കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ 2026 മാര്‍ച്ച് 7 തീയതി വനിത സംരംഭകര്‍ക്കായി 3 കോടി 14 ലക്ഷം രൂപ വിതരണം ചെയ്ത് ലോകവനിതാദിനം ആഘോഷിച്ചു. കോട്ടപ്പുറം രൂപതാ മെത്രാന് റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ തിരുവനന്തപുരം കിഫ്ബി അഡീഷണല്‍ സി.ഇ.ഒ, ശ്രീമതി മിനി ആന്റണി IAS ഉദ്ഘാടനം നിര്‍വഹിച്ചു.
കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി സ്വാഗതം ആശംസിച്ച യോഗത്തില്‍ സിനി ആര്‍ട്ടിസ്റ്റും ക്ലീനിക്കല്‍ സൈക്കോളജിസ്റ്റുമായ കുമാരി ആര്‍ദ്ര മോഹന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. യോഗത്തില്‍ തൃശൂര്‍ ഹാന്റിക്രാഫ്റ്റ് ഓഫീസര്‍ ശ്രീമതി ദര്‍ശന മുഖ്യപ്രഭാഷണം നടത്തി. NABARD-DGM, ശ്രീ. സെബിന് ആന്റണി, തൃശ്ശൂര്‍ ലീഡ് ബാങ്ക് മാനേജര്‍ ശ്രീ. അജയ് ഇ.കെ., കിഡ്സ് അസോ. ഡയറക്ടര്‍ റവ.ഫാ. വിനു പടമാട്ടുമ്മല്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലർ ശ്രീമതി ഷൈബി ജോസഫ്, ,മികച്ച സംരംഭകയായ ശ്രീമതി. മീര, കിഡ്സ് അസി.ഡയറക്ടര്‍ റവ.ഫാ. നിഖില്‍ മുട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കിഡ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.എച്ച്.ജി അംഗങ്ങളായ 240 വനിത സംരംഭകര്‍ക്ക് തൃശ്ശൂര്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് എ.ജി.എം, ശ്രീ. വേണുഗോപാല്‍ ഒന്നര കോടി രൂപയും, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് തൃശ്ശൂര്‍ ജില്ല കോ-ഓഡിനേറ്റര്‍ ശ്രീമതി റെമി ടി.ആര്.78 വനിത സംരംഭകര്‍ക്ക് 64 ലക്ഷം രൂപയും, മൂത്തകുന്നം ബ്രാഞ്ച് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ ശ്രീമതി സ്വാതി കെ എസ് 5 എസ്.എച്ച്.ജി ഗ്രൂപ്പുകള്‍ക്ക് 50 ലക്ഷം രൂപയു, ഫെഡറല്‍ ബാങ്ക്മാനേജര്‍ ശ്രീ. അഖില്‍ ബാബു 50 ലക്ഷം രൂപ 25 JLG ഗ്രൂപ്പുകല്ക്ക് വായ്പകള്‍ നല്കി വിതരണോഘാടനം നിര്‍വ്വഹിച്ചു.
വനിതാദിനാചരണത്തിന്റെ ഭാഗമായി കിഡ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വനിതാ സംരംഭകരെയും സ്വയം സാഹായ സംഘങ്ങളെയും അവാര്‍ഡ് നല്കി ആദരിച്ചു.
സ്ത്രികളെ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും മുഖ്യധാരയിലെത്തിക്കുന്നതിന് കിഡ്സ് എന്നും പ്രജ്ഞാബദ്ധമാണ്. ജാതിമതഭേദമന്യേ ഏഴായിരത്തോളം സ്ത്രീകളുടെ സമഗ്രവികസനത്തിനുതകുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് കിഡ്സ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി. യോഗത്തില്‍ എഴുന്നൂറോളം സ്ത്രികള്‍ പങ്കെടുത്തു. സ്വയം സഹായ സംഘങ്ങളിലെ സംരംഭങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിരുന്നു

