അരൂർ : എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് ഇടവകയിലെ മികച്ച കർഷകനായ കെ.എൽ.സി.എ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ രാജു ജോസഫ് അഞ്ചുതൈക്കലിനെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് യൂണിറ്റ് ആദരിച്ചു. യോഗത്തിൽ കെ.എൽ.സി.എ യൂണിറ്റ് പ്രസിഡന്റ് ചാർളി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സെന്റ് ആന്റണിസ് യൂണിറ്റ് ഡയറക്ടർ ഇടവക വികാരി റവ ഫാ രാജു കളത്തിൽ മികച്ച കർഷകനായ രാജു ജോസഫ് അഞ്ചുതൈക്കലിനെ പൊന്നാട അണിയിച്ചു ആദരിച്ചു . ഇടവയിലെ മുഴുവൻ വീടുകളിലേയ്ക്കും പച്ചക്കറി കൃഷി വ്യാപിയ്ക്കുന്നതിനു കെ.എൽ.സി.എ യുമായി ചേർന്ന് പദ്ധതി രൂപീകരിയ്ക്കും എന്ന് അനുമോദന പ്രസംഗത്തിൽ ഫാ രാജു കളത്തിൽ പറഞ്ഞു.
കോടംതുരുത്തു ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന നടിപുറം കരപാടശേഖരത്തിൽ പാട്ടത്തിന് കൃഷിഭൂമി വാടകയ്ക്ക് എടുത്താണ് ശ്രീ രാജു ജോസഫ് അഞ്ചുതൈക്കലും കുടുംബവും കൊണ്ടൽ കൃഷി ചെയുന്നത് . യോഗത്തിൽ കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി മുഖ്യതിഥിയായിരുന്നു.
മറുപടി പ്രസംഗത്തിൽ രാജു ജോസഫ് താൻ തന്റെ കൃഷിയിൽ ഒരിയ്ക്കലും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാറില്ല ഇല്ല എന്നും , മുഴുവൻ ജൈവവളങ്ങൾ ആണ് ഉപയോഗിയ്ക്കുന്നതെന്നും പറഞ്ഞു. കേരള സർക്കാറിന്റെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ജീവനക്കാരനായ രാജു ജോസഫ് ഒഴിവ് സമയങ്ങളിലാണ് ഭാര്യയും കുടുംബവുമായി കൃഷി ചെയുന്നത്.
ഭാര്യ സിജി രാജു വൊക്കേഷൻ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആണ്. ചടങ്ങിന് യൂണിറ്റ് ഭാരവാഹിയായ ലിജു ജേക്കബ് സ്വാഗതാവും യൂണിറ്റ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ് വലിയതൈയ്യിൽ നന്ദിയും രേഖപ്പെടുത്തി .എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് യൂണിറ്റ് ഭാരവാഹികളായ യേശുദാസ് വേളെപ്പറമ്പിൽ , ഡിക്സൺ ജോസഫ് , ജൂഡ് സുനി ജോസ് , കുഞ്ഞുമോൻ അഞ്ചുതൈക്കൽ എന്നിവർ നേതൃത്വo നൽകി.

