പോണേൽ: കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷൻ (KLCA) സ്ഥാപക ദിനത്തോടനുബന്ധിച്ച് KLCA പോണേൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു.
ലത്തീൻ കത്തോലിക്കാ സഭയുടെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
ഇടവക വികാരി ഫാദർ ആന്റണി ബിബു കാടംപറമ്പിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സഭയുടെ തനിമയും, പാരമ്പര്യവും നിലനിർത്തുന്നേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ദേവാസ്തവിളിയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് പ്രമുഖ ട്രെയിനർ ശ്രീ എം.എസ്. അഗസ്റ്റിൻ ക്ലാസുകൾ നയിക്കുകയും പരിശീലനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ശ്രീ മാത്യു ഹിലാരി, സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, അനിമേറ്റർ ഡോക്ടർ ഗ്രിഗറി പോൾ എന്നിവർ സംസാരിച്ചു.

