നെയ്യാറ്റിൻകര: നിഡ്സ് സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ആകാശയാത്ര സംഘടിച്ചു. ലോഗോസ് സെൻ്ററിൽ നിഡ്സ് ഡയറക്ടർ റവ. ഫാദർ ക്രിസ്റ്റഫർ യശയ്യ ആകാശ യാത്ര ആശിർവദിച്ച് ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് രാവിലെ 10 മണിക്ക് എത്തിച്ചേർന്ന വനിതകൾ ഡച്ച് പാലസ്, ജുദ പള്ളി, വാട്ടർ മെട്രോ, വെസ്സൽ യാത്ര, ജംങ്കാർ സർവ്വീസ്, മെട്രോ, വല്ലാർപാടം പള്ളി എന്നിവ സന്ദർശിച്ചു. തുടർന്ന് കൊച്ചി എയർപോർട്ടിൽ നിന്നും വിമാന മാർഗ്ഗം ബാംഗളൂർ എത്തിച്ചർന്നു. ബാംഗളൂർ സോഫിയ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം റവ. സിസ്റ്റർ രശ്മി മട്ടപ്പള്ളി ഉത്ഘാടനം ചെയ്തു.
രൂപതയിൽ മികച്ച വനിതാ വേദിക്കുള്ള അവാർഡ് കരസ്ഥമാക്കിയ പുത്തൻകട വനിതാവേദി ഭാരവാഹികളെ മെമൊൻ്റോ നൽകി ആദരിച്ചു. തെരുവിലെ കുട്ടികളെ വളർത്തുന്ന സിസ്റ്റർ രശ്മിക്ക്ന് കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ, 10,000 രൂപ എന്നിവ കൈമാറി. തുടർന്ന് കേക്ക് മുറിച്ച് വനിതാദിനം ആഘോഷിച്ചു. റവ.സിസ്റ്റർ ജോസഫൈൻ, സ്ത്രീജ്യോതി വൈസ് പ്രസിഡൻ്റ് ശ്രീമതി അജി ജോൺ, നെയ്യാറ്റിൻകര വനിതാ ഫോറം പ്രസിഡൻ്റ് ശ്രീമതി സബിദ, സ്മിത, വിസ്മയ യാത്ര ജോയിൻ്റ് കോഡിനേറ്റർ ശ്രീമതി പ്രഭ വിക്ടർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു സ്ത്രീജ്യോതിയുടെ വനിതാദിനസമ്മാനം എല്ലാവർക്കും നൽകി. ശേഷം ലാൽബാഗ് സന്ദർശിച്ചു. ബാംഗളൂർ സെൻ്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ ആരാധനയിൽ പങ്കെടുത്തു. രാത്രി ട്രെയിൻ മാർഗ്ഗം തിരികെ എത്തിച്ചേർന്നു. 50 വനിതകൾ യാത്രയിൽ പങ്കാളികളായി.

