹം അവസാനിയപ്പിയ്ക്കും. പ്രോഗ്രാം കോർഡിനേറ്റർ ലിജു ജേക്കബ് കരുമാഞ്ചേരി ഉപവാസ സത്യാഗ്രഹത്തിന് സ്വാഗതം ആശംസിയ്ക്കും.

