നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (NIDS) യുടെ 30-ാം വാർഷികം നിഡ്സോത്സവ് – 2026* 2026 ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 09.30 ന് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. ക്രിസ്റ്റഫർ യശയ്യ അദ്ധ്യക്ഷത വഹിച്ച വാർഷിക ഉദ്ഘാടന സമ്മേളനം നിഡ്സ് പ്രസിഡൻ്റും നെയ്യാറ്റിൻകര രൂപത വികാരി ജനറലുമായ വെരി റവ.മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.
കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ. ഡെന്നിസ് മണ്ണൂർ, റവ.ഫാ.സുജിൻ, നഴ്സറി കോ-ഓഡിനേറ്റർ ശ്രീമതി ലളിത, ആനിമേറ്റർ ശ്രീമതി പുഷ്പലത എന്നിവർ സംസാരിച്ചു. *വേണം കുട്ടികൾക്കിണങ്ങിയ ലോകം* എന്ന വിഷയത്തെ ആസ്പദമാക്കി വെളിയംകോട് സെൻ്റ് ത്യേസാസ് നഴ്സറി സ്കൂൾ വിദ്യാർത്ഥിനി ബേബി ജഷ്ന വിഷയാവതരണം നടത്തി.
ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി ബേബി മെറിൻ മരിയയ്ക്ക് നൽകി. പ്രദർശന വിപണന മേള, എക്സിബിഷൻ എന്നിവ നെയ്യാറ്റിൻകര രൂപത വികാരി ജനറലുമായ വെരി റവ.മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞു മക്കളുടെ കലാപരിപാടികൾ വാർഷികാഘോഷത്തെ വർണാഭമാക്കി.

