നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിളസെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ 15..O3.26 ഞായറാഴ്ച്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ് നേതൃത്വത്തിൽ കെസിവൈഎം കുരിശിന്റെ് വഴി പ്രാർത്ഥന സംഘടിപ്പിച്ചു.
രാവിലെ 11 ന് ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ഇടവകയിലെ 12 ബീബീസി യൂണിറ്റുകൾ സന്ദർശിച്ച് ഭക്തിസാന്ദ്രമായി നടത്തിയ കുരിശിന്റെ് വഴി പ്രാർത്ഥന യുവജനങ്ങൾക്ക് വിശ്വാസ പ്രഘോഷണമായി. 36 യുവതി യുവാക്കന്മാർ പങ്കെടുത്തു. കെ സി വൈ എം പ്രസിഡന്റ് പി.ജോബിൻ പീറ്റർ, വെസ്: പ്രസിഡന്റ് റീന മോൾ, സെക്രട്ടറി ആൻസീ വീ. ദാസ്, ജോ: സെക്രട്ടറി അശ്വവിൻ,ഖജാൻജി ദീപക്, കൗൺസിലേഴ്സ് അത്യുൽ വിജയ്, അശ്വതി എന്നിവർ നേതൃത്വം നല്കി.

